ഒരാള്‍ ഇന്ന് പുറത്തേക്ക്.. ദേവുവോ സെറീനയോ? വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയതാരം?
ബിഗ് ബോസ് മലയാളം സീസണ് 5 ആരംഭിച്ച ആദ്യ ദിനം തൊട്ട് തന്നെ മത്സരാര്‍ത്ഥികള്‍ വലിയ ആവേശത്തോടെയാണ് ഓരോ എപ്പിസോഡിലും പ്രകടനം നടത്തുന്നത്. ഇതിനിടെ രണ്ട് എവിക്ഷനും രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞിരുന്നു. ഏഞ്ചലീനും ഗോപികയും ആണ് എവിക്ട് ആയത്. ഒമര്‍ ലുലുവും ഹനാനും ആണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയിരുന്നത്.
അതിനിടെ ഹനാന് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ ആഴ്ച ആരോഗ്യപ്രശ്നങ്ങള്‍ കാരണം ലച്ചുവും ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തായി. അതിനിടെ ഷോ അവതാരകനായ മോഹന്‍ലാല്‍ അവധിക്കാലം ചെലവഴിക്കാന്‍ ജപ്പാനിലേക്ക് പോയിരുന്നു. ഇന്ന് വീക്കെന്‍ഡ് എപ്പിസോഡ് നടക്കാനിരിക്കെ മോഹന്‍ലാല്‍ നേരിട്ട് എത്തില്ല എന്ന് ഉറപ്പാണ് എന്ന് ബിഗ് ബോസ് മല്ലു ടാക്സിലെ രേവതി പറയുന്നു.

കൂടാതെ ഒരു എവിക്ഷനും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ഈ എപ്പിസോഡില്‍ നടന്നേക്കാം എന്നും രേവതി പ്രവചിക്കുന്നു. രേവതിയുടെ വാക്കുകള്‍ ഇങ്ങനെയാണ്... എല്ലാവരും ശനിയാഴ്ചത്തെ എപ്പിസോഡിന്റെ കാര്യങ്ങള്‍ അന്വേഷിക്കുകയാണ്. ലാലേട്ടനെ കണ്ടിട്ട് എത്രനാളായി. ലാലേട്ടന് ഉണ്ടാകുമോ ഇല്ലയോ. എന്താണ് സംഭവിക്കാന്‍ പോകുന്നത്. എവിക്ഷന് ഉണ്ടാകുമോ. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടാകുമോ.
എന്തെങ്കിലും ഒക്കെ നടക്കുമോ. ഓരോ ദിവസമായിട്ടും ഒരു മാറ്റങ്ങളൊന്നുമില്ല. എന്നാല്‍ ശനിയാഴ്ച ഓഡിയന്‍സ് എപ്പിസോഡ് ഇല്ല എന്നാണ് അറിയാന്‍ സാധിച്ചത്. അതെ ലാലേട്ടന് വന്നിട്ടില്ല എന്നാണ് അറിയാന്‍ സാധിച്ചത്. പക്ഷെ സൂം കോള്‍ വഴിയുള്ള ലാലേട്ടനും കണ്ടസ്റ്റന്‍സും കാണുന്ന ഒരു സംഭവം ഉണ്ട്. തമിഴിലൊക്കെ നടന്നത് പോലെ നടക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്. സൂം കോള്‍ വഴി ലാലേട്ടന് സംസാരിക്കും കണ്ടസ്റ്റന്സിനോട് എന്നാണ് അറിയാന്‍ സാധിച്ചത്.
Vastu Tips: തുളസിക്ക് സമീപം ഈ ചെടികളുണ്ടോ..? എന്നാല്‍ വേഗം പിഴുതെറിഞ്ഞോ, ഇല്ലെങ്കില്‍ ദോഷം
ഓഡിയന്‍സിനെ വെച്ചിട്ടുള്ള ഒരു സംഭവം അതായത് അത്തരത്തില്‍ ഒരു വീക്കെന്‍ഡ് എപ്പിസോഡ് ഷൂട്ട് ഇല്ല എന്നാണ് ഇതുവരെ അറിയാന്‍ സാധിച്ചത്. ലാലേട്ടന്റെ വീക്കെന്‍ഡ് എപ്പിസോഡ് ഇല്ല എന്നാണ് അറിഞ്ഞത്. സൂം കോള്‍ വെച്ചിട്ടുള്ള എപ്പിസോഡ് എത്ര നേരം ഉണ്ടാകും എന്നൊന്നും അറിയില്ല. കമല്‍ സാറൊക്കെ വയ്യാതിരുന്നപ്പോള്‍ ഇങ്ങനെ ചെയ്തിട്ടുണ്ടായിരുന്നു. അത് അഞ്ച് മിനിറ്റൊക്കെ ഉണ്ടായിരുന്നുള്ളൂ.
