ഇനി ഞങ്ങള്‍ ഒരു പൊളിപൊളിക്കും... ഇക്ക സ്‌ട്രോംഗാണ്; ഒമര്‍ ലുലു പുറത്തായതിന് പിന്നാലെ ഏഞ്ചലീന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്റെ പകുതിയോട് അടുക്കുകയാണ്. ഇതിനോടകം തന്നെ വീറും വാശിയും നിറഞ്ഞ നിരവധി മുഹൂര്‍ത്തങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ ദൃശ്യമായി കഴിഞ്ഞു. മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും അഞ്ച് എവിക്ഷനും ബിഗ് ബോസ് ഹൗസില്‍ ഇതിനോടകം നടന്ന് കഴിഞ്ഞു. ഈ സീസണില്‍ ഇനിയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്ക് സാധ്യതയുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ഏഞ്ചലീന്‍ ആണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ നിന്ന് ആദ്യം പുറത്തായത്. പിന്നാലെ ഗോപികയും പുറത്ത് പോയി. ദേവു, മനീഷ, ഒമര്‍ ലുലു എന്നിവരാണ് അതിന് ശേഷം ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഹനാനും ലച്ചുവും ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തേക്ക് പോകുന്ന കാഴ്ചയും ഈ ദിവസങ്ങളില്‍ കണ്ടു.

ഈ സീസണില്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്നത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മത്സരാര്‍ത്ഥികളുടെ പ്രകടനത്തെ കുറിച്ചാണ്. സീസണ്‍ 4 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ റിയാസ് സലീമിന് ശേഷമാണ് മത്സരം ചൂടുപിടിച്ചത്. എന്നാല്‍ അത്തരത്തില്‍ ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഈ സീസണില്‍ ഉണ്ടായിട്ടില്ല എന്നാണ് പ്രേക്ഷകരുടെ പരാതി. ഈ സീസണില്‍ ഹനാന്‍, ഒമര്‍ ലുലു, അനു ജോസഫ് എന്നിവരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത്.
ഹനാനും ഒമര്‍ ലുലും വന്നത് പോലെ മടങ്ങിയതോടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ നനഞ്ഞ പടക്കമായി മാറി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതേസമയം കഴിഞ്ഞ ദിവസം എവിക്ട് ആയ ഒമര്‍ ലുലു ഇന്നലെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഒമര്‍ ലുലുവിനെ സ്വീകരിക്കാന്‍ ഏഞ്ചലീന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തില്‍ ഏഞ്ചലീന്‍ അഭിനയിച്ചിരുന്നു.
Vastu Tips: സമ്പത്തെല്ലാം ചോര്‍ന്ന് പോകുന്നോ..? ചെമ്പരത്തിയിലുണ്ട് പരിഹാരം
എന്നാല്‍ ഏഞ്ചലീന്‍ പുറത്തായതിന് പിന്നാലെയാണ് ഒമര്‍ ലുലു ബിഗ് ബോസ് ഹൗസില്‍ എത്തിയത്. അതിനാല്‍ ഇരുവരും ബിഗ് ബോസ് ഹൗസില്‍ ഒരുമിച്ച് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഒമര്‍ ലുലു എവിക്ട് ആയതില്‍ വിഷമമൊന്നുമില്ല എന്നാണ് ഏഞ്ചലീന്‍ പറയുന്നത്. ഒമറിക്കയെ തങ്ങള്‍ മിസ് ചെയ്യുന്നുണ്ടായിരുന്നു എന്നും ഏഞ്ചലിന്‍ പറഞ്ഞു. ഏഞ്ചലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
ഒമറിക്ക ഇറങ്ങിയതില്‍ വിഷമമില്ല. ഒമറിക്കയെ ഞങ്ങള്‍ മിസ് ചെയ്യുന്നുണ്ടായിരുന്നു. എവിടെ പോയാലും ഒമറിക്ക സ്‌ട്രോംഗാണ്. നല്ലൊരു ഡയറക്ടറേക്കാളും നല്ലൊരു മനുഷ്യനാണ്. അവിടെ പോയതില്‍ ഏറ്റവും കൂടുതല്‍ റിനോഷേട്ടനേക്കാള്‍ കൂടുതല്‍ ഒമറിക്കയെ തന്നെയാണ്. ഞാന്‍ തന്നെ പെട്ടെന്ന് എവിക്ട് ആകും എന്ന് വിചാരിച്ച ആളല്ലല്ലോ. പ്രതീക്ഷിച്ചതെല്ലാം നടക്കുകയാണെങ്കില്‍ ലൈഫില്‍ എന്താണ് രസമുള്ളത്.
ഒമിറക്ക വന്നതില്‍ കൂടുതല്‍ വിഷമമൊന്നുമില്ല. ഇനി ഞങ്ങള്‍ ഒരു പൊളി പൊളിക്കാന്‍ പോവുകയാണ് എന്നാണ് ഏഞ്ചലിന്‍ പറഞ്ഞത്. അതേസമയം എവിക്ട് ആയതില്‍ സന്തോഷമുണ്ട് എന്നാണ് ഒമര്‍ ലുലുവും പറയുന്നത്. താന്‍ ബിഗ് ബോസിലേക്ക് പ്രിപൈര്‍ ആയി പോയ ആളല്ലായിരുന്നു എന്നും അതിനാല്‍ തന്നെ പുറത്തായതില്‍ വിഷമമില്ല എന്നുമാണ് ഒമര്‍ ലുലു പറഞ്ഞത്.












Click it and Unblock the Notifications