പറഞ്ഞതെല്ലാം വിഴുങ്ങി മാരാര്‍, 'ബിഗ് ബോസ് ഗംഭീര പരിപാടി തന്നെ...'; അന്നങ്ങനെ പറഞ്ഞതിന് കാരണമിത്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് മുന്‍പ് തന്നെ ഏറെ ശ്രദ്ധ നേടിയ ആളാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ഉണ്ണിമുകുന്ദന്‍ - വ്‌ളോഗര്‍ വിഷയത്തിലെ അഭിപ്രായത്തിന്റെ പേരിലാണ് അഖില്‍ മാരാര്‍ ശ്രദ്ധേയനാകുന്നത്. ഇതിന് പിന്നാലെ ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണന് എതിരായ പരാമര്‍ശത്തിന്റെ പേരിലും അഖില്‍ മാരാര്‍ ശ്രദ്ധ നേടി.
ഇതോടെ അഖില്‍ മാരാര്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ സാധ്യതാ പട്ടികയില്‍ ഇടം നേടിയിരുന്നു. എന്നാല്‍ താന്‍ ബിഗ് ബോസ് അഞ്ച് മിനിറ്റ് പോലും കാണാറില്ല എന്നും ഇതിനേക്കാള്‍ നല്ലത് ലുലുമാളില്‍ പോയി വസ്ത്രമഴിച്ച് നില്‍ക്കുന്നതാണ് എന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് കൊണ്ടാണ് അഖില്‍ മാരാര്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ലേക്ക് എത്തുന്നത്.

ബിഗ് ബോസ് ഹൗസില്‍ എത്തിയ ശേഷവും പ്രേക്ഷകരുടേയും മത്സരാര്‍ത്ഥികളുടേയും ശ്രദ്ധ പിടിച്ച് പറ്റാന്‍ അഖില്‍ മാരാറിന് സാധിച്ചിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യ ക്യാപ്റ്റനായും അഖില്‍ മാരാര്‍ ആയിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോഴിതാ ബിഗ് ബോസ് ഷോയെ കുറിച്ച് തനിക്ക് നേരത്തെ ഉണ്ടായ അഭിപ്രായം മാറ്റി പറയുകയാണ് അഖില്‍ മാരാര്‍. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലായിരുന്നു അഖില്‍ മാരാറുടെ അഭിപ്രായം.
ബാത്ത്‌റൂം ഏരിയയിലെ ക്യാമറയ്ക്കു മുന്നില്‍ വന്ന് നിന്നാണ് അഖില്‍ മാരാര്‍ ബിഗ് ബോസിനെ കുറിച്ചുള്ള തന്റെ അഭിപ്രായം മാറിയിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞത്. താനാരിക്കലും മത്സരിച്ച് പരാജയപ്പെടാന്‍ ആഗ്രഹിക്കുന്നവനല്ല എന്നും നേര്‍ക്കുനേര്‍ മത്സരിച്ചാല്‍ ഇവിടെ ആര്‍ക്കും തന്നെ തോല്‍പ്പിക്കാന്‍ പറ്റില്ല എന്ന് തന്നെയാണ് തന്റെ ഉറച്ച വിശ്വാസം എന്നും അഖില്‍ മാരാര്‍ പറയുന്നു.
എന്നാല്‍ എന്നെ ചതിച്ച് തോല്‍പ്പിക്കാന്‍ എളുപ്പമാണ്. താന്‍ ആരെയും ചതിക്കാന്‍ പോകാത്തതുകൊണ്ട് തന്നെ ചതിക്കാന്‍ വളരെ ഈസിയാണ് എന്നാണ് അഖില്‍ മാരാര്‍ ഇതിനെ കുറിച്ച് പറയുന്നത്. അങ്ങനെ വന്നാല്‍ താന്‍ പരാജയപ്പെട്ടേക്കാം എന്നും അഖില്‍ മാരാര്‍ പറയുന്നു. ഈ ഷോ കാണാത്തത് കൊണ്ട് തന്നെ താന്‍ വളരെ നെഗറ്റീവ് ആയിട്ട് പറഞ്ഞ് കൊണ്ട് നടന്ന ആളാണ് എന്നും അഖില്‍ മാരാര്‍ സമ്മതിച്ചു.
തന്നെക്കുറിച്ച് മറ്റുള്ളവര്‍ ചിന്തിച്ചത് പോലെ താനും ഈ ഷോയെ കുറിച്ച് നെഗറ്റീവ് ആയിട്ട് പറഞ്ഞ് നടന്ന ഒരാളാണ് എന്നാണ് അഖില്‍ മാരാര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഇതിന് അകത്ത് വരുമ്പോള്‍ നമ്മള്‍ കരുതിയത് പോലെ അല്ല എന്ന് മനസിലാകുന്നുണ്ട് എന്നും അഖില്‍ മാരാര്‍ പറഞ്ഞു. ഇതിന്റെ പിന്നിലുള്ള പ്രയത്‌നം തനിക്ക് ഭയങ്കര അത്ഭുതകരമായി തോന്നുന്നു എന്നും അഖില്‍ മാരാര്‍ പറഞ്ഞു.
ഇതൊന്നും അത്ര നിസ്സാര പരിപാടിയല്ല. നിങ്ങളാരും പുറത്ത് സംസാരിക്കുന്നതോ ചര്‍ച്ച ചെയ്യുന്നതോ ഒന്നുമല്ല ഈ പരിപാടി എന്നും അതിഗംഭീര പ്ലാനിംഗ് ആണ് ഇതിന് പിന്നില്‍ നടക്കുന്നത് എന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു. ആര്‍ക്കും മനസ് കൊണ്ട് പോലും ചിന്തിക്കാന്‍ പറ്റാത്ത ഗംഭീര പരിപാടിയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications