'ബിഗ് ബോസ് തല്ലിപ്പൊളി ഷോയെന്ന് പറഞ്ഞ ചിലര്‍ ഇവിടെ എത്തിയിട്ടുണ്ടേ...'; മാരാരെ കൊട്ടി ജുനൈസ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യ ദിനം തൊട്ട് വളരെ ഏറെ ചര്‍ച്ചയായ ഒന്നാണ്. മത്സരാര്‍ത്ഥികളുടെ വീറും വാശിയും ആദ്യ ദിനം തൊട്ട് പ്രേക്ഷകര്‍ കാണുന്നുണ്ട്. ഇതിനിടെ ബിഗ് ബോസ് നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും രണ്ട് എവിക്ഷനും ബിഗ് ബോസ് ഹൗസില്‍ നടന്ന് കഴിഞ്ഞു. ഒമര്‍ ലുലുവും ഹനാനുമാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത്.
ഏയ്ഞ്ചലീന്‍ മരിയയും ഗോപികയുമാണ് എവിക്ട് ആയിരിക്കുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഹനാന്‍ ദിവസങ്ങള്‍ക്കകം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തു. ഗോപികയുടെ എവിക്ഷന് ശേഷം നടന്ന എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഓരോ ദിവസവും മത്സരാര്‍ത്ഥികള്‍ക്കായി ഓരോ ടാസ്‌ക് ബിഗ് ബോസ് നിര്‍ദേശിക്കാറുണ്ട്.

ഇത് പ്രകാരം കഴിഞ്ഞ ദിവസം മത്സരാര്‍ത്ഥികള്‍ക്കായി ബിഗ് ബോസ് നല്‍കിയ ടാസ്‌കാണ് ബിബി ഡിബേറ്റ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഒമര്‍ ലുലുവിനെ ആണ് ഡിബേറ്റ് മോഡറേറ്ററായി നിശ്ചയിച്ചിരുന്നത്. നോമിനേഷനില്‍ എത്തിയവര്‍ക്ക് ജനങ്ങള്‍ക്ക് മുന്നിലും വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് മുന്നിലും താന്‍ എന്ത് ചെയ്തു എന്ന് പറയാനും തന്റെ നിലപാട് അറിയിക്കാനുമുള്ള അവസരമാണ് ബിബി ഡിബേറ്റിലൂടെ മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറന്ന് കൊടുത്തത്.
ഓരോ മത്സരാര്‍ത്ഥിക്കും രണ്ട് മിനിറ്റ് സമയമാണ് ഇത് പ്രകാരം അനുവദിച്ചിട്ടുള്ളത്. ഇതിന് ശേഷം ബിഗ് ബോസ് ഹൗസിലെ മറ്റ് അംഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാനും ഡിബേറ്റ് അവതരിപ്പിച്ച ആള്‍ക്ക് മറുപടി പറയാനും അവസരം ലഭിക്കും. ഇതായിരുന്നു ടാസ്‌ക്. ഈ ടാസ്‌കിന്റെ ഭാഗമായി ആദ്യമായി തന്റെ ഭാഗം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് ജുനൈസിന് ആയിരുന്നു.
ഇതാദ്യമായി ബിഗ് ബോസ് ഷോ ആരംഭിക്കുന്നതിന് മുന്‍പ് അതിന്റെ തീം ചര്‍ച്ചയായ സീസണ്‍ ആയിരുന്നു ഇത് എന്ന് പറഞ്ഞാണ് ജുനൈസ് സംസാരിച്ച് തുടങ്ങിയത്. ബാറ്റില്‍ ഓഫ് ഒറിജിനല്‍ എന്നായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ തീം. ഈ ഒറിജിനല്‍സ് എന്നതുകൊണ്ട് താന്‍ ഉദ്ദേശിക്കുന്നത് അസ്തിത്വം എന്നതാണ് എന്ന് ബിബി ഡിബേറ്റില്‍ ജുനൈസ് പറഞ്ഞു.
