Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്ന് ഹഗ് ചെയ്‌തെന്ന് വെച്ച് എനിക്കെന്ത് സംഭവിക്കാന്‍...? അവനും നിന്ന് തന്നല്ലോ; വിഷ്ണുവിനെതിരെ ദേവു

ബിഗ് ബോസ് സീസണ്‍ 5 ല്‍ ആദ്യ ദിനം തൊട്ട് എല്ലാവരുടേയും ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയായിരുന്നു വൈബര്‍ ഗുഡ് ദേവു എന്ന് അറിയപ്പെടുന്ന ശ്രീദേവി. കഴിഞ്ഞ ദിവസം മനീഷയോടൊപ്പം ദേവുവും ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായിരുന്നു. ബിഗ് ബോസ് ഹൗസില്‍ വിഷ്ണവുമായുള്ള ദേവുവിന്റെ ബന്ധം വലിയ ചര്‍ച്ചയായിരുന്നു. ആദ്യം ഇരുവരും കൂട്ടായിരുന്നെങ്കിലും പിന്നീട് അകന്നു.

ബിഗ് ബോസില്‍ നിന്ന് എവിക്ട് ആയതിന് പിന്നാലെ വിഷ്ണുവിനെതിരെ ആഞ്ഞടിച്ച് ദേവു രംഗത്തെത്തിയിരുന്നു. വിഷ്ണുവിന്റെ പിആര്‍ ടീം കാരണം തന്റെ മകള്‍ക്ക് കടുത്ത മാനസിക സംഘര്‍ഷം ഉണ്ടായി എന്ന് ദേവു പറഞ്ഞിരുന്നു. ഇപ്പോഴിതാ വിഷ്ണുവിനോടുള്ള തന്റെ അടുപ്പം പ്രതികാരത്തിന്റെ ഭാഗമായി ചെയ്തതാണ് എന്ന് പറയുകയാണ് ദേവു. ടിവി കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. ദേവുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

devu viber

വിഷ്ണുവിനോട് പഞ്ചാരയില്‍ പൊതിഞ്ഞ പ്രതികാരമല്ല, അതിലും സ്വീറ്റ് ആയിട്ടുള്ള എന്തെങ്കിലും ഉണ്ടെങ്കില്‍ അതായിരുന്നു. ഒരാള്‍ക്ക് ഒരു വ്യക്തിയിലോട്ട് കൊടുക്കുന്ന പണി ഏത് രീതിയില്‍ ആയിരിക്കണം എന്നത് അയാളാണ് തീരുമാനിക്കുന്നത്. ഇവിടെ വന്നിരിക്കുന്ന ഒരു ഔട്ട് ഞാന്‍ ആ ലോലന്‍ മസിലനെ പുറകെ നടന്ന് ആകര്‍ഷിക്കാന്‍ നോക്കി എന്ന രീതിയിലുള്ള ടോക്ക് ആണ് വന്നിരിക്കുന്നത്.

അതിപ്പോള്‍ ആ വ്യക്തി സ്ട്രെയിറ്റായിട്ട് എന്നോട് എനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ല എന്ന രീതിയിലുള്ള സംസാരമോ എന്തെങ്കിലുമോ പുള്ളിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നെങ്കില്‍ എനിക്ക് അത് മനസിലാക്കാന്‍ പറ്റുമായിരുന്നു. ഒരു സമയത്ത് വന്ന് സംസാരിക്കുകയും ഗെയിമിന്റേ കാര്യം ഡിസ്‌കസ് ചെയ്യുകയും ഇമോഷണലായി സംസാരിക്കുകയും ചെയ്തിട്ട് പെട്ടെന്നാണ് അവന് ബോധം വന്നത് പുറത്ത് നിന്നുള്ള ആളുകള്‍ കാണുന്നുണ്ടല്ലോ എന്ന്.

അവന്‍ പര്‍പ്പസ്ഫുള്ളി എടുത്ത് വെച്ചൊരു മാസ്‌കാണ്. അവിടെ നിന്ന് പലരില്‍ നിന്നും ഇങ്ങനെയാണ് ദേവുവിനെ പറ്റി സംസാരിക്കുന്നത് എന്ന് അറിഞ്ഞ് കഴിഞ്ഞപ്പോള്‍ എനിക്ക് എന്റെ ഉള്ളില്‍ നല്ല വാശിയുണ്ടായിരുന്നു അവന്റെ ഫേസ് വലിച്ച് കീറണം എന്നുള്ളത്. അതാണ് അവിടെ നടന്ന് കൊണ്ടിരിക്കുന്നത്. അതല്ലാതെ ഞാന്‍ അവിടെ പ്രേമിക്കാനോ ബന്ധം ഉണ്ടാക്കാനോ അല്ലായിരുന്നു.

vishnu

ഒന്ന് ഹഗ് ചെയ്തുവെന്ന് വെച്ച് എനിക്ക് ഒന്നും നഷ്ടപ്പെടാന്‍ ഇല്ലായിരുന്നു. ഞാന്‍ ഹഗ് ചെയ്തു എന്ന് പറയുന്നുണ്ട്. അവന്റെ ഭാഗത്ത് നിന്ന് ആ ഹഗ് വന്നത് കൊണ്ടാണ് ആ ഹഗ് അവിടെ കംപ്ലീറ്റ് ആയത്. ഇപ്പോള്‍ ഫോഴ്സ്ഫുള്ളി അവനെ ഹഗ് ചെയ്യുകയോ ഞാന്‍ ഹഗ് ചെയ്യുമ്പോള്‍ അവന്‍ അവിടെ കല്ലുപോലെ നില്‍ക്കുകയോ ഒന്നുമല്ല. അവന്റെ ഭാഗത്ത് നിന്നും ഹഗ് ഉണ്ടായിട്ടുണ്ട്.

