വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ഒഴിവാക്കണം... എന്നാല്‍ ബിഗ് ബോസ് വേറെ ലെവലാകും; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ഒരു മാസം പിന്നിട്ട് കഴിഞ്ഞിരിക്കുകയാണ്. ഇതിനിടെ 4 എവിക്ഷനും മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ബിഗ് ബോസ് ഹൗസില്‍ സംഭവിച്ച് കഴിഞ്ഞു. ഏഞ്ചലീന്‍ ആണ് ഈ സീസണില്‍ ആദ്യമായി എവിക്ട് ആയത്. പിന്നാലെ ചരിത്രത്തിലാദ്യമായി ബിഗ് ബോസില്‍ കോമണര്‍ എന്ന ലേബലില്‍ മത്സരിച്ച ഗോപികയും ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയി.
മനീഷയും ദേവുവും ബിഗ് ബോസില്‍ നിന്ന് പുറത്ത് പോയി.ഇതിനിടെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ലച്ചുവും മടങ്ങി. ഹനാന്‍, ഒമര്‍ ലുലു, അനു ജോസഫ് എന്നിവരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് ഹൗസില്‍ എത്തിയിരുന്നത്. ഇതിനിടെ ഹനാനും ആരോഗ്യപ്രശ്‌നങ്ങളാല്‍ ഹനാനും മടങ്ങി. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ റിയാസ് സലീമിന്റെ പ്രകടനമായിരുന്നു വഴിത്തിരിവായി മാറിയത്.

എന്നാല്‍ ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അനുവദിക്കാന്‍ പാടില്ല എന്നാണ് ഒരു പ്രേക്ഷകന്‍ പറയുന്നത്. പുറത്ത് നിന്നുള്ള വിലയിരുത്തലുകളുടെ ഭാഗമായ ഒരാള്‍ ബിഗ് ബോസ് ഹൗസിലേക്ക് കയറുന്നത് മത്സരാര്‍ത്ഥികളേയും ഗെയിമിനേയും നെഗറ്റീവായി ബാധിക്കും എന്നാണ് അജാസ് ഇജാസ് എന്ന ഫേസ്ബുക്ക് യൂസര്‍ ബിഗ് ബോസ് സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നത്. കുറിപ്പ് വായിക്കാം.
മനീഷ ഔട്ട് ആയതോട് കൂടി ബിഗ്ഗ്ബോസിനോടുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. ബിഗ് ബോസില്‍ എന്തെങ്കിലും ചെയ്യുന്ന ആളുകളെയാണ് ബിഗ് ബോസ് പുറത്താക്കുന്നത് കൂടുതലും. ആ ഗോപികയും മനീഷയും എയ്ഞ്ചലും ഒക്കെ നല്ല സ്‌ട്രോങ്ങ് ആയിരുന്നു. അതുപോലെ ആഴ്ചയില്‍ ആഴ്ചയില്‍ എന്തിനാണ് ഇങ്ങനെ വൈല്‍ഡ്കാര്‍ഡ് എന്‍ട്രി കയറുന്നത്. എന്റെ അഭിപ്രായത്തില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എന്ന സംഭവമേ പാടില്ല.
കാരണം വെളിയില്‍ നിന്ന് ഷോ കണ്ട് ആര്‍ക്കാണ് കൂടുതല്‍ സപ്പോര്‍ട്ട്, ആരാണ് നല്ലതുപോലെ കളിക്കുന്നത്, ആരൊക്കെ എന്തൊക്കെ പ്ലാന്‍ ചെയ്യുന്നു, ആര്‍ക്കൊക്കെയാണ് കൂടുതല്‍ ഹെറ്റേഴ്‌സ് ഉള്ളത് എന്നൊക്കെ വെളിയില്‍ നിന്ന് മനസ്സിലാക്കിയ ഒരാള്‍ അകത്തേക്ക് വന്ന് കളിക്കുന്നത് ശരിയായ ഒരു കാര്യമല്ല. 20 പേരെ ആദ്യം അകത്തേക്ക് വിട്ടിട്ട് ഓരോരുത്തരെ ഓരോരുത്തരെ പുറത്താക്കണം.
Astro Tips: ഇതാണോ നിങ്ങളുടെ രാശി... എങ്കില്‍ നിങ്ങളുടെ ഓര്‍മ്മശക്തി റോക്കറ്റായിരിക്കും
അതാണ് യഥാര്‍ത്ഥ ഷോ. ബിഗ് ബോസ് സീസണ്‍ 2 ആയിരുന്നു ഇക്കാര്യത്തില്‍ ഏറ്റവും മോശം. ധര്‍മജന്‍ ഉള്‍പ്പെടെ ഏഴ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടായിരുന്നു. സൂരജ്, പവന്‍, ദയ, ജസ്ല, അഭിരാമി, അമൃത, ധര്‍മജന്‍. ആ സീസണ്‍ ഒരു അടുക്കും ചിട്ടയും ഇല്ലായിരുന്നു. കൂടെക്കൂടെ ആള്‍ക്കാര്‍ പുറത്തുപോകും കൂടെ വേറെ ആള്‍ക്കാര്‍ അകത്തു വരും അകത്തു വന്നവര്‍ പുറത്തുപോകും പുറത്തുപോയവര്‍ വീണ്ടും അകത്തു വരും.
അങ്ങനെയല്ല ഒരു ഷോ വേണ്ടത്. ഒരിക്കല്‍ പുറത്ത് പോയവരെ ഫൈനലില്‍ അല്ലാതെ പിന്നെ ഒരിക്കലും അകത്ത് കയറ്റരുത്. അതുമാത്രമല്ല ആദ്യം എല്ലാവരെയും ഉള്ളില്‍ കയറ്റി കതക് അടച്ചാല്‍ പിന്നെ ഒരു എന്‍ട്രി ഉണ്ടാകരുത്. അങ്ങനെ നടന്നാല്‍ ഷോ വേറെ ലെവല്‍ ആകും, എന്നാണ് കുറിപ്പില്‍ പറയുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.












Click it and Unblock the Notifications