ഇപ്പോള്‍ ഇങ്ങനെയെങ്കില്‍ ആയ കാലത്ത് അവനെന്തൊക്കെ ചെയ്ത് കാണും...!!?? ഒരു കുറുമ്പന്‍; മനീഷ
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ആദ്യം ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങിയ മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. പലപ്പോഴും അഖില്‍ മാരാരുടെ പല പരാമര്‍ശങ്ങളും വിവാദങ്ങള്‍ക്കിടയായിട്ടുണ്ട്. എന്നാല്‍ ഇന്ന് ബിഗ് ബോസ് ഹൗസില്‍ വലിയ പിന്തുണ ലഭിക്കുന്ന മത്സരാര്‍ത്ഥിയാണ് അഖില്‍ മാരാര്‍. അടുത്തിടെ ബിഗ് ബോസില്‍ നിന്ന് എവിക്ട് ആയ ദേവു അഖില്‍ മാരാരെ പിന്തുണച്ചാണ് സംസാരിച്ചിരുന്നത്.
ഇപ്പോഴിതാ മനീഷയും അഖില്‍ മാരാരെ ആണ് സപ്പോര്‍ട്ട് ചെയ്യുന്നത്. ബിഗ് ബോസ് ഹൗസില്‍ ഒറിജിനല്‍ ആയിട്ടുള്ള മത്സരാര്‍ത്ഥി അഖില്‍ മാരാര്‍ ആണ് എന്നാണ് മനീഷയുടെ അഭിപ്രായം. ടിവി കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഖില്‍ മാരാര്‍. ചില കാര്യങ്ങള്‍ കൂടി മാറ്റിവെച്ചാല്‍ അഖില്‍ മാരാര്‍ സ്മാര്‍ട്ട് ആണ് എന്നും മനീഷ പറയുന്നു. മനീഷയുടെ വാക്കുകള്‍...

പോരുമ്പോള്‍ ഞാന്‍ അഖിലിനോട് പറഞ്ഞ കാര്യം ഇതാണ്. നിന്റെ കാര്യം കേട്ട് ഇനി ആള്‍ക്കാര്‍ ചിരിക്കത്തെ ഉള്ളൂ. സീരിയസായിട്ട് ഇനി ആരും എടുക്കത്തില്ല എന്ന്. കുറുമ്പനാണ് അവന്‍. ഞാനൊരിക്കല്‍ ഷിജുവിനോട് പറയുകയും ചെയ്തു. ഇവന്‍ ഇപ്പോള്‍ ഇങ്ങനെയായിരുന്നെങ്കില്‍ ചെറുപ്പത്തില്‍ എന്തായിരിക്കും അവസ്ഥ എന്ന്. ഒറിജിനല്‍ അതിന്റെ അകത്ത് ഉള്ളത് അഖില്‍ ആണ് എന്നാണ് എനിക്ക് തോന്നുന്നത്.
കാരണം, അവന്റെ ബേസിക് നേച്ചര്‍ അതാണ്. അവന്‍ എല്ലാം സിംപിള്‍ ആയിട്ട് എടുക്കുന്ന ആളാണ്. അതുപോലെ തന്നെ ഭയങ്കര മനുഷ്യ സ്‌നേഹി ആണ്. ഒരാളെ വേദനിപ്പിക്കണം എന്ന് കരുതി വേദനിപ്പിക്കുന്ന ആളല്ല. പിന്നെ ഭയങ്കര കുറുമ്പാണ്. ലാസ്റ്റ് ആ കൊടികുത്തണ ഗെയിമില്‍ അവന്‍ ആണ് അത് സ്റ്റാര്‍ട്ട് ചെയ്തത്. അതൊക്കെ ആ സമയത്ത് അവന്‍ ചെയ്യുന്ന കാര്യങ്ങളാണ്. പക്ഷെ ചില സമയത്ത് ബ്രേക്കില്ലാത്ത വണ്ടി പോലെ വായില്‍ നിന്ന് ചില കാര്യങ്ങള്‍ അങ്ങ് പറഞ്ഞ് പോകും.
അതും കൂടി അങ്ങ് ഒതുക്കി കഴിഞ്ഞാല്‍ ഹീ ഈസ് വെരി സ്മാര്‍ട്ട്. എന്തുകൊണ്ടും വളരെ ബ്രില്യന്റ് ആയിട്ടുള്ള കണ്ടസ്റ്റന്റ് ആണ് അഖില്‍ മാരാര്‍. ചില കാര്യങ്ങള്‍ റിയലൈസ് യെയ്ത് ക്ഷമ ചോദിക്കാനുള്ള മനസ് ഉണ്ട്. പക്ഷെ എനിക്ക് അഖിലിനോട് ഞാന്‍ എപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള കാര്യമെന്താണ് എന്ന് വെച്ചാല്‍ തെറ്റ് കഴിഞ്ഞാല്‍ അത് തിരുത്താനുള്ള ശ്രമം അവന്റെ ഭാഗത്ത് നിന്ന് കണ്ടിട്ടില്ല. ഞാന്‍ ഇങ്ങനെയാണ് എന്ന് പറഞ്ഞിട്ടാണ് നില്‍ക്കുന്നത്.
