വിഷ്ണുവിന്റെ കാര്യവും വീഡിയോയും... ഡിവോഴ്‌സ് ആയാല്‍ പ്രേമിക്കാന്‍ പാടില്ലേ?; ബന്ധുക്കളോട് ദേവു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ശക്തയായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു വൈബര്‍ ഗുഡ് ദേവു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച ബിഗ് ബോസില്‍ നിന്ന് ദേവു എവിക്ട് ആയിരുന്നു. പ്രേക്ഷകര്‍ക്കെല്ലാം ഒരുപോലെ അമ്പരപ്പ് തോന്നിയതായിരുന്നു ദേവുവിന്റെ പുറത്താകല്‍. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത് വന്നതിന് പിന്നാലെ തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ദോവു കടുത്ത ഭാഷയില്‍ ആണ് മറുപടി നല്‍കിയിരുന്നത്.

ഇപ്പോഴിതാ തന്റെ സ്വന്തം ബന്ധുക്കള്‍ക്കും മുന്നറിയിപ്പുമായി ദേവു എത്തിയിരിക്കുകയാണ്. തന്നെ നല്ല കുട്ടിയാക്കാനുള്ള ഉപദേശവുമായി ആരും വരേണ്ടതില്ല എന്നാണ് ദേവു പറയുന്നത്. തന്റെ മോശം സമയത്ത് ആരും സഹായിച്ചിരുന്നില്ല എന്നും ദേവു പറയുന്നു. ടിവി കേരളക്ക് നല്‍കിയ അഭിമുഖത്തിലാണ് ദേവുവിന്റെ പ്രതികരണം. ദേവുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

DEVU

ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഫാമിലിയുടെ കൂടെ അധികം ഇരിക്കാന്‍ പറ്റിയിട്ടില്ല. ഇറങ്ങിയപ്പോള്‍ തൊട്ട് ഇന്റര്‍വ്യൂസും കാര്യങ്ങളും ഒക്കെ ആയി. ചില ആളുകളുടെ ഭാഗത്ത് നിന്ന് എവിക്ട് ആയത് കഷ്ടം എന്നുള്ള രീതിയില്‍ റെസ്‌പോണ്‍സ് കിട്ടിയിരുന്നു. ആ ഒരു രീതിയില്‍ ഞാന്‍ ഓക്കെയാണ്. പിന്നെ റിലേറ്റീവ്‌സിന്റെ കാര്യം ചോദിച്ചത് നന്നായി. എനിക്ക് അവരോട് പറയാനുള്ളത് എന്നെയോ എന്റെ കുടുംബത്തേയോ നന്നാക്കാന്‍ ഇനി വരേണ്ട ആവശ്യമില്ല എന്നാണ്.

40 കൊല്ലമായി ഞാന്‍ ഈ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട്. എന്റെ പല സിറ്റുവേഷനിലും നിങ്ങളെ ആരേയും ഞാന്‍ കണ്ടിട്ടില്ല. എന്റെ അച്ഛനെയോ അമ്മയേയോ മകളെയോ എന്നെയോ തിരിഞ്ഞ് നോക്കാനോ അതിന് സംസാരിക്കാനോ ഒന്നിനും നിങ്ങളെ ആരേയും കണ്ടിട്ടില്ല. സിഗരറ്റ് വലിക്കുന്ന കാര്യമാണെങ്കിലും ഞാന്‍ ചുമക്കുന്ന കാര്യമാണെങ്കിലും അച്ഛന്‍ അത് ചെയ്യുന്നില്ല. അപ്പോള്‍ എന്തുകൊണ്ട് അത് ചെയ്യുന്നു.

ആ നെഗറ്റീവിനെ പോയന്റ് ഔട്ട് ചെയ്ത് ഞാന്‍ നന്നാകാന്‍ വേണ്ടിയിട്ടാണ്, അല്ലെങ്കില്‍ എന്റെ കുടുംബക്കാര്‍ക്ക് സങ്കടമാകും എന്ന് കരുതിയിട്ടാണ് എന്ന് പറഞ്ഞ് നിങ്ങള്‍ ഓരോ വീഡിയോസ് അയച്ച് തരുമ്പോഴും വിഷ്ണുവുമായിട്ടുള്ള കാര്യങ്ങള്‍ സംസാരിക്കുമ്പോഴും നിങ്ങള്‍ കഥ അറിയാതെ ആട്ടം കണ്ടുകൊണ്ടിരിക്കുകയാണ്. കാര്യങ്ങള്‍ അറിയാതെ ആണ് സംസാരിച്ച് കൊണ്ടിരിക്കുന്നത്.

