Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ വീട്ടിലെ ഏറ്റവും വലിയ പാര.. നന്നാകുമെന്ന് കരുതി മിണ്ടാതിരുന്നു'; ദേവുവിനെതിരെ പൊട്ടിത്തെറിച്ച് അഞ്ജൂസ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യ എപ്പിസോഡ് തൊട്ട് അതിന്റെ എല്ലാ വീറും വാശിയും പ്രകടിപ്പിക്കുന്നുണ്ട്. ആദ്യം തൊട്ടെ പ്രേക്ഷകരുടെ ഇടയില്‍ നോട്ട് ചെയ്യപ്പെട്ട ആളാണ് വൈബര്‍ ഗുഡ് ദേവു. ബിഗ് ബോസ് ഹൗസിലെ പല തര്‍ക്കങ്ങളിലും ഒരു വശത്ത് ദേവു ഉണ്ടാകാറുണ്ടായിരുന്നു. ആദ്യം വിഷ്ണുവിനോട് അടി തുടങ്ങിയും പിന്നീട് വിഷ്ണുവിനോട് സൗഹൃദത്തിലായും എല്ലാം ദേവു ബിഗ് ബോസ് ഹൗസ് ചര്‍ച്ചകളില്‍ സജീവമായിരുന്നു.

എന്നാല്‍ ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമായ മത്സരാര്‍ത്ഥിയായിരുന്നു അഞ്ജൂസ് റോഷ്. അധികം ബഹളങ്ങളൊന്നുമില്ലാതെ തന്റെ ടാസ്‌ക് മനോഹരമായി ചെയ്ത് ബിഗ് ബോസ് ഹൗസില്‍ ഒരു പോസിറ്റീവ് വൈബ് ആയിരുന്നു അഞ്ജൂസ് റോഷ് സൃഷ്ടിച്ചിരുന്നത്. എന്നാല്‍ ഇന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 5 ചരിത്രത്തില്‍ ആദ്യമായി അഞ്ജൂസ് റോഷിന്റെയും നിയന്ത്രണം നഷ്ടമായിരിക്കുകയാണ്.

bigg boss

ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ ബഹളക്കാരി ദേവുമായാണ് അഞ്ജൂസ് റോഷ് ശബ്ദമുയര്‍ത്തി സംസാരിച്ചത് എന്നതും ശ്രദ്ധേയമാണ്. മനീഷയുമായി സംസാരിക്കുന്നതിനിടെ ദേവു ഇടയില്‍ കയറിയതാണ് അഞ്ജൂസ് റോഷിനെ പ്രകോപിപ്പിച്ചത്. ദേവുവിനെ ഈ ബിഗ് ബോസ് ഹൗസിലെ ഏറ്റവും വലിയ പാര എന്നാണ് അഞ്ജൂസ് റോഷ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ബിഗ് ഹൗസിനെ ഏറെ നേരം കലുഷിതമാക്കി.

കുറേ നേരം കൊണ്ട് ഞാന്‍ ചേച്ചിയെ നോക്കുവാണ്. ആവശ്യമില്ലാതെ എന്റെ കാര്യത്തില്‍ ഇടപെടുന്നു എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അഞ്ജൂസ് റോഷിന്റെ തുടക്കം. താന്‍ മനീഷ ചേച്ചിയോടല്ലേ സംസാരിച്ച് കൊണ്ടിരിക്കുന്നത് എന്നും നേരത്തെ ഫുഡ് കഴിച്ചോണ്ടിരുന്നപ്പോഴും തന്നെ പോയിന്റ് ചെയ്‌തോണ്ടിരിക്കുവാണ് എന്നും അഞ്ജൂസ് റോഷ് പറഞ്ഞു. താന്‍ ഇന്നേവരെ ഇങ്ങനെ സംസാരിച്ചിട്ടില്ല എന്നും അഞ്ജൂസ് റോഷ് ചൂണ്ടിക്കാട്ടി.

തന്നെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നൊക്കെ പറയുന്നു എന്നും അഞ്ജൂസ് റോഷ് കുറ്റപ്പെടുത്തി. താന്‍ നിങ്ങള്‍ക്ക് തരുന്നൊരു ബഹുമാനം ഉണ്ട് എന്നും അത് കളയരുത് എന്നും ദേവു പറഞ്ഞു. ഇവിടെ ഒറ്റക്ക് ണ് കളിക്കാന്‍ വന്ന ആളാണ് താന്‍ എന്നും ഒറ്റക്ക് തന്നെ കളിച്ചിട്ട് പോകും എന്നും അഞ്ജൂസ് റോഷ് പറഞ്ഞു. എന്നാല്‍ ഇതിനിടയില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ ദേവു ശ്രമിച്ചു.