ഇത് എങ്ങനെയാണ് എന്ന് എനിക്കറിയില്ല. നമുക്ക് വീക്കെന്‍ഡില്‍ ലാലേട്ടന് ചോദ്യോത്തരങ്ങള്‍ ചോദിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല. രണ്ട് വീക്ക്ലി ടാസ്ക്, രണ്ട് ജയില്‍ നോമിനേഷന്, ക്യാപ്റ്റന്‍സി, വീട്ടിലെ കാര്യങ്ങള്‍ എല്ലാം കോണ്ട്രോവേഴ്ഷ്യല് ടോപ്പിക്കുകള്‍ എല്ലാം സംസാരിക്കാന്‍ കിടക്കുന്നുണ്ട്. പക്ഷെ ഇതൊക്കെ എനിക്ക് തോന്നുന്നില്ല സൂം കോള്‍ വഴി സംസാരിക്കും എന്ന്. പിന്നെ എവിക്ഷനുണ്ടോ എന്ന് കുറെ പേര് ചോദിക്കുന്നുണ്ട്.
എവിക്ഷനുണ്ടാകും എന്നാണ് അറിയാന്‍ സാധിച്ചത്. ഓള്‍റെഡി ഒമ്പത് പേരാണ് നോമിനേഷനില്‍ ഉള്ളത്. അതില്‍ ലച്ചു പോയി. ബാക്കിയുള്ളവരെ വെച്ച് ഞാന്‍ നേരത്തെ ഒരു പോള്‍ വെച്ചായിരുന്നു. അതില്‍ ഏറ്റവും കുറഞ്ഞ വോട്ടുകള്‍ ലഭിച്ച ആള്‍ക്കാരെ വെച്ചിട്ട് ഒന്ന് കൂടെ ഒരു പോള്‍ ചെയ്തിട്ടുണ്ടായിരുന്നു. അതിനകത്ത് അഞ്ജൂസിനേയും ദേവുവിനേയും ജുനൈസിനേയും സെറീനയേയും വെച്ചിട്ടാണ് പോള്‍ വെച്ചത്.

അതില്‍ ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയത് ദേവുവിനാണ്. അത് കഴിഞ്ഞിട്ട് സെറീനയ്ക്ക്. അഞ്ജൂസിന്റെ വോട്ട് കയറിയിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് അഞ്ജൂസിന് വോട്ട് കയറി. എന്റെ പോള്‍ വെച്ച് ദേവുവും സെറീനയും ആണ് ഡേഞ്ചര്‍ സോണില്‍ ഉള്ളത്. അത് മാത്രമല്ല വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ കുറിച്ച് പലരും ചോദിക്കുന്നുണ്ട്. എനിക്ക് കിട്ടിയ ഒരു ന്യൂസ് അനു ജോസഫ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തുന്നു എന്നുള്ളതാണ്.
പ്രെഡിക്ഷന് ലിസ്റ്റില്‍ ഉണ്ടായിരുന്ന അനു ജോസഫ് ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. സീരിയലിലും സിനിമയിലും ഒക്കെ അഭിനയിച്ചിട്ടുണ്ട്. അനു ജോസഫ് കേറാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതും കണ്‍ഫോം അല്ല. നേരത്തെ പ്രെഡിക്ഷന് ലിസ്റ്റിലും കണ്‍ഫോം ലിസ്റ്റിലും വന്ന ആളാണ്. അതുകൊണ്ട് തന്നെ അനു ജോസഫിന്റെ പേര് കേള്‍ക്കുന്നുണ്ട് എന്നാണ് രേവതി പറയുന്നത്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications