Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്ന് രജിതും റോബിനും, ഇന്ന് മാരാര്‍... പ്രേക്ഷകരെല്ലാം കുലസ്ത്രീകളും കുലപുരുഷന്‍മാരുമാണോ? വൈറല്‍ കുറിപ്പ്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യ ദിനം കാഴ്ച വെച്ച വാശിയും പോരും ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ എവിക്ഷനും വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും എല്ലാം നടക്കുന്നുണ്ട്. നാല് പേര് എവിക്ട് ആയപ്പോള്‍ ലച്ചു ആരോഗ്യപ്രശ്‌നങ്ങളാല്‍ പിന്മാറി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഹനാനും ഷോയില്‍ നിന്ന് പിന്മാറി. എങ്കിലും ശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍ ആവേശത്തോടെയാണ് ഓരോ ദിനവും മുന്നോട്ട് പോകുന്നത്.

ഇതിനിടെ കഴിഞ്ഞ കുറച്ച് നാളുകളായി അഖില്‍ മാരാര്‍ക്ക് പുറത്ത് നല്ല സപ്പോര്‍ട്ട് കൂടി വരുന്നുണ്ട്. അതുപോലെ തന്നെ മാരാരുടെ നിലപാടുകളെ അംഗീകരിക്കാത്തവരും ഏറെ ഉണ്ട്. ഇതിനിടയില്‍ പലരും മുന്‍ സീസണുകളിലെ രജിത് കുമാറും റോബിന്‍ രാധാകൃഷ്ണനും ആയിട്ട് അഖില്‍ മാരാരെ താരതമ്യം ചെയ്തിരുന്നു. രജിതും റോബിനും ടോക്‌സിക് മത്സരാര്‍ത്ഥികളായിരുന്നു എന്നും മാരാരും അത്തരത്തില്‍ ഒരാളാണ് എന്നുമായിരുന്നു പലരുടേയും കമന്റ്.

MARAR

എന്നാല്‍ മാരാര്‍ക്കും റോബിനും രജിതിനും പ്രേക്ഷക പിന്തുണ ലഭിക്കുന്നതിനുള്ള കാരണം അതൊന്നുമല്ല എന്നാണ് സെബാന്‍ വാളൂക്കാരന്‍ എന്ന പ്രേക്ഷകന്‍ പറയുന്നത്. സോഷ്യല്‍ മീഡിയ ഗ്രൂപ്പിലെഴുതിയ കുറിപ്പിലാണ് സെബാന്‍ ഇക്കാര്യം പറയുന്നത്. കുറിപ്പ് വായിക്കാം... ബിഗ് ബോസ് എന്ന ഷോയില്‍ ഒരാള്‍ക്ക് സപ്പോട്ട് കൂടുമ്പോള്‍ കുരു പൊട്ടി ഒലിക്കുന്ന പത്താം തരം തികയാത്ത കുറച്ച് അന്തകുറ്റികള്‍ മീഡിയകളില്‍ എല്ലാ സീസണുകളിലും ഉണ്ടാകാറുണ്ട്.

ഇവര്‍ ഒരിക്കലും ഗെയിം നോക്കി ഒരാളെയും സപ്പോട്ട് ചെയ്ത ചരിത്രമില്ല. ഇതൊരു മൈന്റ് ഗെയിമാണെന്നും സ്‌ക്രീന്‍ സ്‌പേസും മികച്ച കണ്ടന്റും ഉളളവര്‍ക്ക് സ്വാഭാവികമായി സപ്പോട്ട് കൂടും എന്നും ഇത് രാഷ്ട്രീയമോ ജെന്ററുകളുടെ ഇക്വാലിറ്റി ചര്‍ച്ച ചെയ്യുന്ന ഷോ യാ ലെസ്ബിയന്‍സിനേയും ഗേയേയും മാത്രം വളര്‍ത്തി എടുക്കലോ അല്ല എന്നും എല്ലാത്തരം ആളുകളുടെ രീതികളും അംഗീകരിക്കപ്പെടേണ്ടതാണ് ഈ ഷോ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഈ ചുംബന സമര സപ്പോട്ട്കള്‍ക്ക് ഒന്ന് പറഞ്ഞ് കൊടുക്ക് ആരെങ്കിലും.

