'ഞാനൊന്ന് ആസ്വദിച്ച് വരികയായിരുന്നു...അപ്പോഴാണ് പുറത്ത് പോകുന്നത്, മിസ് യു ഓള്‍'; ഏഞ്ചലീന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ എപ്പിസോഡില്‍ ആദ്യ എവിക്ഷനും നടന്നിരിക്കുകയാണ്. ഏഞ്ചലീന്‍ മരിയ എന്ന മത്സരാര്‍ത്ഥിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ആദ്യം പുറത്ത് പോയ മത്സരാര്‍ത്ഥി. ഏറെ ആഗ്രഹിച്ചാണ് ഇവിടെ എത്തിയത് എന്നും ഇപ്പോള്‍ ഇവിടെ നിന്നും വിട പറയുന്നതില്‍ വിഷമമുണ്ട് എന്നുമാണ് ഏഞ്ചലിന്‍ എവിക്ഷന് പിന്നാലെ പറഞ്ഞത്.
ബിഗ് ബോസ് ഹൗസ് ഒരു ഫാന്റസി വേള്‍ഡ് പോലെയായിരുന്നു. ആദ്യം അവിടെ പൊരുത്തപ്പെടാന്‍ സമയമെടുത്തു എന്നും എന്നാല്‍ എല്ലാം ഒാക്കെ ആയി വന്നപ്പോഴേക്കും എവിക്ട് ആവുകയും ചെയ്തു എന്നുമാണ് ഒരു ചെറിയ ചിരിയോടെ ഏഞ്ചലിന്‍ പറഞ്ഞിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ നിന്ന് ഒരുപാട് നല്ല ഓര്‍മകളും ലഭിച്ചിട്ടുണ്ട് എന്ന് ഏഞ്ചലീന്‍ മരിയ കൂട്ടിച്ചേര്‍ത്തു. ഏഞ്ചലിന്റെ വാക്കുകള്‍...

ഹായ് എന്റെ പേര് എഞ്ചലീന്‍ മരിയ. ഞാന്‍ ബിഗ് ബോസ് മലയാളം സീസണ് 5 ലെ മത്സരാര്‍ത്ഥിയായിരുന്നു. ഞാനിപ്പോള്‍ എവിക്ഷനില്‍ വന്നു. ഇപ്പോഴും ഞാന്‍ ആ വീട്ടില്‍ എന്നുള്ള ഫീല്‍ മാറി വിട്ട് പോയിട്ടില്ല. പുറത്തേക്ക് വന്നിട്ടും ആ വീട്ടിനുള്ളില്‍ സ്റ്റില്‍ ആ ഒരു എന്‍വയോണ്‍മെന്റ് ആണ് എനിക്ക് തോന്നിക്കൊണ്ടിരിക്കുന്നത്. ആദ്യം എനിക്ക് ആ വീട്ടില്‍ കയറിയ സമയത്ത് അഡ്ജസ്റ്റ് ചെയ്യാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു.
പുതിയ ആള്‍ക്കാര്‍, പുതിയ വീട്, പുതിയ വസ്തുക്കള്‍ ഒക്കെ ആയപ്പോള്‍ പുതിയ ലോകം തന്നെ. ഞാന്‍ ശരിക്ക് ഒരു ഫാന്റസി ലോകത്ത് ആയിരുന്നു. പിന്നെ അതൊരു വീടായി കണക്ഷന്‍ കിട്ടി അതിലേക്ക് വന്ന് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് എവിക്ഷന്‍ കിട്ടിയത്. ഇതുവരെ ഞാന്‍ ആ വീട്ടില്‍ നിന്ന് പോന്നിട്ടില്ല. ഞാന്‍ ഇപ്പോഴും ആ ചിന്തകളില്‍ ആണ്. ആ വീട്ടില്‍ നിന്ന് പോന്നു എന്നുള്ളത് എനിക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല.
