Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ സീസൺ‌ മാരാരും ശോഭയും കൊണ്ടുപോയി'; അഖിൽ-ശോഭ ഫാൻസിന് ഇത് ആഘോഷരാവ്..

ബിഗ്‌ബോസ് മലയാളം സീസൺ 5 അന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇനി ഗ്രാന്റ് ഫിനാലയിലേക്ക് ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ആരാകും ഈ സീസണിലെ വിജയി ആവുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഫൈനൽ 5 ൽ എത്തുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്ന രണ്ട് മത്സരാർത്ഥികളാണ് അഖിലും ശോഭയും.

അഖിൽ- ശോഭ കോമ്പോയ്ക്ക് ധാരാളം ആരാധകരുമുണ്ട്. ബിഗ്‌ബോസിനകത്തും പുറത്തും ഇവർ തമ്മിലുള്ള രസകരമായ ബന്ധം ചർച്ചയാണ്. എപ്പോഴും തമ്മിൽ തർക്കിക്കുന്നത് കൊണ്ട് ടോം ആന്റ് ജെറി എന്നാണ് ഇവർ അറിയപ്പെടുന്നത്. ഇപ്പോൾ അഖിൽ-ശോഭ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വീഡിയോ ആണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്.

Sobha

ഒരു മാഷപ്പ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. അഖിലും ശോഭയും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് വീഡിയോ. ടാസ്‌ക്കുകൾക്കിടയിലെ തർക്കവും വഴക്കും അഖിലിന്റെ രസകരമായ ഡയലോഗുകളും ശോഭയുടെ മറുപടിയും ഒക്കൈ വീഡിയോയിൽ ഉണ്ട്.

സിനിമ ഡയലോഗ് കൂടി ഉൾപ്പെടുത്തിയാണ് രസരകമായ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഈ മാഷപ്പ് വീഡിയോ ഇപ്പോൾ ബിഗ്‌ബോസ് ഗ്രൂപ്പുകളിൽ വൈറലാണ്. ഈ സീസൺ മാരാരും ശോഭയും കൊണ്ടുപോയെന്നാണ് ആരാധകർ കമന്റിടുന്നത്.

നിലവിൽ ഒൻപത് മത്സരാർത്ഥികളാണ് ബി​ഗ്ബോസ് വീട്ടിനകത്ത് ഉള്ളത്. അഖിൽ മാരാർ, ഷിജു, ജുനൈസ്,ശോഭ, സെറീനമിഥുൻ, റിനോഷ്, നാദിറ, , റെനീഷ, എന്നിവരാണ് മത്സരാർത്ഥികൾ. ശനിയാഴ്ച നടന്ന എവിക്ഷനിൽ ഒരാളാണ് ബി​ഗ്ബോസിൽ നിന്ന് പുറത്തുപോയത്.

വിഷ്ണുവായിരുന്നു ആ മത്സരാർത്ഥി. അപ്രതീക്ശിതമായിരുന്നു വിഷണുവിന്റെ പുറത്തുപോക്ക്. മികച്ച മത്സരാർത്ഥിയായിരുന്ന വിഷ്ണു ഫൈനൽ 5ൽ ഉണ്ടാകുമെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്.

അതേസമയം, നാദിറ ടിക്കറ്റ് ടു ഫിനാലയിലൂടെ നേരിട്ട് ​ഗ്രാന്റ് ഫിനാലയിലേക്ക് എത്തുകയും ചെയ്തു. എവിക്ഷനിൽ അവസാനം റെനീഷയും നാദിറയുമായിരുന്ന ബാക്കിയുണ്ടായിരുന്നത്. അതിൽ ഒരാൾ സേവ് ആവും ഒരാൾ പുറത്താകും എന്നായിരുന്നു മോഹൻലാൽ പറ‍ഞ്ഞത്. ശോഭയായിരുന്നു സേവ് ആയ പേര് വായിച്ചത്. റെനീഷയായിരുന്നു സേവ് ആയത്.

അച്ഛന്റെ വാക്കുകൾ കേട്ട് വിങ്ങിപ്പൊട്ടി അഖിൽ; മോഹൻലാലിന് മുന്നിൽ കണ്ണുകൾ നിറഞ്ഞൊഴുകി
‌ഇതിന് പിന്നാലെ നാദിറ പുറത്തുപോകാൻ ഒരുങ്ങി. വാതിൽ തുറന്നപ്പോൾ വൈൽ കം ടു ഫിനാലെ എന്നായികുന്നു നാദിറ കണ്ടത്. ഇതോടെയാണ് നാദിറ ഫൈനലിലേക്ക് എത്തിയത കാര്യം പ്രഖ്യാപിക്കുന്നത്. ഇനി ആരൊക്കെയായാവും ബാക്കിയുള്ള 4 മത്സരാർത്ഥികൾ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബാക്കിയുള്ള ദിവസങ്ങളിൽ ബി​ഗ്ബോസ് വീടിനുള്ളിൽ എന്താണ് നടക്കാൻ പോകുന്നത് എന്ന് അറിയാനുള്ള ആകാംക്ഷയും എല്ലാവർക്കും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+