Get Updates
Get notified of breaking news, exclusive insights, and must-see stories!

'പിരികയറ്റിയത് കൃത്യമായി ഏറ്റു, പക്ഷേ സെറീന ഈ വീക്ക് ബിഗ് ബോസിൽ നിന്ന് പുറത്താകും, കാരണം ഇതാണ്'

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ തുടക്കം മുതൽ അടുത്ത കൂട്ടുകാരായിരുന്നു റെനീഷ റഹ്മാനും സെറീന ആനും. സൗഹൃദം തങ്ങൾ ഒരിക്കലും ഗെയിനിടയിൽ കൊണ്ടുവരില്ലെന്നായിരുന്നു ഇരുവരും പലപ്പോഴും പറഞ്ഞത്. അതുകൊണ്ട് തന്നെ ടാസ്കിനിടയിലോ ഹൗസിലോ വെച്ച് ഉണ്ടാകുന്ന ഇരുവരും തമ്മിലുള്ള ചെറിയ തർക്കങ്ങൾ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടാറുണ്ടെന്ന് മാത്രമല്ല തുടക്കത്തിലുണ്ടായിരുന്ന അതേ അടുപ്പത്തിൽ തന്നെ ഇവർ ഹൗസിൽ മുന്നോട്ട് പോയിട്ടുമുണ്ട്.

എന്നാൽ കഴിഞ്ഞ ഒരാഴ്ചയോടെ ഇരുവരും തമ്മിലുള്ള സൗഹൃദത്തിനിടയിൽ ചെറിയ ചില പൊട്ടിത്തെറികൾ ഉടലെടുത്തിരുന്നു. സെറീന സീക്രട്ട് റൂമിലേക്ക് പോകുന്നതിന് തൊട്ടുമുൻപ് മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. എവിക്റ്റ് ആയി എന്ന പ്രതീതി ജനിപ്പിച്ച് ബിഗ് ബോസ് തന്നെ സീക്രട്ട് റൂമില്‍ ആക്കിയ സമയത്ത് റെനീഷയ്ക്ക് വിഷമമമൊന്നും ഉണ്ടായില്ലെന്ന് തിരിച്ചെത്തിയ സെറീന ആരോപിച്ചിരുന്നു. ഈ വിഷയം റെനീഷയോടെ സെറീന പറയുകയും ചെയ്തു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നു.

cerena-renesha-

ഈ ഒരു സാഹചര്യത്തിനിടയിലാണ് കഴിഞ്ഞ ദിവസം റെനീഷയുടെ കുടുംബം ബിഗ് ബോസിലേക്ക് എത്തിയത്. റെനീഷയുടെ സഹോദരനും അമ്മയുമായിരുന്നു ഹൗസിലേക്ക് വന്നത്. ഗെയിമിനെ കുറിച്ച് പുറത്ത് നടക്കുന്ന ചർച്ചകളെ കുറിച്ചെല്ലാം റെനീഷയ്ക്ക് സഹോദരൻ സൂചന നൽകുകയും ചെയ്തു. 'ദുബായ് ചോക്ലേറ്റ്' അധികം കഴിക്കേണ്ടെന്നായിരുന്നു ഇതിലൊന്ന്. റെനീഷയെ ലക്ഷ്യം വെച്ചുള്ളതായിരുന്നു ഇത്.

ഇത് കൃത്യമായി റെനീഷയ്ക്ക് മനസിലായെന്നാണ് കഴിഞ്ഞ ദിവസം നടന്ന എപ്പിസോഡിലൂടെ വ്യക്തമായത്. പരസ്പരം പോരടിച്ച് രണ്ട് വഴിക്ക് പിരിഞ്ഞ റെനീഷയേയും സെറീനയേയുമാണ് പിന്നീട് ഹൗസിൽ കണ്ടത്. ഇരുവരും തമ്മിലുള്ള ഈ പ്രശ്നങ്ങൾക്ക് പ്രധാന കാരണം റെനീഷയുടെ സഹോദരൻ മാത്രമാണെന്നാണ് ബിഗ് ബോസ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. വേണ്ടപെട്ടവർ വേണ്ട പോലെ പിരി കയറ്റിയാൽ എത്ര സ്വച്ഛന്ദമായി ഇരിക്കുന്ന കുടുംബ അന്തരീക്ഷവും പൊട്ടിതെറിക്കുമെന്നാണ് വിഷയത്തിൽ ഒരു ബിഗ് ബോസ് ആരാധകൻ പറഞ്ഞത്.

