'റിനോഷിനെ പൊക്കി നടക്കുന്ന ഏഷ്യാനെറ്റ് തന്നെ അവനെ തൂക്കിയെടുത്തു പുറത്താക്കും'; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചത് മുതല്‍ കൂള്‍ ബോയ് ഇമേജ് ലഭിച്ച മത്സരാര്‍ത്ഥിയാണ് റിനോഷ് ജോര്‍ജ്. അധികം ബഹളങ്ങളൊന്നുമില്ലാതെ മത്സരാര്‍ത്ഥികളുടേയും പ്രേക്ഷകരുടെയും ഇഷ്ടം ഒരുപോലെ സ്വന്തമാക്കാന്‍ റിനോഷ് ജോര്‍ജിന് സാധിച്ചിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യ ദിനം തൊട്ട് ബഹളങ്ങളും വാക്കേറ്റങ്ങളും നിറഞ്ഞതായിരുന്നു. എന്നാല്‍ റിനോഷ് ജോര്‍ജ് ഇതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയായിരുന്നു.
ഏയ്ഞ്ചലിനൊപ്പം ജയില്‍ നോമിനേഷന്‍ ലഭിച്ചപ്പോള്‍ പോലും റിനോഷ് ജോര്‍ജിന്റെ സമീപനം ഏറെ കൈയടി നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ചില എപ്പിസോഡില്‍ റിനോഷ് ജോര്‍ജ് പൊട്ടിത്തെറിക്കുന്നതും പ്രേക്ഷകര്‍ കണ്ടിരുന്നു. എന്നാല്‍ പോലും റിനോഷ് ജോര്‍ജിനോടുള്ള പ്രേക്ഷകരുടെ സമീപനത്തില്‍ വലിയ മാറ്റമൊന്നും വന്നിരുന്നില്ല. ഇത് പോലും ആഘോഷമാക്കുകയായിരുന്നു റിനോഷ് ജോര്‍ജിന്റെ ആരാധകര്‍.

റിനോഷ് ജോര്‍ജിനെ പിന്തുണച്ച് കൊണ്ടുള്ള നിരവധി കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു നിരീക്ഷണമാണ് സാം റിതിന്‍ എന്നൊരു പ്രേക്ഷകന്‍ ബിഗ് ബോസ് സംബന്ധിയായ സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ പങ്ക് വെച്ചിരിക്കുന്നത്. റിനോഷിനെ ഇപ്പോള്‍ പൊക്കി പിടിച്ച് നടക്കുന്ന ഏഷ്യാനെറ്റ് പോലും ഇനി അദ്ദേഹത്തെ താഴെക്കിടും എന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
ഏഷ്യാനെറ്റ് ഈ സീസണിലും ഒരു കോണ്ടെസ്റ്റിനെ 20 ദിവസം പോലും ആകുന്നതിനു മുന്‍പ് ഇല്ലാത്ത ബൂസ്റ്റ് കൊടുത്തു പൊക്കി കൊണ്ട് വരുന്നു. കഴിഞ്ഞ തവണ 2 പേര് തമ്മിലുള്ള വഴക്കു അല്ലെങ്കില്‍ 3 പേര് തമ്മിലുള്ള പ്രണയം എന്ന തീമില്‍ ആയിരുന്നു ഏഷ്യാനെറ്റിന്റെ പ്രോമോ വീഡിയോ എങ്കില്‍ ഇപ്രാവശ്യം ഒരു രീതിയിലുമുള്ള ഗെയിം കളിക്കാത്ത റിനോഷ് ആണ് ഏഷ്യാനെറ്റിനെ ആദ്യ പ്രോമോ.
Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്
റിനോഷിന്റെ ഇത് വരെയുള്ള എപ്പിസോഡ് വെച്ച് അഭിനയം അല്ലെങ്കില്‍ ആള്‍ ഒരു നല്ല വ്യക്തി ആണ്. പക്ഷെ നമ്മുടെ സമൂഹത്തില്‍ അല്ലെങ്കില്‍ വീട്ടില്‍ ഒരു വഴക്കു നടക്കുമ്പോളും ഇടപെടാത്ത സ്വന്തമായി നിലപാടില്ലാത്ത ഒരു കാരക്റ്റര്‍ ഇല്ലാത്ത വ്യക്തി. മനീഷയുടെ നിഴലില്‍ ഒടുങ്ങി പോകുമോ എന്നറിയില്ല. ഇപ്പൊ ആണ്ടിലൊരിക്കല്‍ ഒന്ന് പ്രതികരിച്ചാല്‍ ആയി. അതും അങ്ങേരുടെ ശരീരത്തു തൊട്ടപ്പോള്‍ മാത്രം.
പവര്‍ ഫുള്‍ ആയി കളിക്കുന്ന പല ഗെയ്മേഴ്സ് അവിടെ ഉണ്ടായിട്ടും ചങ്ക്രാന്തിക്ക് കിട്ടിയ റിനോഷിന്റെ ഈ ഡയലോഗ് വെച്ച് ഏഷ്യാനെറ്റ് പ്രോമോ ഇറക്കിയപ്പോ തന്നെ മനസ്സിലായി. ടിആര്‍പി റേറ്റിംഗ് കൂട്ടാനാണെന്നു. അല്ലാതെ റിനോഷിന്റെ പ്രകടനം കൊണ്ടാണെന്നു റിനോഷ് ഫാന്‍സ് പറഞ്ഞു നടക്കുന്നത് വെറുതെ. നല്ല വ്യക്തിക്കുള്ള സമാധാന സമ്മാനം കൊടുത്തു ബിഗ്ഗ്ബോസ് എന്ന ലോക പരിപാടിയെ ഈ സീസണില്‍ അപമാനിക്കില്ല എന്ന് വിചാരിക്കുന്നു.
എന്തൊക്കെ ആയാലും റിനോഷ് ഫാന്‍സിന് അധികം സന്തോഷിക്കാന്‍ ഉള്ള വകയില്ല. കാരണം ഒരു 50 എപ്പിസോഡ് വരെ ഏഷ്യാനെറ്റ് റിനോഷിനെ പൊക്കിയടിക്കും. പിന്നെ തൂക്കിയെടുത്തു പുറത്താക്കും. വോട്ട് ചെയുന്ന മണ്ടന്മാര്‍ക്കു നമോവാകം എന്നാണ് റിനോഷ് ജോര്‍ജിനെ കുറിച്ച് സാം റിതിന്‍ പങ്ക് വെച്ച കുറിപ്പില്‍ പറയുന്നത്.












Click it and Unblock the Notifications