VIBER DEVU

കൂടുതല്‍ വിശദീകരണം ഒന്നുമില്ല. ഇനി മേലാല്‍ ഇത് റിലേറ്റഡ് ആയിട്ട് ആര് വന്ന് കഴിഞ്ഞാലും അത് നിങ്ങള്‍ക്ക് തന്നെ ബുദ്ധിമുട്ടുണ്ടാക്കും. കാരണം എന്നെ നന്നാക്കാന്‍ നിങ്ങള്‍ വരേണ്ട. അത് ഏത് രീതിയില്‍ നിങ്ങള്‍ എടുത്ത് കഴിഞ്ഞാലും എനിക്കൊരു വിഷയവുമില്ല. ഇത്രയും കാലം ഒരു രീതിയിലും ഉപദ്രവമല്ലാതെ ഒരു ഉപകാരവും ഉണ്ടായിട്ടില്ല. അതുകൊണ്ട് ഞാനിതിന് അകത്തേക്ക് കയറി എന്നുള്ളത് കൊണ്ട് എന്നെ നന്നാക്കാനോ എന്റെ ബോഡി, എന്റെ മൈന്‍ഡ് എന്നതിനെ കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല.

ഞാനൊരു പച്ച മനുഷ്യന്‍ തന്നെയാണ്. അബ്യൂസിവ് ആയുള്ള വാക്കുകള്‍ പറയുന്നു, വലിക്കുന്നു എന്നുള്ളതൊക്കെ ഒരു പച്ച മനുഷ്യന്‍ പറയുന്നതാണ്. അതൊന്നും ഞാന്‍ ന്യായീകരിക്കുന്നതല്ല. എന്റെ പല സിറ്റുവേഷനിലും ഞാന്‍ എന്നെ തന്നെ പ്രൊട്ടക്ട് ചെയ്തതും ഫൈറ്റ് ചെയ്തതും ഒന്നും നിങ്ങള്‍ അറിഞ്ഞിട്ടില്ല. അപ്പോള്‍ ഇതൊന്നും അറിയാതെ ഈ 40 കൊല്ലത്തെ എന്റെ ജീവിതത്തെ വെറും 36 ദിവസം കൊണ്ട് അളക്കാനും നന്നാക്കാനും ആരും വരേണ്ട ആവശ്യമില്ല.

Vastu Tips: ഉപ്പ് കൊണ്ടുവരും വീട്ടില്‍ സമ്പത്തും സമൃദ്ധിയും.. എങ്ങനെയെന്നോ..?

കുടുംബത്തോടാണെങ്കിലും എന്നോടാണെങ്കിലും വാരിക്കോരിയുള്ള കെയര്‍ എട്ടാക്കി മടക്കി കൈയില്‍ വെച്ചേക്കുക. യൂട്യൂബിലാണെങ്കിലും മറ്റും പലരും വീഡിയോസിന് പല ക്യാപ്ഷന്‍സും കൊടുക്കും. അത് അവരുടെ പേജ് ഹൈപ്പ് ആക്കാന്‍ വേണ്ടിയാണ്. അതൊന്നും മനസിലാക്കാതെ മുന്നോട്ട് കേറി വരുന്നത് നിങ്ങള്‍ക്ക് തന്നെയാണ് ബുദ്ധിമുട്ടുണ്ടാക്കുക. ഞാന്‍ അത് മൈന്‍ഡ് ചെയ്യാന്‍ പോകുന്നില്ല.

ഞാന്‍ എങ്ങനെയാണ് ജീവിക്കുന്നത് അങ്ങനെ തന്നെ ജീവിച്ച് മുന്നോട്ട് പോകും. പല ടോക്കുകളും വന്നു. ഞാനും വിഷ്ണുവും പ്രേമമാണ്, നാട്ടില്‍ പ്രേമമുണ്ട്. ഞാന്‍ ഡിവോഴ്‌സ് ആയി എന്ന് വെച്ചിട്ട് എനിക്ക് വേറെ ആളെ പ്രേമിക്കാന്‍ പാടില്ല എന്ന് ഒരു റൂളും വെച്ചിട്ടില്ല. എന്റെ ലൈഫില്‍ റൂള്‍ ബുക്ക് വെക്കേണ്ടത് നിങ്ങള്‍ അല്ല, ഞാനാണ്. എനിക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടെങ്കില്‍ അത് എന്റെ പേഴ്‌സണല്‍ കാര്യമാണ്.

വിഷ്ണുവുമായിട്ടുള്ള സംഭവം നിങ്ങളായിട്ട് ഉണ്ടാക്കിയെടുത്തിട്ടുള്ളതാണ്. അതിന് നിങ്ങള്‍ തന്നെ ഉത്തരം കണ്ടുപിടിക്കുക. കാരണം എന്റെ വായില്‍ നിന്ന് അത്തരം ഒരു സംഭവം വീഴാത്തിടത്തോളം കാലം നിങ്ങള്‍ പറയുന്ന കഥകള്‍ നിങ്ങളുടേതായ കഥകളാണ്, നിങ്ങളുടെ തോന്നലുകളാണ്. അത് എന്നിലേക്ക് ഇടേണ്ട. വാരിക്കോരി തിരിച്ചെറിയും അത്രയേ എനിക്ക് പറയാനുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+