'ഹണി റോസ് വന്നാല്‍ പൊളിക്കും, പാലാ ഷാജിയും ദാസേട്ടന്‍ കോഴിക്കോടും': ബിഗ് ബോസ് ആരാധകര്‍ പറയുന്നു

ബിഗ് ബോസിന്റെ അഞ്ചാമത്തെ സീസണിനായുള്ള കാത്തിരിപ്പിലാണ് ഓരോ ആരാധകരും . തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ ഇത്തവണത്തെ സീസണില്‍ ഉണ്ടാകുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ഇതിനോടകം തന്നെ നിരവധി പ്രവചന ലിസ്റ്റുകള്‍ പുറത്തുവന്നിട്ടുണ്ട് . എന്നാല്‍ ഈ പട്ടികയില്‍ നിന്നൊക്കെ ആരൊക്കെ ഉണ്ടാകുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ 5 ല്‍ ഏതൊക്കെ മത്സരാര്‍ത്ഥികള്‍ ഉണ്ടാകുമെന്ന ജനങ്ങളുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് .

ആരൊക്കെ ഉണ്ടാകണം
കാഴ്ച എന്റര്‍ടൈന്‍മെന്റ് എന്ന യൂട്യൂബ് ചാനല്‍ നടത്തിയ പൊതു അഭിപ്രായ വീഡിയോയിലാണ് പ്രേക്ഷകര്‍ ബിഗ് ബോസിന്റെ അടുത്ത സീസണില്‍ ആരൊക്കെ വരണമെന്ന് പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തരായ ഒരുപാട് പേരുടെ പേരുകള്‍ പ്രേക്ഷകര്‍ അഭിപ്രായത്തില്‍ പറയുന്നുണ്ട്. ഇതോടൊപ്പം കഴിഞ്ഞ സീസണിലെ ചില മത്സരാര്‍ത്ഥികളുടെ പ്രകടനത്തെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.

ദാസേട്ടന്‍ കോഴിക്കോടും പാല ഷാജിയും
അടുത്ത ബിഗ് ബോസ് സീസണില്‍ ദാസേട്ടന്‍ കോഴിക്കോടും പാല ഷാജിയും ചേരുന്ന കോംബിനേഷന്‍ വരണമെന്നാണ് ഒരു യുവാവ് പറയുന്നത്. ഇവര്‍ മൂന്ന് പേരുമുണ്ടായാല്‍ അടുത്ത സീസണ്‍ അടിപൊളിയാകുമെന്നാണ് ഒരാള്‍ പറയുന്നത്. ഇത്തവണത്തെ ബിഗ് ബോസില്‍ ഹണി റോസ് വരണമെന്നാണ് ഒരു ആരാധിക പറയുന്നത്. ഹണ്ി റോസ് വന്നാല്‍ പൊളിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

ബ്ലെസ്ലിയുടെ ഫാനായിരുന്നു
യൂട്യൂബറായ സഞ്ചു ടെക്കി ഇത്തവണത്തെ ബിഗ് ബോസില്‍ വരണമെന്നാണ് രണ്ട് പെണ്‍കുട്ടികള്‍ പറയുന്നത്. കാരണം, യൂട്യബില്‍ നോക്കുമ്പോള്‍ അവരുടെ ജീവിതം പൊളിയാണ്. ബിഗ് ബോസില്‍ വന്നാല്‍ അത് കുറച്ചുകൂടെ മനസിലാകുമെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ തവണ തങ്ങള്‍ ബ്ലെസ്ലിയുടെ ഫാനായിരുന്നെന്നും ബ്ലെസ്ലി ജയിക്കാതെ പോയതില്‍ സങ്കടമുണ്ടെന്നും ഇവര്‍ പറയുന്നു.

ബിഗ് ബോസ് കാണാറില്ല
ഇതിനിടെ അഭിപ്രായം പറയുന്നതിനിടെ രണ്ട് പൊലീസുകാരും എത്തി. തങ്ങല്‍ ബിഗ് ബോസ് കാണാറില്ലെന്നും അതിനുള്ള സമയം ലഭിക്കാറില്ലെന്നുമാണ് അവര്‍ പറയുന്നത്. വീട്ടില്‍ കുട്ടികളുള്ളത് കൊണ്ട് കാര്‍ട്ടൂണ്‍ ചാനല്‍ മാത്രമാണ് വയ്ക്കാന്‍ സമ്മതിക്കാറുള്ളു. അതുകൊണ്ട് ഇത്തരം ഷോകള്‍ കാണാറില്ലെന്ന് അവര്‍ പറഞ്ഞു.

ഷാരിഖ് ഷംസൂദ്ദിന്‍
ഇനിയും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ തുടങ്ങിയില്ലേ, ഇല്ലെങ്കില്‍ അറിയണം ഇക്കാര്യങ്ങള്‍
ഇത്തവണത്തെ ബിഗ് ബോസില്‍ ഷാരിഖ് ഷംസൂദ്ദിന്‍ വരണമെന്നാണ് ഒരു യുവാവ് പറയുന്നത്. കാരണം, അദ്ദേഹം നല്ലൊരു ഇന്‍ഫ്‌ളൂവന്‍സറാണ്. ഫിനാന്‍ഷ്യലി എല്ലാവരെയും മാനേജ് ചെയ്യാന്‍ പഠിപ്പിക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് പുള്ളിയുടെ റിയല്‍ ലൈഫ് കാണണമെന്ന് ആഗ്രഹമുണ്ടെന്ന് ഒരു യുവാവ് പറഞ്ഞു.

ടൊവിനോയും ദുല്‍ഖറും
കൂടാതെ ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളും ഇത്തവണത്തെ ബിഗ് ബോസ് സീസണില്‍ വരണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. വനിത ബോഡി ബില്‍ഡറായ ആരതി കൃഷ്ണയും ഇത്തവണത്തെ ബിഗ് ബോസില്‍ വരണമെന്ന് പറയുന്നവരുണ്ട്. പാല ഷാജിയും ദാസേട്ടന്‍ കോഴിക്കോട് പോലുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് വരണമെന്നാണ് എല്ലാവരും പറയുന്നത്.












Click it and Unblock the Notifications