അഖില്‍ മാരാര്‍ കരഞ്ഞത് ഇക്കാരണം കൊണ്ട്... കഴിവുകേടല്ല... റിയല്‍ ഗെയ്മര്‍; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യ നാള്‍ തൊട്ട് മത്സരാര്‍ത്ഥികളുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായിട്ടുണ്ട്. ഇതിനിടെ വഴക്കും വാക്കേറ്റവുമായി എല്ലാ ദിവസവും ബിഗ് ബോസ് ഹൗസ് ബഹളമയവുമാണ്. ഈ സീസണില്‍ ബിഗ് ബോസ് ഹൗസിലെ ഏറ്റവും ശ്രദ്ധേയമായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് സംവിധായകന്‍ അഖില്‍ മാരാര്‍ എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല.
ടാസ്‌കിനിടെ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ ആക്ഷേപിച്ചതോടെ അഖില്‍ മാരാര്‍ വിവാദത്തിലും പെട്ടിരുന്നു. ഇതിന് ശേഷം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അഖില്‍ മാരാര്‍ പറഞ്ഞിരുന്നു. ബിഗ് ബോസ് ഹൗസിലെ ആദ്യ ക്യാപ്റ്റന്‍സി പട്ടം സ്വന്തമാക്കിയ അഖില്‍ മാരാര്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും വിധേയനാകാറുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അഖില്‍ മാരാരുടെ കരച്ചില്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. അഖില്‍ മാരാരുടെ കരച്ചിലിനേയും പലരും ട്രോളുമ്പോള്‍ അഖില്‍ മാരാര്‍ കരഞ്ഞതിന് പിന്നിലെ കാരണം പറയുകയാണ് സെബാന്‍ വാളൂകാരന്‍ എന്ന പ്രേക്ഷകന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...
ആര്‍ക്കും തന്നെ ഇഷ്ടമല്ല എന്ന തോന്നലാണ് ഈ മനുഷ്യന്റെ കണ്ണ് നനയിപ്പിച്ചത്. മനസില്‍ നന്‍മയുള്ളവര്‍ക്കെ അങ്ങനെ ഒരു തോന്നലുണ്ടാവു. കണ്ണുകള്‍ ഈറനണിയൂ. എല്ലായിടത്തും ഒറ്റപ്പെടുത്തല്‍ മാത്രം. അകത്തും പുറത്തും ടാര്‍ഗെറ്റ് ചെയ്യപ്പെടല്‍. ഈ മനുഷ്യന് ചെറിയ ഒരു പോസിറ്റീവ് റെസ്‌പോണ്‍സ് കിട്ടിയാല്‍ പോലും അതിനെ വളച്ചൊടിച്ച് നെഗറ്റീവ് അടിക്കല്‍. ഒരു നെഗറ്റീവും കിട്ടിയില്ലെങ്കില്‍ ലുലു മാള്‍ മെയില്‍ ഷോവനിസ്റ്റ് എന്ന് പറഞ്ഞ് മടുത്ത നെഗറ്റീവുമായി ഇയാളെ ട്രോളല്‍.
കര്‍ക്കശമായി സംസാരിക്കും എന്നല്ലാതെ ഈ മനുഷ്യനോളം ജനുവിനും നന്‍മയുമുള്ളതുമായ വ്യക്തി നിലവില്‍ ബിഗ് ബോസ് ഹൗസില്‍ ഇല്ല എന്ന് തന്നെ പറയാം. എന്നാല്‍ വലിയ നന്‍മ മരം കളി കളിക്കാറുമില്ല. എന്തിനാണ് ഇയാളെ കാര്യം കൂടാതെ ചിലര്‍ നെഗറ്റീവ് 'അടിക്കുന്നത് എന്ന് മാത്രം ഇത് വരെ മനസിലാകാത്ത കാര്യമാണ്. ചെറിയ രീതിയില്‍ ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കും.
Astro Tips: ഇതാണോ നിങ്ങളുടെ രാശി..? എങ്കില്‍ എപ്പോഴും വണ്‍സൈഡ് ലൗ ആയിരിക്കും
അതല്ലാതെ ഈ മനുഷ്യന്‍ സീസണ്‍ ഫൈവില്‍ മറ്റുള്ളവരെ റെസ്‌പെക്ട് ചെയ്യുന്നത് പോലെ വേറെ ഒരാളും അഭിനയമില്ലാതെ റെസ്‌പെക്ട് ചെയ്യുന്നത് നമുക്ക് കാണാന്‍ കഴിയില്ല. അഭിനയിച്ച് ഫലിപ്പിച്ച് വിക്രമാദിത്യനും വേദാളവും പറഞ്ഞ് കിഴങ്ങനായി നില്‍ക്കാന്‍ മാരാര്‍ വാഴേഷ് അല്ല. പക്ക ജനുവിനായ ഗുഡ് ഗെയ്മറായ റിയല്‍ മത്സരാര്‍ഥിയാണ്. ഓരോരുത്തര്‍ വന്ന് ചൊറിയുമ്പോള്‍ വാരി അലക്കാതെ കണ്ണടച്ച് മൗനം പാലിച്ച് വിടുന്നത് മാരാരുടെ കഴിവ് കേടായി കരുതരുത് നിങ്ങള്‍.
രണ്ടേ രണ്ട് നോമിനേഷനില്‍ നിന്ന് രക്ഷപ്പെടട്ടെ. പിന്നെ കാണാം കളി. ഇയാള്‍ ഈ സീസണ്‍ വേറെ ലെവലാക്കിയിരിക്കും. കുറിച്ചിട്ടോ. ഒരറ്റത്ത് നിന്ന് പൊളിക്കാന്‍ തുടങ്ങിയാല്‍ നിര്‍ത്തില്ല. പൊളിച്ചടുക്കും പല വേതാളങ്ങളേയും എന്നാണ് സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പില്‍ സെബാന്‍ വാളൂകാരന്‍ എന്ന പ്രേക്ഷകന്‍ ബിഗ് ബോസ് ഗ്രൂപ്പില്‍ അഖില്‍ മാരാറിനെ കുറിച്ച് പങ്ക് വെച്ച കുറിപ്പില്‍ പറയുന്നത്.












Click it and Unblock the Notifications