'ഷിജുവും മിഥുനും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകള്‍..'; പുരുഷ മത്സരാര്‍ത്ഥികളുടെ വിലയിരുത്തല്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യ ദിനം തൊട്ട് തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും ആണ് വീക്ഷിക്കുന്നത്. ആദ്യം ദിനം തൊട്ട് മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് ഹൗസില്‍ പുറത്തെടുത്ത വീറും വാശിയും തന്നെയായിരുന്നു ഇതിന് കാരണം. ഇതിനിടെ രണ്ട് മത്സരാര്‍ത്ഥികളുടെ എവിക്ഷനും രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കും ബിഗ് ബോസ് വേദിയാകുകയും ചെയ്തിരുന്നു.
ഏയ്ഞ്ചലീനും ഗോപികയും എവിക്ട് ആയപ്പോള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഹനാന്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വന്ന് ദിവസങ്ങള്‍ക്കകം പിന്മാറുകയും ചെയ്തു. ബിഗ് ബോസ് മലയാളം സീസണ്‍ 5, 30 -ാം ദിവസത്തിലേക്ക് കടക്കാനിരിക്കുകയാണ്. ഈ അവസരത്തില്‍ സീസണ്‍ 5 ലെ പുരുഷ മത്സരാര്‍ത്ഥികളെ വിലയിരുത്തുകയാണ് എആര്‍ ഷനിക് ആരോംഗോട്ടില്‍ എന്ന പ്രേക്ഷകന്‍. ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പങ്കുവെച്ച അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം..

ഇപ്രാവശ്യം നല്ലൊരു കണ്ടസ്റ്റന്‍ഡ് ഇല്ലാ എന്നുള്ളതാണ് സീസണ്‍ 5 ന്റെ ഏറ്റവും വലിയ അപാകത. മെയില്‍ കണ്ടസ്റ്റന്‍ഡ്‌സിന്റെ ഒരു അവലോകനം (അഭിപ്രായങ്ങള്‍ തികച്ചും വ്യക്തിപരം)
റിനോഷ് - ആദ്യം ഇഷ്ടായിരുന്നു. പക്ഷേ ചക്ക വീണു മുയല്‍ ചത്തു എന്നപോലെ എപ്പോഴും വെറുതെ ഇരുന്നാല്‍ ഹീറോയിസം ആവില്ല. ഗെയിമും പ്രശ്‌നങ്ങളും ഒന്നിലും ആള് തീരെ ഇന്‍വോള്‍വ്ഡ് അല്ലാ.
വിഷ്ണു - നല്ലൊരു ബിബി മെറ്റീരിയല്‍ ആണ് പക്ഷേ എന്തോ ഇഷ്ടമല്ല. സംസാരം, ആറ്റിറ്റിയൂഡ്, എവിടെയൊക്കെയോ വെറുപ്പിക്കല്‍.
അഖില്‍ മാരാര്‍ - ഈ സീസണിലെ താരമാവാന്‍ കെല്പുള്ള ആളായിരുന്നു പക്ഷേ വായില്‍ നിന്നും വരുന്ന വാക്കുകള്‍, പൊളിറ്റിക്കലി ഇന്‍കറക്ട് ആയിട്ടുള്ള സ്റ്റേറ്റ്‌മെന്റ്‌സ് ദഹിക്കുന്നില്ല വെറുപ്പിക്കുന്നു.
ജുനൈസും സാഗറും - സ്വയം വലിയ ഗെയിമേഴ്‌സ് ആണെന്നു വിശ്വസിച്ചു നടക്കുന്ന ജമ്പനും തുമ്പനും. സാഗര്‍ അതിനിടയില്‍ കൂടെ സെറീനയുമായി കോമ്പോ പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഒറ്റയ്ക്കു നിന്നാല്‍ ചിലപ്പോ രക്ഷപെട്ടേനെ ഇതിപ്പോ അന്യായ വെറുപ്പിക്കല്‍.
ഷിജുവും മിഥുനും - എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകള്‍. ഷിജു ഭയങ്കര ഇമേജ് കോണ്‍ഷ്യസ് ആണ്. വാഴ + കോഴി = മിഥുന്‍
ഒമര്‍ ലുലു - ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്ന വൈല്‍ഡ് കാര്‍ഡ്. ഇതുവരെ ഒരു അനക്കവും വീട്ടിനുള്ളില്‍ സൃഷ്ടിച്ചിട്ടില്ല ഇനി കാത്തിരുന്നു കാണാം.
Astro Tips: വെറുതെ വിളിച്ച് കഷ്ടപ്പെടേണ്ട... ഈ രാശിക്കാര്‍ വൈകിയെ എഴുന്നേല്‍ക്കൂ












Click it and Unblock the Notifications