എന്നാല്‍ അത് കേള്‍ക്കാന്‍ അഞ്ജൂസ് റോഷ് തയ്യാറായില്ല. ഇവിടെ ഒത്തിരി പേര്‍ തന്നെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ട് എന്നും അഖില്‍ മാരാര്‍ ഇന്നലെ രണ്ട് പ്രാവശ്യം ഡയലോഗ് അടിച്ചു എന്നും അഞ്ജൂസ് റോഷ് പറഞ്ഞു. അയാളുടെ (അഖില്‍ മാരാര്‍) മുഖത്ത് നോക്കി തെറിവിളിക്കാന്‍ അറിയാത്തത് കൊണ്ടല്ല. എന്നാല്‍ ആരുടെയും മുന്നില്‍ ഫൂള്‍ ആകാനല്ല താന്‍ വന്നത് എന്നും അഞ്ജൂസ് റോഷ് പറഞ്ഞു.

രണ്ട് മൂന്ന് തവണ ദേവുവിനെ ഞാന്‍ നോട്ട് ചെയ്തു. മുഖത്ത് നോക്കി സംസാരിക്കാത്തത് ബഹുമാനം കൊണ്ടാണ് എന്നും അഞ്ജൂസ് റോഷ് പറഞ്ഞു. ഞാന്‍ ഇവിടെ കണ്ടിട്ടുള്ള ഏറ്റവും വലിയ പാരയും ഏറ്റവും വലിയ വക്രബുദ്ധിയുമുള്ള വ്യക്തി ഇവര്‍ മാത്രമാണ് എന്നാണ് ദേവുവിനെ ചൂണ്ടിക്കാട്ടി അഞ്ജൂസ് റോഷ് പറഞ്ഞത്. ഇവര്‍ കാരണമാണ് ഇവിടെ ഏറ്റവും കൂടുതല്‍ പ്രശ്‌നം നന്നിട്ടുള്ളത് എന്നും അഞ്ജൂസ് റോഷ് പറഞ്ഞു.

അത് നിങ്ങള്‍ക്ക് എന്നെങ്കിലും മനസിലാകും എന്നും ഇത്രയും നാള്‍ വേണ്ടായെന്ന് വെച്ചത് നിങ്ങള്‍ മാറും എന്ന് കരുതിയാണ് എന്നുമാണ് അഞ്ജൂസ് റോഷ് പറഞ്ഞത്. അതിന് ആയിക്കോട്ടെയെന്നും താന്‍ മാറാന്‍ പോകുന്നില്ല എന്നുമായിരുന്നു ദേവു മറുപടി പറഞ്ഞത്. അഞ്ജൂസ് എന്നെ ജഡ്ജ് ചെയ്യാന്‍ നിക്കണ്ട. ഞാന്‍ ഇവിടുത്തെ പാരയോ വാക്കത്തിയോ ആയിക്കോട്ടെ എന്നും അത് നീ നോക്കേണ്ട കാര്യമില്ല എന്നുമായിരുന്നു ദേവു അഞ്ജൂസിനോട് പറഞ്ഞത്.

Vastu Tips For Clock: ക്ലോക്കിലെ ബാറ്ററി തീര്‍ന്നോ..? മുട്ടന്‍പണി വരുന്നുണ്ട്

അതേസമയം ഇതിലും അടങ്ങാത്ത അഞ്ജൂസ് റോഷ് വീണ്ടും ശബ്ദമുയര്‍ത്തി സംസാരിച്ചു. ഇതോടെ മറ്റ് മത്സരാര്‍ത്ഥികള്‍ പിടിച്ച് മാറ്റുകയായിരുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തന്നെ പറയണം എന്നും മകളെ പറയരുതെന്നും പറഞ്ഞ് ദേവു വീണ്ടും രംഗത്തെത്തി. ഇതോടെ മകളെ താന്‍ എന്തെങ്കിലും പറഞ്ഞെങ്കില്‍ സോറി പറയുന്നു എന്നും അഞ്ജൂസ് റോഷ് പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+