'അവര്‍ പുറത്തിറങ്ങാന്‍ കാത്തിരിക്കേണ്ട... അപ്പോള്‍ തന്നെ കൊടുത്തേക്കണം'; ഉപദേശവുമായി ജാസ്മിന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചിരിക്കുകയാണ്. സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരെയാണ് ഇത്തവണ ബിഗ് ബോസ് ഹൗസില്‍ എത്തിച്ചിരിക്കുന്നത്. അതോടൊപ്പം സാധാരണക്കാരിയായ ഒരു മത്സരാര്‍ത്ഥിയും ബിഗ് ബോസ് മലയാളത്തില്‍ ഇത്തവണ എത്തിയിട്ടുണ്ട്. ഗോപിക ഗോപി എന്നാണ് ആ മത്സരാര്‍ത്ഥിയുടെ പേര്. എന്തായാലും ഈ സീസണ്‍ ബിഗ് ബോസില്‍ തീപാറുന്ന പോരാട്ടമായിരിക്കും എന്നുറപ്പായിട്ടുണ്ട്.
അതിനിടെ ബിഗ് ബോസ് മലയാളം പ്രേക്ഷകര്‍ക്കും മത്സരാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉപദേശവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ത്ഥി ജാസ്മിന്‍ മൂസ. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ജാസ്മിന്‍ ഉപദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിഗ് ബോസ് എന്നത് ഒരു റിയാലിറ്റി ഷോ ആണ് എന്നും അത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം എന്നുമാണ് ജാസ്മിന്‍ പറയുന്നത്.

ജാസ്മിന്‍ മൂസയുടെ വാക്കുകള്‍ ഇങ്ങനെയാണ്... ബിഗ് ബോസ് സീസണ്‍ 5 തുടങ്ങാന്‍ പോവുകയാണ്. രണ്ട് കാര്യങ്ങള്‍ എനിക്ക് രണ്ട് പേരോടായി പറയാനുണ്ട്. ഒന്ന് ഓഡിയന്‍സിനോടാണ്. രണ്ടാമത് ഇതില്‍ വരുന്ന മത്സരാര്‍ത്ഥികളുടെ കുടുംബത്തോടാണ്. ഓഡിയന്‍സിനോട് പറയാനുള്ളത് ഇതാണ്. ബിഗ് ബോസ് എന്നത് റിയാലിറ്റി ഷോയാണ്. നിങ്ങളിലേക്ക് എത്തുന്നത് വീഡിയോ കണ്ടന്റ്സ് മുഖേനയാണ്.
കാണുന്ന വീഡിയോ വെച്ചിട്ടാണ് നമ്മള്‍ അനലൈസ് ചെയ്യുന്നത്. ഈ വീഡിയോസ് തന്നെ വെച്ചിട്ട് ഏഷ്യാനെറ്റ് ഒരു ചാനലണ് വീഡിയോ കാണുന്ന. അതുപോലെ ഒരു പ്ലാറ്റ്ഫോമുകളുണ്ട്. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഇങ്ങനെ ഒരുപാട് പ്ലാറ്റ്ഫോമുകളുണ്ട്. അതില്‍ നിന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന കണ്ടന്റുകള്‍ നിങ്ങളിലേക്ക് എത്താനോ മാനിപുലേറ്റ് ചെയ്യാനോ ഉള്ള ചാന്‍സ് വളരെ അധികമാണ് എന്നുള്ളതാണ്.
Beauty Tips: അമ്പമ്പോ.. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ
മത്സരാര്‍ത്ഥികളുടെ ബന്ധുക്കളോട് പറയാനുള്ളത് ഈ ഒരു പ്ലാറ്റ്ഫോമില്‍ മാനിപുലേഷന്‍ വളരെ കൂടുതലാണ്. അതൊരു ബിസിനസ് ആണ്. ഒരുപാട് ആള്‍ക്കാര്‍ നല്ല പൈസ ഉണ്ടാക്കുന്ന ബിസിനസ് ആണ്. എന്തെങ്കിലും മാനിപുലേറ്റഡ് ആയിട്ടുള്ള ന്യൂസ് നിങ്ങളുടെ ഫാമിലി മെമ്പറെ കുറിച്ച് കേട്ടേക്കാം. നിങ്ങളുടെ മകനോ മകളോ ഫ്രണ്ടോ ആയിരിക്കാം ഇതിലേക്ക് വന്നത്. നിങ്ങള്‍ക്ക് അയാളെ അറിയുമായിരിക്കും.
പക്ഷെ നാട്ടിലുള്ള ഇത് കാണുന്ന ആള്‍ക്കാര്‍ക്ക് അത് അറിയണം എന്നില്ല. ഒരു പ്രത്യേക വിഭാഗത്തിലുള്ള ആള്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റോ വിവരമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരാളെ ഡീഗ്രേഡ് ചെയ്യുന്നുണ്ട് എന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ നിങ്ങള്‍ക്ക് നിയമപരമായി നേരിടാം. അവര്‍ വരാനൊന്നും കാത്തിരിക്കേണ്ട. എന്താണെന്ന് വെച്ചാല്‍ ഈ പ്ലാറ്റ്ഫോമില്‍ മാനിപുലേഷന്‍ വേറൊരു തലത്തില്‍ ആണ് നില്‍ക്കുന്നത്.












Click it and Unblock the Notifications