ഞാനൊരു വലതുപക്ഷക്കാരന്‍, ബിഗ് ബോസില്‍ എത്തിച്ചത് അയ്യപ്പന്‍, പോകണമെന്ന് ഉണ്ണിമുകുന്ദനും പറഞ്ഞു; അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ എല്ലാവരും പ്രതീക്ഷിച്ച മത്സരാര്‍ത്ഥിയായിരുന്നു സംവിധായകന്‍ അഖില്‍ മാരാര്‍. ഇന്നലെ മോഹന്‍ലാല്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്ത ബിഗ് ബോസ് സീസണ്‍ 5 ന്റെ ആദ്യ എപ്പിസോഡോടെ പ്രതീക്ഷകള്‍ ശരിയാണെന്ന് ഉറപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ ബിഗ് ബോസ് ഒരിക്കല്‍ പോലും കാണാത്ത ആളാണ് താന്‍ എന്ന് പറയുകയാണ് അഖില്‍ മാരാര്‍.

എന്നാല്‍ ദൈവനിശ്ചയം പോലെ ഈ ഷോയിലേക്ക് താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് എന്നും അഖില്‍ മാരാര്‍ പറയുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലോഞ്ചിന് മുന്നോടിയായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആണ് അഖില്‍ മാരാര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. അഖില്‍ മാരാര്‍ ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

bigg boss akhil marar

നിങ്ങള്‍ ഈ വീഡിയോ കാണുന്ന നിമിഷം ഞാന്‍ ബിഗ് ബോസ് ഹൗസിലായിരിക്കും. മുന്‍കൂറായിട്ട് വീഡിയോ ചെയ്യുന്നത് പ്രെഡിക്ഷന്‍ ലിസ്റ്റിലൊക്കെ എന്റെ പപേര് കണ്ടിട്ട് ഒരുപാട് പേര് എനിക്ക് മെസേജ് അയച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ ഒരു ഒഫിഷ്യല്‍ സീക്രസി ഉള്ളത് കൊണ്ടാണ് ഇതിന്റെ കൃത്യമായ മറുപടി നല്‍കാതിരുന്നത്. എന്തായാലും ലാലേട്ടന്‍ ഔദ്യോഗികമായിട്ട് ഇന്‍ട്രോഡക്ഷന്‍ ചെയ്ത സ്ഥിതിക്ക് ഞാനെന്ത് കൊണ്ട് ബിഗ് ബോസിലേക്ക് പോകുന്നു എന്നുള്ളതിന് ഒരു മറുപടി പറയാം.

ഞാന്‍ എന്റെ ലൈഫില്‍ ഈ പ്രോഗ്രാമിന്റെ അഞ്ച് മിനിറ്റ് എപ്പിസോഡ് പോലും കണ്ടിരുന്ന ആളല്ല. അല്ലെങ്കില്‍ ഇത്തരം പ്രോഗ്രാമുകളിലേക്ക് പോകണം എന്ന് ചിന്തിച്ചിരുന്ന ആളല്ല. സിനിമയെ കുറിച്ച് കൂടുതല്‍ പഠിക്കാനും മികച്ച സിനിമകള്‍ ചെയ്യാനും വേണ്ടിയിട്ടുള്ള പഠനവും മറ്റ് കാര്യങ്ങളും ഒക്കെ തന്നെയായിരുന്നു. ഒന്ന് രണ്ട് പ്രോജക്ടുകള്‍ ഈ വര്‍ഷം അനൗണ്‍സ് ചെയ്തതായിരുന്നു.

ഈ വര്‍ഷം അവസാനത്തോട് കൂടി ഷൂട്ടിംഗ് തുടങ്ങാനിരിക്കുമ്പോള്‍ അവിചാരിതമായിട്ട് ഈ മാളികപ്പുറം സിനിമയുടെ ചര്‍ച്ച വരികയും അത് വലിയ വിവാദങ്ങളായി മാറുകയും അതിനെ തുടര്‍ന്ന് ബിഗ് ബോസിലേക്ക് ഒരു വിളി വരികയും ചെയ്തു. അപ്പോള്‍ ഞാന്‍ ജോജു ചേട്ടനോട് ഡിസ്‌കസ് ചെയ്തു. ജോജു ചേട്ടനാണ് പറഞ്ഞത് എടാ നീ ഉറപ്പായിട്ടും ബിഗ് ബോസില്‍ പോകണം എന്ന്. നീ ഒരു ബിഗ് ബോസ് മെറ്റീരിയല്‍ ആണ്.

ജോജു ചേട്ടനും ഉണ്ണിമുകുന്ദനും വിജയ് ബാബുവും ഒക്കെയായാണ് പുതിയ പ്രൊജക്ട് ഡിസ്‌കസ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇവരെല്ലാവരും പറഞ്ഞു നീ ബിഗ് ബോസിനുള്ള മെറ്റീരിയല്‍ ആണ് എന്ന്. പിന്നെ എന്നെ അറിയാവുന്ന സുഹൃത്തുക്കളും ഇത് തന്നെ പറഞ്ഞപ്പോഴുണ്ടായ തോന്നലാണ് പോകാം എന്ന്. മാത്രമല്ല എന്നെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ട്. ഞാന്‍ ഓരോ വിഷയങ്ങള്‍ക്കെതിരേയുമാണ് പ്രതികരിക്കുന്നത്.

