ഏയ്ഞ്ചലിന്റെ സ്ട്രാറ്റജിയോട് താല്‍പര്യമൊന്നുമില്ല.. പക്ഷെ ദേവൂ ഒസിഡിയെന്നാല്‍ അതല്ല; വിമര്‍ശന കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യ എപ്പിസോഡ് തൊട്ട് പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മത്സരാര്‍ത്ഥികളെല്ലാം പരസ്പരം വലിയ വീറോടെയും വാശിയോടെയും ആണ് ഗെയിമുമായി മുന്നോട്ട് പോകുന്നത്. ഇതിനിടെ ഏയ്ഞ്ചലിന്‍ മരിയ ബിഗ് ബോസ് ഹൗസിന് ഉള്ളിലും പുറത്തും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. ഏയ്ഞ്ചലിന്‍ ഒട്ടും എനര്‍ജറ്റിക് അല്ല ബിഗ് ബോസ് ഷോയ്ക്ക് യോജിച്ച മത്സരാര്‍ത്ഥി അല്ല എന്നൊക്കെയാണ് വിമര്‍ശനം.
എന്നാല്‍ താന്‍ നിരവധി മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ട് എന്നും തനിക്ക് ഒസിഡി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ട് എന്നുമാണ് ഏയ്ഞ്ചലിന്‍ പറയുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ മറ്റ് മത്സരാര്‍ത്ഥികളായ ഷിജുവും ശ്രീദേവിയും ഏയ്ഞ്ചലിന്റെ പ്രശ്‌നത്തെ ലാഘവത്തോടെ വിലയിരുത്തിയത് ആണ് ചര്‍ച്ചയാകുന്നത്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ ഷിജുവിനും ശ്രീദേവിക്കും എതിരായ വിമര്‍ശനം ഇങ്ങനെയാണ്....

ഏയ്ഞ്ചലിന് യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് അറിയില്ല. ഇല്ലെങ്കില്‍, അവരുടെ ഈ ഗെയിം സ്ട്രാറ്റജി താല്‍പര്യവും ഇല്ല. പക്ഷേ അതിനിടെ ഷിജു, ശ്രീദേവി എന്നിവര്‍ നടത്തിയ വളരെ തെറ്റായ സ്റ്റേറ്റ്‌മെന്റ് അഡ്രസ് ചെയ്യപ്പെടണം എന്ന് തോന്നുന്നു. ഷിജു, ഏയ്ഞ്ചസിന്റെ ഹലുസിനേഷന്‍ റിലേറ്റഡ് ഇന്‍സിഡന്റിനേ കുറിച്ച് പറഞ്ഞത്.
'നമ്മുടെ ബ്രെയിന്‍ നമുക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റും. അത് കൃത്യമായി കണ്‍ട്രോള്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തില്‍ നടക്കും. വളരെ സിമ്പിള്‍ ആണ്, ഇതില്‍ വേറെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. സൈക്യാട്രിക്ക് പ്രോബ്ലംസ് ഏറിയും കുറഞ്ഞും മനുഷ്യരില്‍ വളരെ കോമണ്‍ ആയുള്ള ഒരു കാര്യമാണ്. അത് ഓരോ വ്യക്തിയിലും അവരുടെ ജീവിത സാഹചര്യങ്ങള്‍, സംഭവങ്ങള്‍ തുടങ്ങി പല ഘടകങ്ങളും അടിസ്ഥാനമാക്കി സംഭവിക്കുന്നത് ആണ്.
അതിനെ ആണ് ഷിജു ഇത്ര ലളിതമായി സോള്‍വ് ചെയ്യേണ്ട ഒരു കാര്യം എന്ന രീതിയില്‍ അവതരിപ്പിച്ചത്. പറഞ്ഞത് ഷിജു ആയത് കൊണ്ട് അധികം ആരും വിമര്‍ശിച്ചു കണ്ടില്ല. തിരുത്തപ്പെടെണ്ട ഒരു സ്‌റ്റേറ്റ്‌മെന്റ് ആണ് ഇത്. ദേവു, ഏയ്ഞ്ചലിന്റെ ഒസിഡിയെ കുറിച്ച് പറഞ്ഞത്. ' ഇതൊന്നും അല്ല ഒസിഡി, ഒസിഡി എന്ന് വെച്ചാല്‍, നോര്‍ത്ത് 24 കാതം സിനിമയിലെ ഫഹദിന്റെ ക്യാരക്ടര്‍ ആണ് ഒസിഡി എന്നാണ്.
Sleep Tips: എല്ലാ ഉറക്കവും ഒരുപോലെയല്ല... നിങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണോ..?
ഒ സി ഡി എന്നത് ഒരു സിനിമയില്‍ കാണിച്ചിരിക്കുന്ന കഥാപാത്രം മാത്രം ആണെന്നും, ബാക്കി ഉള്ളത് ഒന്നും ഒ സി ഡി എന്ന് അംഗീകരിക്കില്ല എന്നും പറയുന്നത് ഒക്കെ ഏതു ലെവല്‍ മണ്ടത്തരം ആണെന്ന് വെറുതെ ചിന്തിച്ചാല്‍ മനസ്സിലാകും. ആരെങ്കിലും പറഞ്ഞു തിരുത്തിയിരുന്നെങ്കില്‍.












Click it and Unblock the Notifications