റെനീഷയ്ക്ക് ഗോപിക പാരയാകുമോ? ബിഗ്‌ബോസ് വീട്ടില്‍ റെനീഷ വേണ്ടെന്ന് ഗോപിക; കാരണം
ബിഗ്‌ബോസ് സീസൺ 5 സീസൺ 4ന്റെ അത്രവരില്ല എന്നായിരുന്നു ഇതുവരെ ഉയർന്നൂുവന്നിരുന്ന അഭിപ്രായം എന്നാൽ, അങ്ങനല്ല കാര്യങ്ങൾ എന്നാണ് ബിഗ്‌ബോസിനകത്ത് സംഭവിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കുന്നത്. വളരെയേറെ പ്രത്യേകതകൾ ഉള്ള എപ്പിസോഡാണ് ഇത്തവണത്തേത്. 18 മത്സരാർത്ഥികളിൽ ഒരാൾ കോമണർ ആയിരുന്നു.
ഗോപികയാണ് കോമണർ. ഗോപിക ഇവർക്കിടയിൽ എങ്ങനെ പിടിച്ചുനിൽക്കുമെന്നാണ് പ്രേക്ഷകർക്ക് ഉണ്ടായ സംശയം. എന്നാൽ മിന്നുന്ന പ്രകടനമാണ് ഗോപിക കാഴ്ച വെയ്ക്കുന്നത്. തുടക്കത്തിൽ അധികം ഇടപെടാതെ മാറി നിന്നുവെങ്കിലും തന്റെ അഭിപ്രായങ്ങൾ ഗോപിക പറഞ്ഞുതുടങ്ങി. അഖിൽ മാരാരുമായുണ്ടായ ഉടക്കിൽ കൃത്യമായി പിടിച്ചുനിൽക്കാൻ ഗോപികയ്ക്ക് സാധിച്ചു.

ഇപ്പോൾ തന്റെ നിലപാട് ബിഗ്‌ബോസിനോട് വ്യക്തമാക്കിയിരിക്കുകയാണ് ഗോപിക. നോമിനേഷനിലേക്ക് ഉള്ള രണ്ട് പേരെ നിർദ്ദേശിക്കാൻ പറഞ്ഞപ്പോൾ റെനീഷയുടേയും അനിയൻ മിഥുന്റെ പേരുമാണ് ഗോപിക പറഞ്ഞത്. മത്സരാർത്ഥികളെ പ്രത്യേകം അകത്തേക്ക് വിളിച്ചാണ് പേര് പറയാൻ പറയുന്നത്. കാരണവും പറയണമെന്ന് പറയുന്നു. റെനീഷ മത്സരം കഴിഞ്ഞാലും അത് വ്യക്തിപരമായി എടുക്കുന്നെന്നും അതിന്റെ പേരിൽ വ്യക്തിപരമായി വേദനിപ്പിച്ചുവെന്നും ഗോപിക പറയുന്നു.
അനിയൻ ആണെങ്കിൽ അഭിപ്രായം പറയേണ്ട കാര്യങ്ങളിൽ ഒന്നും പറയാതെ മാറിനിന്നുവെന്നും തന്നെ വ്യക്തിപരമായി വേദനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞെന്നും ഗോപിക പറയുന്നു. തുടക്കത്തിലെ പ്രശ്‌നങ്ങൾ മാറി ഗോപിക ബിഗ്‌ബോസിൽ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.ബിഗ് ബോസിൻറെ ആദ്യ പുരസ്കാരം അവതാരകനായ മോഹൻലാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു . 18 മത്സരാർഥികളിൽ ഏറ്റവും മികച്ച കൗശലം കാഴ്ചവച്ച ആൾക്കുള്ള മികച്ച കൗശലക്കാരി പുരസ്കാരമായിരുന്നു നൽകിയത്.
