Get Updates
Get notified of breaking news, exclusive insights, and must-see stories!

'8 മാസം ലീവെടുത്ത് സ്ട്രാറ്റജി പഠിച്ചു,ഇനി സംഭവിക്കാൻ പോകുന്നത് ഇങ്ങനാണേൽ ശുഭം';വൈറൽ കുറിപ്പ്

കൊച്ചി; സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ ദേഹോപദ്രവം ഏൽപ്പിച്ചതിന്റെ പേരിൽ ഡോ റോബിൻ രാധാകൃഷ്ണനെതിരെ നടപടിയെടുത്തിരിക്കുകയാണ് ബിഗ് ബോസ്. വീക്കിലി ടാസ്കിനിടെ ഉണ്ടായ വഴക്കിനിടയിൽ റോബിൻ റിയാസിന്റെ മുഖത്തടിക്കുകയായിരുന്നു. തുടർന്ന് ബാഗ് പാക്ക് ചെയ്ത് റോബിനോട് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോകാൻ ആവശ്യപ്പെട്ടു. ഇപ്പോൾ കൺഫെഷൻ റൂമിൽ കഴിയുകയാണ് റോബിൻ. ഇനിയെന്ത് നടപടിയാകും റോബിനെതിരെ ബിഗ് ബോസ് സ്വീകരിക്കുകയെന്നതാണ് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത്.

അമൃതയും ഗോപിസുന്ദറും..ഒടുവിൽ വായടപ്പിച്ച മറുപടി..വൈറലായി ചിത്രങ്ങൾ

1

മികച്ച മത്സരാർത്ഥിയാണ് റോബിനെന്നും അയാളെ മടക്കി കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് റോബിൻ ഫാൻസ് ഇതിനോടകം തന്നെ രംഗത്തെത്തി കഴിഞ്ഞു. റോബിനെ തിരിച്ചെത്തിച്ചില്ലേങ്കിൽ ഷോ കാണില്ലെന്ന് അടക്കമുള്ള ഭീഷണികളാണ് ഇവർ നടത്തുന്നത്. എന്നാൽ മടക്കി കൊണ്ടുവരാൻ മാത്രം റോബിൻ എന്ത് കാര്യമാണ് ബിഗ് ബോസിൽ ചെയ്തതെന്ന് ചോദിക്കുകയാണ് ഇപ്പോൾ ഒരു ആരാധകൻ. മാത്രമല്ല ബിഗ് ബോസിലെ ബെസ്റ്റ് കൊമേഡിയൻ അവാർഡും റോബിന് കൊടുക്കണമെന്നാണ് ഫേസ്ബുക്കിൽ കുറിപ്പിൽ ആരാധകൻ പറയുന്നത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

2

'ഇത്തവണത്തെ ബിഗ്‌ബോസ് സീസണിലെ ബെസ്റ് കൊമേഡിയൻ അവാർഡ് റോബിന് കൊടുക്കണം
8 മാസം ജോലിയിൽ നിന്നും ലീവ് എടുത്ത് വീട്ടിൽ ഇരുന്നു ബിഗ്‌ബോസ് എങ്ങനെ കളിക്കണം എന്ന് അരച്ച് കലക്കി പഠിച്ചു.വന്ന പാടേ ആദ്യത്തെ ആഴ്ച തന്നെ പേപ്പറിൽ പഠിച്ച എല്ലാവിധ സ്ട്രാറ്റജിയും എടുത്ത് പെരുമാറുക , ഓരോ സീസണിലും ഓരോ സാഹചര്യം അനുസരിച്ചു വിജയിച്ച ഓരോ സ്ട്രാറ്റജിയും സാഹചര്യം മനസിലാകാതെ എടുത്ത് പുറത്തു ഇട്ടു' ,