Vastu Tips for Work: കര്‍പ്പൂരം കൊണ്ട് ജോലിയില്‍ തിളങ്ങാനാകുമോ..? വാസ്തു പറയുന്നത് കേള്‍ക്കൂ
ഓര്‍മിക്കാന്‍ പറ്റിയ ദിവസങ്ങളായിരുന്നു. നല്ല ദിവസങ്ങളും ഉണ്ടായി. വഴക്ക് കൂടിയ ദിവസങ്ങളും ഉണ്ടായി. പലതരം മെമ്മറീസ് ഉണ്ടായിരുന്നു. എന്തായാലും എല്ലാം എനിക്ക് ഓര്‍മിക്കാന്‍ ഉള്ള കാര്യങ്ങളാണ്. എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി എന്നാണ് ഏഷ്യാനെറ്റിന്റെ എവിക്ഷന് ശേഷമുള്ള വീഡിയോയില്‍ പറഞ്ഞത്. നേരത്തെ മോഹന്‍ലാലിനോടും ഏഞ്ചലീന്‍ ബിഗ് ബോസിനോടുള്ള തന്റെ ഇഷ്ടം വ്യക്തമാക്കിയിരുന്നു.
ഒത്തിരി ആഗ്രഹിച്ച് വന്നതാണ് ഇവിടെ എന്നും എല്ലാവരെയും മിസ് ചെയ്യുന്നു എന്നാണ് എയ്ഞ്ചലിന്‍ പറഞ്ഞത്. ആദ്യദിവസം എനിക്ക് ബിഗ് ബോസ് ഹൗസ് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റിയിരുന്നില്ല എന്നും പിന്നെ ദിവസങ്ങള്‍ ചെല്ലുന്തോറും എല്ലാവരുമായി ഇമോഷണല്‍ അറ്റാച്ച്‌മെന്റ് ആയി എന്നുമാണ് ഏഞ്ചലിന്‍ മോഹന്‍ലാലിനോട് പറഞ്ഞത്. ഈ വീടുമായി ഭയങ്കരമായി പൊരുത്തപ്പെട്ടു.
താന്‍ ആയിരിക്കും അവിടെ ഏറ്റവും കൂടുതല്‍ ഉറങ്ങുന്ന ആള്‍ എന്നും ഇടയ്ക്ക് തോന്നുമായിരുന്നു താന്‍ എവിക്ട് ആകുമെന്ന് എന്നും ഏഞ്ചലീന്‍ പറഞ്ഞു. താന്‍ ടാസ്‌ക് കളിച്ചത് പ്രേക്ഷകര്‍ക്ക് ഇഷ്ടമായി കാണില്ല എന്നും എന്നാല്‍ ടാസ്‌കില്‍ താന്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയത് പേഴ്‌സണാലിറ്റിക്കും എത്തിക്‌സിനും ആയിരുന്നു എന്നുമാണ് ഏഞ്ചലീന്‍ പറയുന്നത്. ഇവിടെയുള്ള എല്ലാവരെയും താന്‍ ഓര്‍ക്കും എന്നും എന്ന് ഏഞ്ചലിന്‍ പറയുന്നു.
അതേസമയം ഇത്രയും വലിയൊരു പ്ലാറ്റ്‌ഫോമില്‍, ഇത്രയും ദിവസം, ഇത്രവലിയ ആള്‍ക്കാരുടെ കൂടെ പ്രായം കുറഞ്ഞൊരു കുട്ടി നില്‍ക്കുക എന്നത് വലിയ കാര്യമാണ് എന്നും അതൊരു അച്ചീവ്‌മെന്റ് ആണ് എന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. തീര്‍ച്ചയായും അതില്‍ അഭിമാനിക്കാം എന്നും മോഹന്‍ലാല്‍ ഏഞ്ചലിനേട് പറഞ്ഞു. ഇനിയും വലിയ വലിയ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകട്ടെ എന്ന് ആശംസിച്ച് കൊണ്ടാണ് മോഹന്‍ലാല്‍ ഏഞ്ചലീനെ യാത്രയാക്കിയത്.












Click it and Unblock the Notifications