Vastu Tips: ഉപ്പ് കൊണ്ടുവരും വീട്ടില്‍ സമ്പത്തും സമൃദ്ധിയും.. എങ്ങനെയെന്നോ..?

അതിനെ പറ്റി ആളുകള്‍ സംസാരിക്കുന്നില്ല. അത് സംസാരിക്കാതെ അവന്‍ അവിടെ എനിക്ക് കുഴപ്പമൊന്നുമില്ല നിങ്ങള്‍ക്ക് അവിടെ മോളും കുട്ടിയും ഉണ്ട് എന്നൊക്കെ പറഞ്ഞു. മോള്‍, കുട്ടി, കുടുംബം എന്നൊക്കെ ഉണ്ട് എന്ന് വെച്ച് ഒരു കംഫര്‍ട്ട് ആയിട്ടുള്ള ആളുടെ അടുത്ത് ഹഗ് ചെയ്തു എന്ന് വെച്ചിട്ട് എന്ത് വിപ്ലവമാണ് ഇവിടെ സംഭവിക്കാന്‍ പോകുന്നത്. അതിനെ ആ തലത്തിലാക്കി അവന് ഹൈപ്പ് കൊടുക്കുന്ന ആള്‍ക്കാരോട് പുച്ഛം മാത്രമെ ഉള്ളൂ.

അവര്‍ മണ്ടന്‍മാരാണ് എന്നെ ഞാന്‍ പറയൂ. കാരണം അവന്‍ അവിടെ ഒരു നിലനില്‍പ്പും ഇല്ലാതെയാണ് നില്‍ക്കുന്നത്. മാരാരുടെ സപ്പോര്‍ട്ടില്‍ ആണ് അവന്‍ ഇവിടെ നില്‍ക്കുന്നത്. അല്ലാതെ പേഴ്സണല്‍ ആയിട്ടൊരു സ്പേസ് ഇല്ല. അവിടെ പലര്‍ക്കും മനസിലായിട്ടുണ്ടായിരുന്നു ഞാന്‍ അവനെ ആണ് ടാര്‍ഗറ്റ് ചെയ്യുന്നത് എന്ന്. അത് അവനും മനസിലായിട്ടുണ്ടായിരുന്നു.

ഒരു തവണ ലാലേട്ടന്‍ വന്നിട്ട് പറഞ്ഞു വിഷ്ണു ഗെയിമില്‍ ശ്രദ്ധിക്കണം എന്ന്. അപ്പോഴാണ് അവന് ഇത് ട്രിഗര്‍ ആയത്. അതിനെ പറ്റി ഡിസ്‌കഷന്‍ നടക്കുമ്പോള്‍ അടുത്ത തവണ ലാലേട്ടന്‍ വന്നിട്ട് പറഞ്ഞു വിഷ്ണു ഗെയിമില്‍ ഫോക്കസ് ചെയ്യാന്‍ പറഞ്ഞാല്‍ അേ്രത ഉള്ളൂ. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല എന്ന്. പിന്നെ 40 കാരി 25 കാരനെ വളക്കാന്‍ മാത്രം അവന് മസിലൊക്കെ എന്താണ് പൊട്ടിച്ച് വെച്ചിരിക്കുകയാണോ.

അവന്‍ അങ്ങനെ വളയും എന്നുള്ളത് കൊണ്ടായിരിക്കും അങ്ങനെ സംസാരിച്ചിട്ടുണ്ടാകുക. ആ ഒരു പ്രയോഗത്തിനെ ഭയങ്കര നെഗറ്റീവായിട്ടാണ് എന്നിലേക്ക് ഫോക്കസ് ചെയ്ത് കൊണ്ടിരുന്നത്. അത് ഞാന്‍ അറിയാനും ലേറ്റ് ആയി. ഞാന്‍ മനീഷ ചേച്ചിയോട് ചോദിച്ചു, അവന് അങ്ങനെ താല്‍പര്യം ഇല്ലെങ്കില്‍ അവന് എന്നോട് സംസാരിക്കാം. പക്ഷെ പിച്ചറൈസ് ചെയ്തത് ഈ വളക്കുക എന്നുള്ള കാര്യമാണ്. അതിന് മാത്രം ഒന്നുമില്ല അവന്‍. മുന്നോട്ട് പോകുന്തോറും അവന്റെ യഥാര്‍ത്ഥ മുഖം പുറത്തേക്ക് വരും എന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+