3

'ബാക്കി ഉള്ളവർ ഇവൻ മരത്തിൽ കാണുമ്പോൾ മാനത്തു കണ്ടു എടുത്ത് അലക്കി വിട്ടു
ഏത് ടാസ്കിലും 100% 200% കൊടുത്തു കളിച്ചിട്ടും എല്ലാ ടാസ്കിലും ദയനീയമായി പരാജയപ്പെടുക
കൈയിൽ ഇരുപ്പൂ കാരണം മുടങ്ങാതെ എല്ലാ വീക്കിലും ജയിലിൽ ആക്കുക
എല്ലാവരേം പോയി ആവശ്യത്തിനും അനാവശ്യത്തിനും മോട്ടിവേറ്റ് ചെയ്യാൻ ശ്രെമിച്ചു സ്വയം ശശി ആകുക
പുറത്തു PR ടീമിനെ സെറ്റ് ചെയ്തു , അകത്തു എന്ത് നാറിയ കളി കളിച്ചാലും അവനെ താങ്ങി നടത്തിപ്പിക്കുക
ഏതു ടാസ്ക് കൊടുത്താലും അത് എങ്ങനെ കുളം ആകാം എന്ന് കാണിച്ചു തന്നു'

4

'ബിഗ്‌ബോസിൽ വെച്ച് മാസ്സ് ആകാൻ വേണ്ടി പറഞ്ഞ ഡയലോഗ് ഒക്കെ വൻ കോമഡി ആയി മാറി (എന്തരപ്പി മൊടയാ, This is what i do,We will fuck together,etc) സ്വന്തം മണ്ടത്തരങ്ങൾ കാരണവും കൈയിൽ ഇരുപ്പു കാരണവും ബിഗ്‌ബോസിന്റേയും മോഹൻലാലിന്റേയും വാർണിംഗും ഫൈനൽ വാർണിംഗും വാങ്ങി കൈയിൽ വെക്കുക
നീയൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ പ്രൊവോക് ആകില്ല എന്ന് പറഞ്ഞു തൊട്ട് അടുത്ത നിമിഷം ചെറിയ കാര്യങ്ങൾക്ക് വരെ ഒരു ഭ്രാന്തനെ പോലെ അലറി വിളിക്കുക അവസാനം മറ്റൊരു മത്സരാത്ഥിയെ കായികം ആയി കൈയേറ്റം ചെയ്തു ബിഗ്‌ബോസിൽ നിന്ന് മാറ്റി നിർത്തുക'

5

'എന്ത് ചെയ്തിട്ടും കപ്പ് കൊണ്ടേ പോകു എന്ന് പറഞ്ഞിട്ട് അവസാനം കോപ്പ് കൊണ്ട് പോകും എന്ന് പറഞ്ഞത് അറം പറ്റിയത് പോലെ ആയി അങ്ങനെ പറഞ്ഞു വന്നാൽ പോസ്റ്റൽ ആയി നീന്തൽ പഠിച്ചിട്ട് വന്നവൻ നീന്തൽ കുളത്തിൽ പെട്ട് പോയ അവസ്ഥ ആണ് റോബിന് PS - ഇനി സംഭവിക്കാൻ പോകുന്നത് ഇങ്ങനെ കൂടെ ആണേൽ ശുഭം
ലാലേട്ടൻ വരുന്ന ദിവസം അദ്ദേഹത്തിന്റെ അടുത്തോട്ടുറോബിനെ വിളിപ്പിക്കും
എന്നിട് അവിടെ നിർത്തി റോബിന്റെ തൊലി ഉരിയും എന്നിട്ട് റിയാസിനോട് സമസ്താപരാധം പറഞ്ഞു മാപ് അപേക്ഷിച്ചു നോക്ക് അവൻ സമ്മതിച്ചാൽ അവിടെ റോബിന് നിൽക്കാൻ അവസരം കിട്ടും എന്ന് പറയും '

6

'റോബിൻ മാപ് ചോദിക്കും റിയാസ് കൊടുക്കില്ല
അങ്ങനെ റോബിൻ എന്നന്നേക്കും ആയി ബിഗ്‌ബോസ് ഹൗസിൽ നിന്ന് ഔട്ട് ആയി പുറത്തേക്ക് പോകുന്നു
ബെസ്റ് കൊമേഡിയൻ അവാർഡ് റോബിന് വേണം
റോബിൻ അങ്ങ് എടുക്കുവാ
റോബിന് അതങു തരണം'

Recommended Video

cmsvideo
    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+