ബിഗ് ബോസ് ഗ്രൂപ്പിൽ ആരാധകൻ പങ്കിട്ട കുറിപ്പ് ഇങ്ങനെ-'ഒറ്റ ദിവസം കൊണ്ട് റെനീഷയിൽ ഉണ്ടായ മാറ്റം. അതാണ് വേണ്ടപെട്ടവർ വേണ്ട പോലെ പിരി കയറ്റിയാൽ എത്ര സ്വച്ഛന്ദമായി ഇരിക്കുന്ന കുടുംബ അന്തരീക്ഷവും പൊട്ടിതെറിക്കും .87 ദിവസവും ആ വീട്ടിൽ നടന്നതിൽ കൂടുതൽ ഒന്നും പരസ്പരം ആ വീട്ടിൽ നടന്നിട്ടില്ല. പക്ഷെ ഒന്ന് വ്യത്യസ്തമായി സംഭവിച്ചു. പുറത്തു നിന്ന് വന്ന രണ്ടു പേര് ആ കളിയിൽ ഇടപെട്ടു.അതോടെ അവിടെ ഇണങ്ങിയും പിണങ്ങിയും നടന്ന ആ ബന്ധം ഇരുട്ടി നേരം വെളുത്തപ്പോഴേക്കും വിളക്കി ചേർക്കാനാകാത്ത വിധം അകന്നു .

റിനോഷ് ബിഗ് ബോസിലേക്ക് മടങ്ങിയെത്തില്ലേ? പുതിയ വിവരം പങ്കിട്ട് പ്രിയപ്പെട്ടവർ..'അത് വേഗം നടക്കും'

വന്നവർ ഉദ്ദേശിച്ച ഫലം നടന്നു.നഷ്ടം അവർക്ക് രണ്ടു പേർക്കും മാത്രം.അതെ സമയത്തു സെറീനയുടെ അമ്മയും തന്റെ അനിഷ്ടം സെറീനയെ അറിയിച്ചു. എന്നാൽ താൻ ചെയ്യുന്നത് എന്ത് എന്നും അതിൽ ഉള്ള ഉദ്ദേശ ശുദ്ധി വേറെ ആരെയും ബോധിപ്പിക്കണം എന്ന് തോന്നാത്ത സെറീന അതെ സ്റ്റാൻഡ് തുടർന്ന്.അമ്മയുടെ അടുത്ത് അത് തെളിച്ചു പറയുകയും ചെയ്തു .

അമ്മ അവളെ അതിൽ നിർബന്ധിക്കാനും പോയില്ല
.മുടി വെട്ടണമെങ്കിൽ പോലും അണ്ണന്റെ തീരുമാനത്തിന് വെയിറ്റ് ചെയ്യുന്ന റെനീഷ വീട്ടുകാരുടെ താളത്തിനു ഒപ്പം തുള്ളുന്നതിൽ യാതൊരു അതിശയവുമില്ല. അവർ കാണിക്കാൻ ശ്രമിച്ച ഉഡായിപ്പ് അവളും ആ കാശ് വിഷയത്തിൽ കാണിച്ചു എന്നതിലും അതിശയമില്ല.ഇതൊക്കെ ആണെങ്കിലും ഈ ആഴ്ച സറീന പോകും കാരണം .. ഇവിടെ കണ്ണീർ സീരിയൽ താരങ്ങൾക്കു എന്ന് വോട്ടുണ്ട് .അത് ഇവിടെ കൊടുക്കകപ്പെടുകയും ചെയ്യും', പോസ്റ്റിൽ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+