Vastu Tips: വീട്ടില്‍ വാഴയുണ്ടോ... എങ്കില്‍ സന്താനഭാഗ്യം കൈവരും, നടേണ്ടത് എവിടെയെന്നറിയാമോ?
ആ ഒരു കാര്യത്തിലാണ് ഞാനും അഖിലും തമ്മില്‍ കോണ്‍ഫ്‌ളിക്ട് ഉണ്ടാകുന്നത്. എന്റെ സ്വഭാവം പലതും ആയിരിക്കാം. പക്ഷെ നമ്മള്‍ അവിടെ വരുമ്പോള്‍ പലര്‍ക്ക് വേണ്ടിയും നമ്മള്‍ കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. അതില്‍ ഒരു തെറ്റുമില്ല. ഒന്ന് ഒത്ത് ചേര്‍ന്ന് പോകാനുള്ള ഒരു മാനസികാവസ്ഥ പലപ്പോഴും അഖിലിന് മിസ് ചെയ്ത് പോകാറുണ്ട്. ഞാന്‍ ഇങ്ങനെയാണ്, എനിക്ക് ഇങ്ങനെയേ നില്‍ക്കാന്‍ പറ്റൂ.
മറ്റുള്ളവര്‍ എന്തും ആയിക്കോട്ടെ അങ്ങനത്തെ ഒരു ആറ്റിറ്റിയൂഡില്‍ മാത്രമെ എനിക്ക് അഖിലിനോട് വിയോജിപ്പായിട്ടുള്ളൂ. ലാലേട്ടന്‍ പിണങ്ങി പോയ പ്രശ്‌നത്തില്‍ അഖിലിനെ മാത്രം പൂര്‍ണമായിട്ട് കുറ്റം പറയാന്‍ പറ്റില്ല. സാഗറിന്റെ ഭാഗത്തും തത്തുല്യമായ തെറ്റ് സംഭവിച്ചിട്ടുണ്ട്. ലാലേട്ടന്‍ ഉള്ള ഒരു എപ്പിസോഡില്‍ അങ്ങനെ ഒരു ആവശ്യം ഉന്നയിക്കേണ്ട കാര്യം തന്നെ ഇല്ലായിരുന്നു. അത് അല്ലാത്ത ഒരു സമയത്ത് ചോദിക്കാമായിരുന്നല്ലോ.
ലാലേട്ടന്‍ എന്ന് പറയുന്നത് ഒരുപാട് വാല്യുബള്‍ ആയിട്ടുള്ള ആളാണ്. അദ്ദേഹത്തിന്റെ സമയത്തിന് ഒരുപാട് വിലയുണ്ട്. രണ്ട് ദിവസം ഇത്ര മണിക്കൂര്‍ നേരത്തേക്ക് നമ്മളോട് സംവദിക്കാന്‍ വരുമ്പോള്‍ ആ സമയത്ത് കുറച്ച് കൂടി അദ്ദേഹത്തെ ബഹുമാനിച്ച് കൊണ്ടുള്ള പെരുമാറ്റം വേണം. അഖിലിനെ സംബന്ധിച്ച് എല്ലാം ഒരു ഈസി ഡൂയിംഗ് മട്ടാണ്. മറ്റുള്ളവരുടെ ജീവിത്തിന്റെ വില എന്താണ് എന്ന് കൃത്യമായി അറിയാവുന്ന ഒരാളാണ് അഖില്‍.
ശോഭയുടെ കാര്യത്തില്‍ നീ അവളെ നോക്ക് അവള്‍ എത്ര വിഷമം അനുഭവിക്കുന്നുണ്ട് എന്ന് പറഞ്ഞ് അവളുടെ വിഷമം ചെറുതാക്കാനാണ് അഖില്‍ ശ്രമിച്ചത്. പക്ഷെ പറഞ്ഞത് വേറെ വിപരീത അര്‍ത്ഥത്തിലായി പോയി. അതുപോലെ ഭാര്യയെ തല്ലുന്നത് ഹീറോയിസമായി കണക്കാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല.












Click it and Unblock the Notifications