ബിഗ്ബോസ് 5 ൽ കട്ടയ്ക്ക് ഏറ്റുമുട്ടാൻ ധ്യാൻ ശ്രീനിവാസൻ എത്തുമോ? മനസ്സുതുറന്ന് ധ്യാൻ
ബിഗ്ബോസ് മലയാളം സീസൺ 5 തുടക്കത്തിൽ പ്രേക്ഷകരെ കുറച്ച് നിരാശപ്പെടുത്തിയെങ്കിലും ആദ്യ എലിമിനേഷൻ കഴിഞ്ഞതോടെ കളി മാറി. ആദ്യത്തെ എലിമിനേഷന് പിന്നാലെ രണ്ടാമത്തെ എലിമിനേഷനും കഴിഞ്ഞദിവസം നടന്നു. എലിമിനേഷൻ എപ്പിസോഡിൽ പോലും മത്സരാർത്ഥികൾ വഴക്ക് തന്നെയായിരുന്നു. ചിലപ്പോഴൊക്കെ മോഹൻലാലിന് മുൻപിലാണ് തങ്ങൾ വഴക്കിടുന്നത് എന്ന കാര്യം പോലും ഇവർ മറന്നുപോകാറുണ്ട്.
അത്തരം ഒരു സംഭവത്തിന് പിന്നാലെയാണ് ഷോ അവസാനിപ്പിച്ച് ഈസ്റ്റർ ദിനത്തിലെ എപ്പിസോഡിൽ നിന്ന് മോഹൻലാൽ ഇറങ്ങിപ്പോയത്. തുടർന്ന് മത്സരാർത്ഥികൾ എല്ലാം ചേർന്ന് മാപ്പ് പറയുകയായിരുന്നു. അന്ന് സാഗറും അഖിലും മോഹൻലാലിന്റെ മുന്നിൽവെച്ച് വഴക്കിടുകയായിരുന്നു. ഇതോടെ മോഹൻലാൽ താൻ ഷോ അവസാനിപ്പിച്ച് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. എന്തായാലും ഇപ്പോഴും ബിഗ്ബോസ് വീടിനകത്ത് വഴക്കിന് കുറവ് വന്നിട്ടില്ല...

ഇപ്പോൾ ബിഗ്ബോസിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. തനിക്ക് തോന്നുന്ന കാര്യങ്ങൾ തുറന്നുപറയുന്ന ആളാണ് ധ്യാൻ. ബിഗ്ബോസിനെക്കുറിച്ചും തനിക്ക് തോന്നിയ കാര്യം ധ്യാൻ പറഞ്ഞിട്ടുണ്ട്. മോഹൻലാൽ ഷോയിൽ നിന്ന് ഇറങ്ങിപ്പോയ എപ്പിസോഡിനെക്കുറിച്ചും ധ്യാൻ പറയുന്നുണ്ട്. ബിഗ്ബോസിനകത്ത് മത്സരാർത്ഥികൾ കാണിച്ചത് വെറുപ്പിക്കലാണെന്നാണ് ധ്യാൻ പറയുന്നത്. മൈൽസ്റ്റോൺ മക്കേഴ്സിനോടായിരുന്നു ധ്യാനിന്റെ പ്രതികരണം. വൈഫ് ബിഗ്ബോസ് കാണുമ്പോഴാണ് താൻ ആ എപ്പിസോഡ് കണ്ടതെന്ന് ധ്യാൻ പറഞ്ഞു.
ബിഗ്ബോസിനകത്ത് കുറേയെണ്ണം വെറുപ്പിക്കുകയാണെന്നും മോഹൻലാൽ ഇതൊക്കെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നും ധ്യാൻ ചോദിച്ചു. കഴിഞ്ഞ ദിവസം ബിഗ്ബോസിന്റെ ഒരു എപ്പിസോഡ് വൈഫ് ഇരുന്ന് കാണുമ്പോൾ കണ്ടു. ഇതൊക്കെ കഴിഞ്ഞ് അദ്ദേഹം അവിടെ ചെല്ലുമ്പോൾ വെറുപ്പിക്കുന്ന കുറേയെണ്ണങ്ങൾ ബിഗ്ബോസിനകത്ത്.
പുള്ളി ആ എപ്പിസോഡ് നിർത്തിപ്പോയി, ധ്യാൻ മോഹൻലാൽ ഇറങ്ങിപ്പോയ സംഭവത്തെക്കുറിച്ച് പറഞ്ഞു. ഞാൻ അപ്പോൾ ആലോചിച്ചു ഈ മനുഷ്യൻ ഇതൊക്കെ എങ്ങനെയാണു കൈകാര്യം ചെയ്യുന്നതെന്ന്, വെറുപ്പിക്കുന്ന കുറേ ടീംസ് അതിനകത്ത് ഉണ്ട്. പുള്ളി അത്രയ്ക്കും വെറുത്തിട്ടാണ് ഇറങ്ങിപ്പോയക്, എപ്പിസോഡ് കണ്ടപ്പോൾ എനിക്കും തോന്നി, ധ്യാൻ പറഞ്ഞു. കുറേ ടീമുകൽ വെറുപ്പിക്കലാണെന്നും കണ്ടവർക്ക് അത് തോന്നിയതാണെന്നും ധ്യാൻ പറയുന്നു.
അതേസമയം ബിഗ്ബോസിൽ പോകാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിനും ധ്യാൻ മറുപടി നൽകി. തനിക്ക് ബിഗ്ബബോസിൽ പോകാൻ ആഗ്രഹമില്ലെന്നാണ് ധ്യാൻ പറഞ്ഞത്. താൻ പോയാൽ ഉറപ്പായും ജയിചച്ചിട്ടേ വരൂവെന്നും ധ്യാൻ പറയുന്നു. ഈ സീസൺ മാത്രം അല്ല അടുത്ത ബിഗ്ബോസ് സീസണും കൂടി നിന്നിട്ടേ വരൂവെന്നും ധ്യാൻ പറഞ്ഞു.
ലക്ഷക്കണക്കിന് ജനങ്ങളെ കയ്യിലെടുക്കുന്ന നമുക്ക് അതിനകത്തുള്ളവരെ കയ്യിലെടുക്കാനാണോ പാടെന്നും അദ്ദേഹം പറഞ്ഞു. 200 അല്ല മുന്നൂറ് ദിവസം വരെ ഞാൻ നിൽക്കും, വീട്ടിൽ ഇരുന്ന് പാകം വന്ന ആളാണ്. ഫോൺ ഉപയോഗിക്കാറേ ഇല്ല, ബിഗ്ബോസൊക്കെ പുഷ്പം പോലെ നടക്കും, ധ്യാൻ പറഞ്ഞു.
അതേസമയം കഴിഞ്ഞദിവസം നടന്ന എലിമിനേഷനിൽ ഗോപികയാണ് പുറത്തായത്. കോമണർ മത്സരാർത്ഥിയായിരുന്നു ഗോപിക.
ആരും പ്രതീക്ഷിച്ചിരുന്നില്ല ഗോപികയുടെ പുറത്ത്പോക്ക്. ആദ്യത്തെ എലിമിനേഷനിൽ ഏയ്ഞ്ചലിനാണ് പുറത്തായത്. നിലവിൽ രണ്ട് പേർ പുറത്തുപോയി. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഹനാൻ ആരോഗ്യസ്ഥിതി മോശമായതിനാൽ പുറത്തുപോയിരുന്നു. പിന്നീട ഒമർ ലുലുവാണ് വൈൽഡ് കാർഡായി വന്നത്.












Click it and Unblock the Notifications