Vastu Tips: വീട്ടില്‍ ചൂല്‍ വെക്കുന്നത് ഇവിടെയാണോ..? എന്നാല്‍ സമ്പത്തെല്ലാം നഷ്ടമാകും
തന്റെ അസ്തിത്വം മറച്ച് താന്‍ ഇതുവരെ നിന്നിട്ടില്ല എന്നും എന്നാല്‍ ഡ്യൂപ്ലിക്കേറ്റുകളെ വെല്ലുന്ന പല ഒറിജിനലുകളും ഈ ബിഗ് ബോസ് ഹൗസില്‍ ഉണ്ട് എന്നുമായിരുന്നു ജുനൈസ് പറഞ്ഞത്. അത്തരം ആളുകള്‍ക്ക് എതിരെ താന്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട് എന്നും ജുനൈസ് ചൂണ്ടിക്കാട്ടി. നിങ്ങള്‍ പറയുന്ന പല കാര്യങ്ങളും ഞാന്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ പറയുന്ന പല ശരികളും ഇവര്‍ അംഗീകരിക്കാന്‍ തയ്യാറാകാറില്ല എന്നും ജുനൈസ് കുറ്റപ്പെടുത്തി.
ചില ആളുകള്‍ ബിഗ് ബോസ് തല്ലിപ്പൊളി ഷോ ആണ് എന്ന് പറയുകയും അതിന് ശേഷം 100 ദിവസം ഈ വീട്ടില്‍ നില്‍ക്കാനും എത്തിയിട്ടുണ്ട് എന്ന് ജുനൈസ് പറഞ്ഞു. അത്തരം ആളുകളെ തകര്‍ക്കുക എന്നതാണ് തന്റെ ലക്ഷ്യം എന്നും ജുനൈസ് കൂട്ടിച്ചേര്‍ത്തു. ബിഗ് ബോസ് ഹൗസിനുള്ളില്‍ ഉണ്ടാക്കുന്ന ഒരു ഇമോഷണല്‍ അറ്റാച്ച്‌മെന്റും താന്‍ പുറത്തേക്ക് കൊണ്ടുപോകില്ല എന്ന് കൂടി ജുനൈസ് പറഞ്ഞ് വെക്കുന്നുണ്ട്.
ഇതോടെ ബിഗ്‌ബോസ് ബസര്‍ അടിക്കുകയായിരുന്നു. ശേഷം ജുനൈസിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരങ്ങള്‍ ആയിരുന്നു. ഇതില്‍ ഒറിജിനല്‍സിനെ വെല്ലുന്ന ഫേക്കുകള്‍ ആരാണെന്ന് വെളിപ്പെടുത്തണം എന്ന് വിഷ്ണു ജുനൈസിനോട് പറഞ്ഞു. ഇതിന് അഖില്‍ മാരാരെയായിരുന്നു ആദ്യം ജുനൈസ് ചൂണ്ടിക്കാട്ടി. പിന്നീട് ദേവുവും റെനീഷയും വിഷ്ണുവും ഫേക്ക് ആണ് എന്നും ജുനൈസ് കുറ്റപ്പെടുത്തി.
എന്നാല്‍ താന്‍ ആരേയും പ്രീതിപ്പെടുത്തില്ല എന്ന് മുന്‍പ് പറഞ്ഞ ജുനൈസ് ചക്രവ്യൂഹത്തില്‍ വോട്ട് ചെയ്യരുതെന്ന് പറഞ്ഞ് പലരുടെ അടുത്തും വോട്ട് ചോദിച്ചിരുന്നു എന്ന് വിഷ്ണു ചൂണ്ടിക്കാട്ടി. എന്നാല്‍ അത് ഗെയിമിന്റെ ഭാഗമാണ് എന്നായിരുന്നു ജുനൈസ് നല്‍കിയ മറുപടി.












Click it and Unblock the Notifications