വീട്ടിലും അതേ ദേഷ്യം തന്നെയെന്ന് മാരാറുടെ ഭാര്യ.. 'പക്കാ ഒറിജിനല്‍'; ഏതെങ്കിലും ലെവലിലെത്തുമെന്ന് നാട്ടുകാര്‍
ബിഗ് ബോസ് സീസണ്‍ 5 ആരംഭിക്കുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ പേരാണ് അഖില്‍ മാരാര്‍. സംവിധായകനായ അഖില്‍ മാരാര്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണന് എതിരായ പരാമര്‍ശം നടത്തിയതിലൂടെയാണ് ശ്രദ്ധേയനാകുന്നത്. യൂട്യൂബ് വ്‌ളോഗര്‍മാര്‍ക്കും റിവ്യൂവേഴ്‌സിനും എതിരേയും അഖില്‍ മാരാര്‍ രംഗത്തെത്തിയിരുന്നു.
അതിനാല്‍ തന്നെ ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന പേരുമായിരുന്നു അഖില്‍ മാരാരുടേത്. ആ പ്രതീക്ഷകള്‍ ശരി വെച്ച് കൊണ്ടായിരുന്നു അഖില്‍ മാരാറുടെ ബിഗ് ബോസിലേക്കുള്ള എന്‍ട്രിയും. എന്നാല്‍ ബിഗ് ബോസ് സീസണ്‍ 5 ആരംഭിച്ചതിന് പിന്നാലെ അഖില്‍ മാരാര്‍ ഹൗസിന് അകത്ത് നടത്തിയ പല പെരുമാറ്റങ്ങളും പരാമര്‍ശങ്ങളും വിമര്‍ശിക്കപ്പെട്ടിരുന്നു.

മെയില്‍ ഷോവനിസ്റ്റാണ് താന്‍ എന്ന് തെളിയിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളായിരുന്നു അഖില്‍ മാരാറിന്റെ അടുത്ത് നിന്ന് വന്നിരുന്നത്. ഇതോടൊപ്പം അനാവശ്യമായി കലിപ്പ് കാണിച്ച് താന്‍ ടോക്‌സിക്ക് ആണ് എന്ന് തെളിയിക്കാനായി അഖില്‍ മാരാര്‍ ഓരോന്ന് ചെയ്യുന്നു എന്നും വിമര്‍ശനമുണ്ടായിരുന്നു. ഇപ്പോഴിതാ അഖില്‍ മാരാറിന്റെ ഭാര്യ തന്നെ അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങളെ പറ്റി പറയുകയാണ്.
മൂവീ സ്ട്രീറ്റ് എന്ന ചാനലിനോടാണ് അഖില്‍ മാരാറുടെ ഭാര്യയും നാട്ടുകാരും അദ്ദേഹത്തെ കുറിച്ച് പറയുന്നത്. ബിഗ് ബോസ് ലൈവായും ഹോട്‌സ്റ്റാറിലും കാണാറുണ്ട് എന്ന് ഭാര്യ പറയുന്നു. നന്നായി കളിക്കുന്നുണ്ട്. എല്ലാ ടാസ്‌കുകളും നന്നായി കളിക്കുന്നുണ്ട്. പക്കാ ഒറിജിനല്‍ തന്നെയാണ്. പുള്ളിക്കാരന്‍ എന്താണോ പുറത്ത്. അത് തന്നെയാണ് ബിഗ് ബോസിന് അകത്തും എന്നും ഭാര്യ പറയുന്നു.
ദേഷ്യം വരുമ്പോള്‍ ദേഷ്യവും അല്ലാത്ത സമയത്ത് നോര്‍മലും കൂളും ആയിട്ട് ഒരു ഹ്യൂമര്‍ ഒക്കെ സംസാരിച്ച് നടക്കുന്ന തരത്തില്‍ തന്നെയാണ് ബിഗ് ബോസിലും. ക്യാപ്റ്റന്‍സിയില്‍ വന്നതിനാല്‍ തന്നെ നല്ല രീതിയില്‍ ലീഡ് ചെയ്യാന്‍ പറ്റും എന്നാണ് വിശ്വാസം എന്നും ഭാര്യ പറയുന്നു. അതേസമയം ദേഷ്യം വരുന്നതൊക്കെ അവന്റെ സ്വഭാവത്തിന്റെ ഭാഗമാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.
കാര്യത്തില്‍ വിജയിക്കുക എന്നുള്ളതാണ്. അല്ലാതെ പ്രത്യേകിച്ച് ആരോടും വൈരാഗ്യമൊന്നുമില്ല. കപ്പ് കൊണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഒരു നാട്ടുകാരന്‍ പറയുന്നു. അതേസമയം അഖില്‍ മാരാര്‍ എല്ലാം ഒരു വില്‍പവറില്‍ നേടിയെടുക്കുന്നതാണ് എന്നാണ് മറ്റൊരു സുഹൃത്ത് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലിട്ട പോസ്റ്റ് എല്ലാം ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുകയായിരിക്കും.
അത് പുള്ളിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഒരു കാര്യമാണ് എന്നും അദ്ദേഹം പറയുന്നു. എന്തോ ഒരു സ്പാര്‍ക്ക് ഉള്ള വ്യക്തിയാണ്. ചിലപ്പോള്‍ കുറെ വര്‍ഷങ്ങള്‍ ഒക്കെ കഴിഞ്ഞ് ഒരു പ്രായമൊക്കെ കഴിയുമ്പോഴേക്ക് ഏത് ലെവലിലെത്തും എന്നൊന്നും നമുക്ക് പറയാനൊക്കില്ല. കാരശ്ശേരി മാഷ്, ഉന്നത രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്കൊപ്പം ഒക്കെ ചര്‍ച്ചക്ക് എടുക്കുക എന്ന് പറഞ്ഞാല്‍ പുള്ളി അതിന് കാലിബര്‍ ഉള്ള ആളാണ് എന്നല്ലേ അര്‍ത്ഥം.












Click it and Unblock the Notifications