Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലോകം മുഴുവൻ എതിര് നിന്നാലും എനിക്ക് ഇഷ്ടപ്പെട്ടയാൾ ജനുവിനെങ്കിൽ അവർക്കൊപ്പം നിൽക്കും'; മറുപടിയുമായി സൂരജ്

ബിഗ് ബോസ് സീസൺ 4 വിജയി ദിൽഷ പ്രസനന്നനെതിരെ നടക്കുന്ന ഡീഗ്രെയ്ഡിംഗിനും സൈബർ ആക്രമണങ്ങൾക്കും ഇപ്പോഴും യാതൊരു കുറവും വന്നിട്ടില്ല. ദിൽഷ മാത്രമല്ല സുഹൃത്ത് സൂരജിന് നേരെയും സമാന രീതിയിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകുകയാണ് സൂരജ്. വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സൂരജിന്റെ പ്രതികരണം. വായിക്കാം

1


'എനിക്ക് ഇഷട്ടപ്പെട്ട ആൾ ജനുവിൻ ആണെങ്കിൽ അയാളുടെ ഭാഗത്ത് യാതൊരു തെറ്റും ഇല്ലെങ്കിൽ അയാൾക്കൊപ്പം താൻ നിൽക്കും. ഈ ലോകം മൊത്തം അതിന് എതിരാണെങ്കിലും യാതൊരു സീനുമില്ല. ദിലു എന്ന് മാത്രമല്ല മറ്റ് സുഹൃത്തുക്കളുടെ കാര്യത്തിലും നിലപാട് അത് തന്നെയാണ്'.

2


'എന്റെ പോസ്റ്റിന് താഴെ വന്ന് തെറി വിളിക്കുന്നവർ ഇനിയും തെറിവിളിച്ചോട്ടെ. ഞാൻ എന്റെ കാര്യം ചെയ്തുകൊണ്ടേയിരിക്കും.അത്രയേ ഊള്ളൂ. ഈ സൈബർ ആക്രമണങ്ങളിലൊന്നും തനിക്കൊരിക്കലും പേടി തോന്നാറില്ല.എന്നാൽ അനാവശ്യമായ കാര്യങ്ങൾ പറയുകയും താൻ മറുപടി നൽകുകയും ചെയ്താൽ അത് ദിൽഷയെ ബാധിക്കുമോയെന്നത് മാത്രമാണ് ആശങ്ക'.

3


'ഈ ബഹളങ്ങളൊക്കെ രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ തീരുമെന്ന് തനിക്കറിയാം.ഇവരൊക്കെ ചാടിക്കഴിഞ്ഞാലും എത്രയൊക്കെ ചാടും എന്നത് നന്നായി അറിയാം. ഇവരൊക്കെ എനിക്ക് വലിയ പ്രമോഷനാണ് തന്ന് കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് സീസൺ 5 ൽ ഞാൻ വരുമോയെന്നത് അടക്കമാണ് ചർച്ചകൾ. അതുകൊണ്ട് വിമർശനങ്ങളെല്ലാം തുടർന്നോട്ടെ. ഞാനും ഏറ്റുമുട്ടാൻ തയ്യാറായി ശക്തമായി തന്നെ ഉണ്ട്', സൂരജ് പറഞ്ഞു.

4


'ഇപ്പോൾ മൗനം പുലർത്തുന്നത് മറുപടി പറയാൻ അറിയാത്തത് കൊണ്ടല്ല മറിച്ച് ഇപ്പോൾ പ്രശ്നങ്ങളൊന്നും കുത്തിപ്പൊക്കേണ്ടന്നല്ലോ എന്നോർത്താണ്, സൂരജ് പറഞ്ഞു. സൂരജിന്റേതായ ചില ശബ്ദ സംഭാഷണങ്ങൾ സോഷ്യൽ മീഡിയയിൽ ഈയിടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഡോ റോബിൻ രാധാകൃഷ്ണന് വട്ടാണെന്ന് ഒരാളോട് രൂക്ഷമായി പ്രതികരിക്കുന്നതായിരുന്നു ഇത്. ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി ഇങ്ങനെ-'എന്റെ ഫോണിലേക്ക് ആര് വിളിച്ചാലും ഞാൻ എടുക്കും.മോശമായ വാക്കുകൾ ഉപയോഗിക്കുമ്പോൾ അതിനോട് അത്തരത്തിൽ പ്രതികരിക്കാൻ താത്പര്യം ഇല്ലാത്തോണ്ട് ഞാൻ കോൾ കട്ട് ചെയ്ത് പോകുകയാണ് പതിവ്.എന്നെ ചൊറിയാൻ ഉദ്ദേശിച്ച് തന്നെ വിളിക്കുന്നവരാണെങ്കിൽ ഞാൻ ചുട്ട മറുപടി നൽകും. കോൾ റെക്കോഡ് ചെയ്യാൻ ഉദ്ദേശിച്ച് വിളിക്കുന്നവർ തന്റെ മാസ് ഡയലോഗൊന്നും ഉൾപ്പെടുത്തുന്നില്ലെന്നും പരിഹാസ രൂപേണ സൂരജ് പറഞ്ഞു.

5


ദിൽഷ ബിഗ് ബോസിൽ മത്സരിക്കുന്ന സമയത്ത് ദിൽഷയ്ക്കൊപ്പമുള്ള ഫോട്ടോ സൂരജ് പങ്കുവെച്ചതോടെയായിരുന്നു ദിൽഷയെ ചേർത്ത് സൂരജിനെതിരെ സൈബർ ആക്രമണം കടുത്തത്. എന്നാൽ തന്റെ അടുത്ത സുഹൃത്താണ് സൂരജ് എന്ന് ദിൽഷ വ്യക്തമാക്കിയിരുന്നു.ദിൽഷയെ തനിക്ക് എട്ട് വർഷമായി അറിയാമെന്നും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്നും സൂരജും പറഞ്ഞിരുന്നു.

6


ബിഗ് ബോസ് പരിപാടിക്കിടയിൽ ദിൽഷയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത് ഫോളോവേഴ്സിനെ കൂട്ടാനായിരുന്നില്ലെന്നും അവളുടെ പിറന്നാൾ ദിനത്തിൽ അവളെ മിസ് ചെയ്തതിനാലാണെന്നും സൂരജ് പറഞ്ഞിരുന്നു. ദിൽഷയക്ക് വേണ്ടി പിന്തുണ ഉറപ്പാക്കാൻ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രവർത്തിച്ചിരുന്നുവെന്നും നിരവധി ഗ്രൂപ്പുകളൊക്കെ ഉണ്ടാക്കിയിരുന്നുവെന്നും സൂരജ് പറഞ്ഞിരുന്നു.

'മുടി മുന്നിലേക്കിട്ട് സ്റ്റൈലിഷ് ലുക്കിലെ കിടിലൻ സെൽഫി';സംയുക്ത മേനോന്റെ ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
    ബിഗ് ബോസ് മലയാളം അൾട്ടിമേറ്റ് വരുന്നു | *BiggBoss

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+