'നീ എന്താ സാഗറിന്റെ അടുത്തിങ്ങനെ ഒട്ടിയിരിക്കുന്നത്'; ഗോപികയോട് ജുനൈസ്, ചെവികൊടുക്കാതെ സാഗർ
ബിഗ്ബോസ് മലയാളം സീസൺ 5 ന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു 18 മത്സരാർത്ഥികളിൽ കോമണറായി ഒരാൾ എത്തിയത്. മുമ്പ് ഒന്നും ഇല്ലാത്ത പുതിയ പരീക്ഷണമായിരുന്നു ഇത്. കോമണർ മത്സരാർത്ഥി ഗോപികയാണ്. സാധരാണക്കാരെ സംബന്ധിച്ച ഗോപികയുടെ വരവ് പ്രതീക്ഷ നൽകുന്ന ഒന്നുതന്നെയായിരുന്നു. എന്നാൽ മറ്റ് മത്സരാർത്ഥികൾക്കിടയിൽ എങ്ങനെയാണ് ഗോപിക പിടിച്ചുനിൽക്കുക എന്നത് സംബന്ധിച്ച് ഒരു ആശങ്കയുണ്ടായിരുന്നു. ആദ്യ ദിവസങ്ങളിൽ ഗോപികയ്ക്ക് പ്രത്യേകിച്ചും ഒന്നും ചെയ്യാനും സാധിച്ചിരുന്നില്ല.
എന്നാൽ പിന്നീടങ്ങോട്ട് നിറഞ്ഞു കളിക്കുകയായിരുന്നു ഗോപിക. കണ്ടന്റ് ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങി. എല്ലാം കാര്യങ്ങളിലും ഗോപിക ഇടപെട്ടു തുടങ്ങി. എന്നാൽ ചിലപ്പോൾ അനാവശ്യകാര്യങ്ങളിലും ഗോപിക ഇടപെട്ടു. ഇത് ചിലർക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തിരുന്നു. അഖിൽ മാരാരുമായുണ്ടായ വഴക്ക് വലിയ രീതിയിൽ തന്നെ ഗോപികയ്ക്ക് ഗുണം ചെയ്തു. അതുപോലെ തന്നെ വൻമതിൽ ടാസ്കിൽ തന്ത്രപൂർവ്വം കളിച്ച് താൻ ഒട്ടും പിന്നിലല്ല എന്ന് ഗോപിക ഉറപ്പിച്ചു.

ബിഗ്ബോസ് വീടിനകത്ത് സാഗറിനോടാണ് ഗോപിക കൂടുതൽ അറ്റാച്ച്മെന്റ് കാണിച്ചിട്ടുള്ളത്. സാഗറിനോട് ഗോപിക കൂടുതൽ നേരം ചെലവിടാനും ശ്രമിച്ചു. ടാസ്കിൽ സാഗറിനെ തന്നെ പെയർ ആയി ഗോപിക തിരഞ്ഞെടുത്തു. അതിനുള്ള കാരണം ചോദിച്ചപ്പോൾ സാഗറിനെ കൂടുതൽ അറിയാൻ വേണ്ടി എന്നാണ് മറുപടി നൽകിയത്. താനും ഗോപികയെ തന്നെയാണ് തിരഞ്ഞെടുക്കാൻ വിചാരിച്ചതെന്ന് സാഗറും പറഞ്ഞിരുന്നു. ഇപ്പോൾ സാഗറിനോട് തനിക്കുള്ള അടുപ്പത്തെക്കുറിച്ച് ഒരിക്കൽക്കൂടി പറയാൻ ശ്രമിക്കുകയാണ് ഗോപിക.
' എന്റെ സാധനങ്ങളെല്ലാം എടുത്തെറിഞ്ഞു, കോസ്റ്റ്യൂം കത്തിച്ചു'; ആ സംഭവത്തെക്കുറിച്ച് ദേവു
ശോഭയും ജുനൈസും സാഗറും സംസാരിച്ചുകൊണ്ടിരിക്കുന്ന ഇടത്തേക്ക് ഗോപിക വരികയും സാഗറിന്റെ അടുത്തിരിക്കണം എന്ന് പറയുകയും ചെയ്യുന്നു. ഇരിക്കാൻ മറ്റ് സ്ഥലങ്ങൾ ഉണ്ടായിട്ടും ഗോപിക സാഗറിന്റെ അടുത്ത് ഇരിക്കണമെന്ന് പറഞ്ഞപ്പോൾ ജുനൈസ് നീ എന്താ സാഗറിന്റെ അടുത്തിങ്ങനെ ഒട്ടിയിരിക്കുന്നത് എന്ന് തമാശയായി ഗോപികയോട് ചോദിക്കുന്നു. അപ്പോഴാണ് തനിക്ക് സാഗറിനോട് തോന്നുന്ന അടുപ്പം പറയുന്നത്. അവന്റെ രഹസ്യമറിയാനാണെന്നും അവനോട് സംസാരിക്കാനാണ് കൂടതൽ ഇഷ്ടമാണെന്നും ഗോപിക വ്യക്തമാക്കുന്നു.
അപ്പോൾ പുറത്ത് നിങ്ങൾ ജോടിയായിരിക്കും എന്നാണ് ജുനൈസ് പറയുന്നത്. ഗോപികയും ജുനൈസും ഇക്കാര്യങ്ങൾ സംസാരിക്കുമ്പോഴും സാഗർ ഇതിൽ വലിയ ശ്രദ്ധകൊടുക്കുന്നില്ല. അതിനെക്കുറിച്ച് ജുനൈസ് ചോദിക്കുമ്പോൾ എനിക്ക് എല്ലാവരും ഓരേപോലയൊണെന്ന് സാഗർ പറയുന്നു. അതേസമയം ഗോപികയ്ക്ക് തോന്നോട് ഒട്ടും താല്പര്യമില്ലേ സംസാരിക്കാൻ എന്ന് ജുനൈസ് ചോദിക്കുന്നുണ്ട് . നിങ്ങളോട് രണ്ടാളോടും അല്ലാതെ ആരോടാണ് ഞാൻ രഹസ്യം പറയുന്നത്. എന്നാൽ നീ എന്നോട് കുറച്ചുകൂടി മിങ്കിളാവാൻ ഉണ്ടെന്ന് ഗോപിക പറയുന്നു.
സാഗറിന് തന്റെ ചങ്കിന്റെ ഛായ ഉണ്ടെന്നും അതാണ് ഒട്ടിനിൽക്കുന്നത് എന്നും ഗോപിക പറയുന്നു.. നീ കേൾക്കെട എന്ന് ജുനൈസ് സാഗറിനോട് പറയുന്നു. അപ്പോഴാണ് സാഗർ സംസാരിക്കുന്നത് ലാലേട്ടനോട് പറയും രഹസ്യം ചുരണ്ടാൻ ഉണ്ടെന്ന് അല്ലാത്തപ്പോൾ പറയും ചങ്കിന്റെ കട്ടാണെന്ന് എന്നാണ് ഗോപിക പറഞ്ഞതിനോട് സാഗർ പറയുന്നത്. അതേസമയം, സാഗറിനോട് സൗഹൃദം ഉണ്ടാക്കുക വഴി കണ്ടന്റാണോ ഗോപിക ലക്ഷ്യം വെയ്ക്കുന്നതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.












Click it and Unblock the Notifications