മാരാറാണ് ശരിയെന്ന് ബിഗ് ബോസ്.. ദേഷ്യം വരുന്നെങ്കില്‍ അടിക്കെടാ എന്ന് സാഗര്‍; വീണ്ടും കയ്യാങ്കളി
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ആദ്യ ദിനം തൊട്ട് മത്സരാര്‍ത്ഥികള്‍ വീറും വാശിയും കാണിക്കുന്നുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ 5 നാലാം വാരം പിന്നിട്ടിരിക്കെ ഈ വീറും വാശിയും മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഇതിനിടെ രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കും രണ്ട് എവിക്ഷനും ബിഗ് ബോസ് വേദിയാകുകയും ചെയ്തു. ഗോപികയും ഏയ്ഞ്ചലീന്‍ മരിയയുമാണ് ഈ സീസണില്‍ ആദ്യം എവിക്ട് ആയ മത്സരാര്‍ത്ഥികള്‍.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹനാനും ഒമര്‍ ലുലും ആണ് എത്തിയിരുന്നത് എങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഹനാന്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ മടങ്ങി. ഇത്തരത്തില്‍ ബിഗ് ബോസ് എപ്പിസോഡുകള്‍ ഓരോ ദിവസവും മത്സരാര്‍ത്ഥികള്‍ക്കുള്ളില്‍ വാശി കയറ്റിക്കൊണ്ടിരിക്കുമ്പോള്‍ അതിന് അനുസരിച്ചുള്ള ഗെയിമാണ് വീട്ടിലെ ഓരോ മത്സരാര്‍ത്ഥികളും കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്.

നിലവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 അഞ്ചില്‍ മാണിക്യക്കല്ല് എന്ന വീക്കിലി ടാസ്‌ക്ക് നടന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ ടാസ്‌കിലെ രണ്ടാം ഘട്ടമാണ് നടന്നിരുന്നത്. ഇതില്‍ വീണ്ടും സാഗര്‍ സൂര്യയും അഖില്‍ മാരാരും ഏറ്റുമുട്ടുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. മാണിക്യക്കല്ലിലെ രണ്ടാം ഘട്ടത്തില്‍ ഡമ്മി കല്ലില്‍ തുടങ്ങിയ പ്രശ്‌നമാണ് വന്‍ തര്‍ക്കത്തിന് വഴിവെച്ചത്.
ടാസ്‌കിന് മുന്‍പ് തന്നെ ഡമ്മി കല്ലിന് ചുറ്റും ആരും ഇരിക്കരുത് എന്ന് ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മത്സരാര്‍ത്ഥികള്‍ എല്ലാവരും അവിടെ തന്നെ ഇരിക്കുകയായിരുന്നു. അതേസമയം ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്നും അത് ടാസ്‌ക് റൂളിന് എതിരാണ് എന്നും അഖില്‍ മാരാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അഖില്‍ മാരാര്‍ പറഞ്ഞത് കേള്‍ക്കാന്‍ ആരും തയ്യാറായില്ല. ഇതോടെ അഖില്‍ മാരാര്‍ സാഗറിന്റെ കൈയിലുള്ള കല്ല് പിടിച്ചുവാങ്ങി.
ഇത് അഖില്‍ മാരാറും സാഗര്‍ സൂര്യയും തമ്മിലുള്ള പ്രശ്‌നത്തിലേക്ക് വഴി വെക്കുകയും ചെയ്തു. എന്നാല്‍ അഖില്‍ മാരാര്‍ പറഞ്ഞതാണ് ശരി എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. എന്നാല്‍ ഈ തര്‍ക്കം അപ്പോള്‍ അവിടെ അവസാനിച്ചെങ്കിലും വീണ്ടും തുടങ്ങി. എന്തിനാണ് തന്റെ കൈയിലുള്ള കല്ല് വലിച്ചത് എന്ന് പറഞ്ഞ് സാഗര്‍ അഖില്‍ മാരാരോട് വീണ്ടും തര്‍ക്കത്തിന് ചെല്ലുകയായിരുന്നു.
Astro Tips: കുന്നും മലയും ഇഷ്ടമല്ല, മടുക്കാത്തത് ബീച്ച് മാത്രം എന്തുകൊണ്ടെന്നറിയാമോ?
അഖില്‍ മാരാരാണ് ബിഗ് ബോസ് ഹൗസില്‍ ഏറ്റവും മനുഷ്യത്വം ഉള്ള ആള് എന്നും സാഗര്‍ പരിഹാസരൂപേണ പറഞ്ഞു. ഇത് അഖില്‍ മാരാറിനും പ്രകോപനമായി. ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കാതെ അഖില്‍ മാരാര്‍ സാഗറിനെ തെറി വിളിക്കുകയും തല്ലാനോങ്ങുകയും ചെയ്തു. ഇതോടെ അടിക്കെടാ..ദേഷ്യം വരുന്നുണ്ടെങ്കില്‍ തല്ലെടാ.. എന്ന് ആക്രോശിച്ച് കൊണ്ട് സാഗര്‍ അഖിലിന് നേരെ വന്നു.
എന്നാല്‍ ഇവിടെ ശ്രുതിലക്ഷ്മി ഇടപെട്ടതിനാല്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയില്ല. ഇതിനിടെ സാ?ഗറിനെ അടിക്കാന്‍ അഖില്‍ കയ്യോങ്ങിയെങ്കിലും തന്റെ കയ്യില്‍ നിന്നും അടി കൊള്ളണമെങ്കിലും യോഗ്യത വേണം എന്ന് പറഞ്ഞ് അഖില്‍ മാരാര്‍ പിന്‍വാങ്ങുകയായിരുന്നു. മര്യാദകേട് കാണിക്കുന്നവര്‍ക്ക് അടി കിട്ടണം' എന്നും അഖില്‍ പറഞ്ഞു. എന്നാല്‍ തനിക്ക് മാന്യതയുള്ളത് കൊണ്ട് താന്‍ തെറി വിളിക്കുന്നില്ല എന്നായിരുന്നു സാഗറിന്റെ മറുപടി.
ഇതോടെ തെറി വിളിക്കാന്‍ പാടില്ല എന്നും സംസാരം സൂക്ഷിക്കണം എന്നും മറ്റ് മത്സരാര്‍ത്ഥികള്‍ അഖില്‍ മാരാറെ ഉപദേശിക്കുകയും ചെയ്തു. നേരത്തെ ഈസ്റ്റര്‍ ദിനത്തിലും സാഗര്‍ സൂര്യയും അഖില്‍ മാരാറം തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ഷോ അവതാരകനായ മോഹന്‍ലാലിന്റെ മുന്നില്‍ വെച്ചായിരുന്നു ഈ തര്‍ക്കം. ഇതിന് പിന്നാലെ ഇരുവരും ഈ ആഴ്ച നേരിട്ട് നോമിനേഷനില്‍ വരികയും ചെയ്തിരുന്നു.












Click it and Unblock the Notifications