ഗോപികയെ തള്ളി ഹനാന്‍... ഹനാനെ കഴുത്തിന് പിടിച്ച് തൂക്കിയെറിഞ്ഞ് ഗോപിക; കയ്യാങ്കളി
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യ എപ്പിസോഡ് മുതല്‍ അതിന്റെ വീറും വാശിയും കാണിക്കുന്നതാണ്. ഷോ അവതാരകനായ സാക്ഷാല്‍ മോഹന്‍ലാലിന്റെ മുന്നില്‍ പോലും മത്സരാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം വാക്കേറ്റം നടത്തിയിരുന്നു. ഇതിനിടെ ഇന്നലെ വീട്ടില്‍ പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ഇന്ന് പുതിയ വീക്കിലി ടാക്‌സും അവതരിപ്പിച്ചിരിക്കുകയാണ് ബിഗ് ബോസ്.
മത്സരാര്‍ത്ഥികള്‍ക്കിടയില്‍ വലിയ വാശി നിറക്കുന്നതാണ് പുതിയ ടാസ്‌ക്. വെള്ളിയാന്‍കല്ല് എന്നാണ് ഈ ടാസ്‌കിന് പേരിട്ടിരിക്കുന്നത്. കടല്‍കൊള്ളക്കാരും അധികാരികളും വ്യാപാരികളുമായി മത്സരാര്‍ത്ഥികളെ തരംതിരിച്ചിരുന്നു. എന്നാല്‍ ടാസ്‌ക് തുടങ്ങുന്നതിന് മുന്‍പെ ഹനാനും ഗോപികയും തമ്മില്‍ ചെറിയ വാക്‌പോര് തുടങ്ങിയിരുന്നു. ടാസ്‌കിന്റെ ഭാഗമായി അധികാരികള്‍ കൊടി എടുക്കണം എന്ന് ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഗോപികയും ഹനാനും തമ്മില്‍ അടിയായത്. കൊടികള്‍ എങ്ങനെയാണ് എടുക്കേണ്ടത് എന്ന് ബിഗ് ബോസ് പറഞ്ഞിരുന്നില്ല. ഇതാണ് ഗോപികയും ഹനാനും തമ്മിലുള്ള വഴക്കിലേക്ക് നയിച്ചത്. ഗോപിക രണ്ട് കൊടികള്‍ എടുത്തിരുന്നു. സമാനമായി റെനീഷയും രണ്ട് കൊടികള്‍ എടുത്തിരുന്നു. ദേവുവും മനീഷയും ഓരോന്ന് വീതവും സ്വന്തമാക്കി. എന്നാല്‍ ഹനാന് കൊടികളൊന്നും ലഭിച്ചിട്ടില്ല.
ഇതോടെയാണ് ഹനാന്‍ ഗോപികയില്‍ നിന്ന് കൊടി തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഗോപികയുടെ പിറകെ കൂടിയ ഹനാന്‍ ഗോപികയുടെ കഴുത്തിന് പിടിക്കുകയും ചെയ്തു. എന്നാല്‍ ദേഹത്ത് തൊടാന്‍ പാടില്ല എന്നും ഒരാളുടെ കൈയില്‍ നിന്ന് കൊടി പിടിച്ച് പറിക്കാന്‍ പാടില്ല എന്നും ഗോപിക പറയുന്നുണ്ടായിരുന്നു. ഇതൊന്നും കേള്‍ക്കാതെയാണ് ഹനാന്‍ ഗോപികയെ ലക്ഷ്യമാക്കി നീങ്ങിയത്.
വേറെയും മത്സരാര്‍ത്ഥികളുടെ കൈയില്‍ കൊടിയുണ്ടെന്നും ഇതെന്താണ് എടുക്കാത്തത് എന്നും ഗോപിക ഇതിനിടെ ചോദിക്കുന്നുമുണ്ട്. എന്നാല്‍ ഹനാന്‍ വീണ്ടും ഗോപികയില്‍ നിന്ന് കൊടി തട്ടിയെടുക്കാന്‍ നോക്കുകയായിരുന്നു. ഇതിനിടെ ഗോപിക ഹനാനെ പിടിച്ചു തള്ളുകയായിരുന്നു. ഇതോടെ ഹനാനും ഗോപികയെ പിടിച്ചു തള്ളി. ഇതോടെ ഗോപിക ഹനാന്റെ കഴുത്തിന് കുത്തിപ്പിടിച്ച് എറിയുകയായിരുന്നു.
Tips for High Heels Walking: ഹീല്‍സിട്ട് നടക്കാനാകുന്നില്ലേ...? ഇതാ ചില പൊടിക്കൈകള്‍
ടാസ്‌കിനിടയില്‍ ശാരീരിക അക്രമം ഉണ്ടാകാന്‍ പാടില്ല എന്നാണ് ബിഗ് ബോസ് നിയമാവലിയില്‍ പറയുന്നത്. എന്നാല്‍ ഹനാന്‍ കൊടി പിടിച്ച് വാങ്ങാനുള്ള ശ്രമത്തില്‍ തന്നെയായിരുന്നു .ഗോപികയുടെ പിന്നാലെ നടന്ന് ഹനാന്‍ അടിക്കുന്നുണ്ട്. ഗോപിക തിരിച്ച് ഹനാനേയും തല്ലുന്നുണ്ട്. ആ കൊടി കിട്ടാനായി താന്‍ എന്തും ചെയ്യുമെന്നുമാണ് ഹനാന്‍ പറഞ്ഞത്. പ്രശ്നം കയ്യാങ്കളിയിലേക്ക് കടന്നതോടെ മറ്റ് മത്സരാര്‍ത്ഥികള്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.












Click it and Unblock the Notifications