എനിക്ക് ആരോടും വ്യക്തിപരമായി വിരോധമില്ല. അത് മതമായാലും രാഷ്ട്രീയമായാലും. പ്രത്യേകിച്ച് ഒന്നിനോടും മമതയുമില്ല. ചില വിഷയങ്ങളില്‍ ശരിയെന്ന് തോന്നുന്നതിനെ ഞാന്‍ പിന്തുണക്കുമ്പോള്‍ കുറച്ച് ആളുകള്‍ക്ക് അത് തെറ്റുകളായി തോന്നും. അപ്പോള്‍ അവര്‍ നമ്മളെ എതിര്‍ക്കും. അങ്ങനെയൊക്കെയുള്ള പ്രശ്‌നങ്ങളില്‍ പെടുന്നുണ്ട് ഞാന്‍. ഞാന്‍ ഭയങ്കര കുഴപ്പക്കാരനാണ് എന്ന ധാരണ പൊതുവെ സോഷ്യല്‍ മീഡിയയില്‍ ആള്‍ക്കാര്‍ക്കിടയില്‍ ഉണ്ട്.

AKHIL MARAR

യഥാര്‍ത്ഥ ഞാന്‍ എന്താണ് എന്ന് എന്നെ അടുത്തറിയാവുന്ന പലര്‍ക്കും അറിയുന്ന സത്യമാണ്. നിങ്ങള്‍ക്ക് മുന്നിലേക്ക് ഞാന്‍ ഇതിലൂടെ വരികയാണ്. ഞാനൊരു നാട്ടിന്‍പുറത്തുകാരനായത് കൊണ്ട് തെറിയൊക്കെ വിളിച്ച് അടിയൊക്കെ ഉണ്ടാക്കി ഇറങ്ങി വരാതിരുന്നാല്‍ കുറച്ച് സമയം അവിടെ നില്‍ക്കാനുള്ള പൊട്ടന്‍ഷ്യല്‍ ഒക്കെ അവിടെ ഉണ്ട്. മാളികപ്പുറം സിനിമയുടെ ചര്‍ച്ചയില്‍ ഒരിക്കലും ഭാഗമാകേണ്ട ആളേ ആയിരുന്നില്ല ഞാന്‍.

കാരണം ആ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത ആളാണ്. പ്രത്യേകിച്ച് എന്റെ സിനിമ പോലും എടുത്ത് ഒന്നേകാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം എന്നെ ആ ചര്‍ച്ചയിലേക്ക് എത്തിക്കുന്നത് അയ്യപ്പനാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ലൈഫില്‍ സംഭവിച്ചിരുന്ന പല കാര്യങ്ങള്‍ക്കും ഒരു ഈശ്വാരധീനം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. സിനിമ പോലും മുന്‍കൂട്ടി തീരുമാനിക്കാതെ സംഭവിച്ചതായിരുന്നു.

ഒരിക്കല്‍ പോലും ബിഗ് ബോസ് കാണാത്ത, അതിനോട് താല്‍പര്യമില്ലാത്ത ഒരാള്‍ എന്തോ കാരണം കൊണ്ട് അതിലേക്ക് പോകുന്നു. അതിലേക്ക് നയിച്ചത് ഒരു ഈശ്വരശക്തിയാകാം അത് സ്വാമി അയ്യപ്പനാകാം. കാരണം ആ ഒരു സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിലൂടെയാണല്ലോ എനിക്കും ഒരു സ്‌പെയ്‌സ് ഉണ്ടായത്. നിരവധി പേര്‍ ഇത് കാണുന്നുണ്ട് എന്ന് അറിയാം. ആത്യന്തികമായി അതൊരു ഗെയിമാണ്.

Beauty Tips: അമ്പമ്പോ.. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ

ആ ഗെയിമിന്റെ ഭാഗമായി ഞാന്‍ ചെയ്യുന്ന കാര്യങ്ങളൊക്കെ ഇഷ്ടപ്പെടുന്നു എന്നുണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും സപ്പോര്‍ട്ട് ചെയ്യണം. എനിക്ക് കള്ളം കാണിക്കാനും പറയാനും അറിയില്ല. സത്യമെന്ന് തോന്നുന്ന കാര്യങ്ങളില്‍ പ്രതികരിക്കുന്നതിനാല്‍ ചിലര്‍ക്കെങ്കിലും ഞാന്‍ പ്രശ്‌നക്കാരനായി തോന്നിയേക്കാം. പൊളിറ്റിക്കലി വലതുപക്ഷ ആശയങ്ങളാണ് ഉള്ളത്. അഖില്‍ മാരാര്‍ക്കാണ് ബിഗ് ബോസ് സീസണ്‍ 5 ന്റെ കപ്പ് എങ്കില്‍ അത് എന്റെ കൈയില്‍ തന്നെ നില്‍ക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+