Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാവശ്യമായി എടാ, എടീ വിളി.. വെറുതെ സീനുണ്ടാക്കി, ലാലേട്ടനേയും വകവെച്ചില്ല; ഗോപിക പുറത്താകാന്‍ കാരണമിത്

ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്റെ രണ്ട് എവിക്ഷനും രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും നടത്തിയിരിക്കുകയാണ്. ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത് ഹനാന്‍ ആയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഹനാന് അധികം ദിവസം കഴിയും മുന്‍പ് ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തേക്ക് വരേണ്ടി വന്നു. വൈകാതെ ഈ സീസണിലെ ആദ്യ എവിക്ഷനും നടന്നു.

ഏയ്ഞ്ചലിന്‍ മരിയ ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ആദ്യമായി പുറത്തായത്. ഇതിന് പിന്നാലെയാണ് ഈ സീസണിലെ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും വന്നത്. സംവിധായകന്‍ ഒമര്‍ ലുലു ആയിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് ഹൗസിലേക്ക് രണ്ടാമതായി എത്തിയത്. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ എവിക്ഷനും ബിഗ് ബോസ് ഹൗസില്‍ നടക്കുന്നത്.

gopika

ബിഗ് ബോസ് മലയാളം സീസണ്‍ ചരിത്രത്തിലെ ആദ്യത്തെ കോമണര്‍ എന്ന ടാഗോടെ എത്തിയ ഗോപികയാണ് രണ്ടാമതായി പുറത്ത് പോയത്. ബാറ്റില്‍ ഓഫ് ഒറിജിനല്‍സ് എന്ന ടാഗ്‌ലൈനോടെ ആണ് ഇത്തവണത്തെ ബിഗ് ബോസ് എത്തിയത്. അതോടൊപ്പം തന്നെ ബിഗ് ബോസ് ആരാധകര്‍ക്കായി മുന്നോട്ടുവെച്ച ഓപ്ഷനായിരുന്നു സാധാരണക്കാരില്‍ ഒരാള്‍ക്കും ബിഗ് ബോസ് ഷോയില്‍ പങ്കാളികളാകാം എന്നത്.

ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട് എത്തിയ ആളായിരുന്നു ഗോപിക. ആദ്യ ദിനം തന്നെ ബിഗ് ബോസ് ഷോയില്‍ തന്റെ സാന്നിധ്യം അറിയിക്കാന്‍ ഗോപികക്ക് സാധിച്ചിരുന്നു. സാധാരണക്കാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് വന്നതിനാല്‍ തന്നെ ഗോപികക്ക് കൂടുതല്‍ പിന്തുണ ലഭിച്ചേക്കും എന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 നാലാം വാരത്തിലേക്ക് കടന്നപ്പോള്‍ തന്നെ ഗോപിക പുറത്താവുകയായിരുന്നു.

ബിഗ് ബോസ് ഹൗസില്‍ അനാവശ്യമായി നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കാനാണ് ഗോപിക ശ്രമിച്ചത് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ തന്നെ പുറത്ത് നിന്ന് പിന്തുണ സമ്പാദിക്കുന്നതിന് പകരം വെറുപ്പാണ് ഗോപിക സമ്പാദിച്ചത് എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഗോപികയുടെ പുറത്താകലിന് വഴിവെച്ച കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ബിഗ് ബോസ് സംബന്ധിയായ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലെ ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

കുറച്ച് കൂടി എളിമയും, അഹങ്കാര കുറവും കാണിച്ചിരുന്നു എങ്കില്‍ ഗോപിക എവിക്ട് ആവുകയില്ലായിരുന്നു. ആദ്യം മുതല്‍ സീസണ്‍ ത്രീയിലേയും ഫോറിലെയും രണ്ട് പ്രൊഫഷണല്‍സ് ആയ കണ്ടസ്റ്റന്‍സിനെ അനുകരിക്കുവാന്‍ ശ്രമിക്കുന്ന പോലെ തോന്നി. ഭാഷയുടെ അവ്യക്തതയും, കാര്യങ്ങള്‍ പറഞ്ഞ് ഫലിപ്പിക്കുവാനുള്ള അറിവില്ലായ്മയും അത്യാവശ്യം ഉപയോഗിക്കേണ്ട ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണ പിശകും കാണികളുടെ അവമതിപ്പിന് കാരണമായി.

Skin Care: പുകവലി കാരണം ചര്‍മ്മത്തിന്റെ നിറം മാറുമോ..?

ആവശ്യത്തിനും അനാവശ്യത്തിനും സീനുകള്‍ സൃഷ്ടിക്കുകയും സ്‌ക്രീന്‍ സ്‌പേസ് കിട്ടുവാന്‍ ആവശ്യമില്ലാത്ത സംഗതികള്‍ എടുത്തിടുകയും ചെയ്തുകൊണ്ടിരുന്നു. ബഹുമാനമില്ലാതെ എടാ, എടീ എന്ന വിളികള്‍, തന്നെ കഴിഞ്ഞ ആരുമില്ല എന്ന രീതിയില്‍ ലാലേട്ടനോട് പോലും എളിമയില്ലാത്ത പെരുമാറ്റം ഒക്കെ കാണികളില്‍ വെറുപ്പ് ഉണ്ടാക്കി. സാധാരണക്കാരുടെ പ്രതിനിധിയായി എത്തുന്ന ഒരു വ്യക്തി എളിമയോടും പക്വതയോടും പാകതയോടും പെരുമാറണമായിരുന്നു.

അങ്ങനെ എങ്കില്‍ ഒരു വേള അവര്‍ക്ക് ടൈറ്റില്‍ വിന്നര്‍ വരെ ആകാമായിരുന്നു. ഒന്നല്ലെങ്കില്‍ വേറൊരു വിധത്തില്‍ അറിയപ്പെടുന്ന വ്യക്തികള്‍ ആയിരുന്നു ബാക്കി കണ്ടസ്റ്റന്‍സ് എല്ലാവരും. എത്ര ഈക്വലിസം പറഞ്ഞാലും അവരുടെ ഗോപികയെ പറ്റിയുള്ള കോമനര്‍ എന്ന മനോഭാവം കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ ആണ് ഗോപിക ശ്രമിച്ചത്. ഇത് എഗ്രി ചെയ്യുന്നവരും ഡിസെഗ്രി ചെയ്യുന്നവരും ഉണ്ടാകാം.

മുന്‍കാലത്ത് വന്നിട്ടുള്ള പല കണ്ടസ്റ്റന്‍സും വിദ്യാഭ്യാസപരമായും സാമൂഹികമായും മെച്ചപ്പെട്ട നിലയില്‍ ഉള്ളവര്‍ ആയതുകൊണ്ട് അവരുടെ വാക്കുകള്‍ ശ്രവിക്കുവാനും, അംഗീകരിക്കുവാനും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടായില്ല. അവരെ അനുകരിക്കുകയും വൃത്തിയില്ലാതെ സംസാരിക്കുകയും ചെയ്തതാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് വെറുപ്പ് ഉണ്ടാക്കിയത്. ഇനി ഒരു കോമനര്‍ കൂടി വന്നാല്‍ അവര്‍ ഇതൊക്കെ പാഠമാക്കി മുന്നോട്ട് പോകട്ടെ. ജനങ്ങളില്‍ നിന്നും ഒരാള്‍ വിന്നര്‍ ആകട്ടെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+