കോമണർ മത്സരാർഥിയായി എത്തിയ ഗോപിക ഗോപിക്കാണ് ഈ പുരസ്കാരം ലഭിച്ചത്. ആദ്യവാരത്തിലെ നോമിനേഷൻ രണ്ട് തരം മാലകൾ മത്സരാർഥികൾക്ക് നൽകിക്കൊണ്ടായിരുന്നു. ഹൃദയ ലോക്കറ്റും ഗ്രനേഡ് ലോക്കറ്റുമുള്ളതായിരുന്നു മാലകൾ. നിലനിത്താൻ ആഗ്രഹിക്കുന്നവർക്ക് ഹൃദയ ലോക്കറ്റും എലിമിനേറ്റ് ആക്കാ ാഗ്രഹിക്കുന്നവർക്ക് ഗ്രനേഡ് ലോക്കറ്റും കൊടുക്കാനായിരുന്നു നിർദേശം.
'മാരാര്‍ വേറെന്തോ ആലോചിച്ചിരിക്കുകയാണ്'; അഖിലിനെ ട്രോളി മോഹന്‍ലാല്‍; ഒപ്പം ആ സന്തോഷ വാര്‍ത്തയും
ഇതനുസരിച്ച് ലോക്കറ്റുകൾ ലഭിച്ച പലരുടെ കൈയിൽ നിന്നും പിന്നീട് അത് നഷ്ടമായിരുന്നു. സഹമത്സരാർഥികളിൽ ചിലർ മോഷ്ടിച്ചതായിരുന്നു അവ . ഗോപികയും അത്തരത്തിൽ ലോക്കറ്റ് മോഷ്ടിച്ചിരുന്നു. ബിഗ് ബോസിന്റെ ടാസ്ക് നിർദേശത്തിൽ ലഭിച്ച ലോക്കറ്റുകൾ സൂക്ഷിക്കണമെന്നുണ്ടായിരുന്നു എന്നതായിരുന്നു ഇത് മോഷ്ടിച്ച് എടുക്കാനുള്ള കാരണം ആയി പറഞ്ഞത്.. ഗ്രനേഡിൻറെ ഒരു വലിയ മാതൃക തന്നെയാണ് കൗശലക്കാരി പുരസ്കാരമായി നൽകിയത്.
അതേസമയം, ഗോപികയെ ഇപ്പോഴും സഹമത്സരാർഥികളിൽ പലരും കോമണർ എന്നാണ് സംബോധന ചെയ്യുന്നതെന്നും ഇനി അതിൻറെ ആവശ്യമില്ലെന്നും മോഹൻലാൽ നേരത്തെ പറഞ്ഞിരുന്നു. "ഗോപിക എന്നുള്ളത് നല്ല പേരല്ലേ? പലരും ഗോപികയെ അവിടെ കോമണർ എന്നൊക്കെയാണ് പറയുന്നത്. പക്ഷേ ഗോപിക ഇവിടെ വരുന്നിടം വരെയായിരുന്നു കോമണർ. ഇപ്പോൾ അതിനകത്തുള്ള ഒരു സെലിബ്രിറ്റി തന്നെയാണ്.
ഗോപികയെ ഗോപിക എന്നു തന്നെ വിളിക്കാം. ഗോപികയെ ഗോപിക എന്നു വിളിക്കാം. ഗോപീ എന്നു വിളിക്കാം. ഗോപൂ എന്ന് വിളിക്കാം. ഗോ എന്ന് വിളിക്കാം. പിന്നെ അവർക്ക് ഇഷ്ടമുള്ളതൊക്കെ വിളിക്കാം" അദ്ദേഹം പറഞ്ഞു. എന്തായാലും റെനീഷ ഗോപിക തർക്കം ഉണ്ടാവുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നു റെനീഷയെക്കുറിച്ച് ഗോപിക പറഞ്ഞതോടെ തർക്കം ഏതാണ്ട് നടക്കുംമെന്ന് ഉറപ്പായി.












Click it and Unblock the Notifications