ഫെമിനിസം എന്താന്ന് വരെ അറിയാതെ പത്താം ക്ലാസ് വിദ്യാഭ്യാസം ഇല്ലാത്ത ഇവറ്റകള്‍ ഫേക്ക് ഐഡി ക്രിയേറ്റ് ചെയ്ത് വന്ന് അത് വിളമ്പി ആളാവലാണ് മെയ്ന്‍ പരിപാടി. ഭാര്യയെ തല്ലി, തല്ലാമോ? സ്ത്രീ വിരുദ്ധത, അമ്മാവന്‍, അമ്മച്ചി അമ്പത് വസന്തങ്ങള്‍, കുല പുരുഷന്‍, കുലസ്ത്രീ, ഇതൊക്കെയാണ് സ്വന്തം വീട്ടില്‍ നിന്ന് വരെ പത്ത് കിലോമീറ്റര്‍ അപ്പുറം കാണാത്ത ഈ അന്തങ്ങളുടെ മെയിന്‍ കമന്റ്‌സ്.

Astro Tips: ഇതാണോ നിങ്ങളുടെ രാശി... എങ്കില്‍ നിങ്ങളുടെ ഓര്‍മ്മശക്തി റോക്കറ്റായിരിക്കും

രജിത് കുമാര്‍ എന്ന വ്യക്തി ആള്‍ദൈവമായ കാരണമല്ല അയാള്‍ക്ക് സപ്പോട്ട് കൂടിയത്. അയാളുടെ ഗെയിം രീതിയും ചില സാഹചര്യങ്ങളും സംസാരവും കണ്ടിട്ടാണ്. അതു പോലെ തന്നെയാണ് ഡോ റോബിനും സപ്പോട്ട് വന്നത്. അല്ലാതെ വ്യക്തി ഡോക്ടര്‍ ആയത് കൊണ്ടോ പള്ളീലച്ചന്‍ ആയത് കൊണ്ടോ അല്ല. പുറത്ത് അവര്‍ എന്താണ് എന്നുള്ളത് ഈ ഗെയിം ഷോയില്‍ ഒരു ചര്‍ച്ചാ വിഷയമല്ല.

ബിഗ് ബോസ് കാണുന്ന ഭൂരിഭാഗം പ്രേക്ഷകരും നിങ്ങള്‍ ചിലര്‍ പറയുന്ന പോലെ ടോക്‌സിക് ഫാന്‍സ് ആയിരുന്നെങ്കില്‍ കഴിഞ്ഞ സീസണിലെ റിയാസ് സലിമിന് ഫിനാലെയില്‍ കയറാന്‍ പറ്റില്ലായിരുന്നു. ഈ സീസണില്‍ അഖില്‍ മാരാര്‍ അല്ലാതെ പ്രേക്ഷകര്‍ക്ക് നിലവില്‍ മറ്റൊരു ഒപ്ഷന്‍ ഇല്ലാത്തത് പ്രേക്ഷകര്‍ ഭൂരിഭാഗം കുല പുരുഷനും കുലസ്ത്രീയും ആയത് കൊണ്ടല്ല എന്ന് ഇവറ്റകള്‍ ഒന്ന് മനസിലാക്കിയാല്‍ കൊള്ളാം.

വിഷ്ണു നല്ലൊരു ഗെയ്മറും ബിഗ് ബോസ് മെറ്റീരിയലുമാണ്. എന്നാല്‍ പ്രേക്ഷകര്‍ക്ക് വേണ്ട എല്ലാ തരം എന്റെര്‍ടെയ്‌മെന്റും അയാളില്‍ കാണാന്‍ കഴിയില്ല. പിന്നെ ഒറ്റ ഒരെണ്ണം പേരിന് പോലും ഇല്ലാത്തതിന് എന്ത് ചെയ്യല്‍ പറ്റും. കുല പുരുഷ കുലസ്ത്രീ ഫെമിനിസ ടോക്‌സിക് ഫാന്‍സ് എന്നുള്ള ദിനോസര്‍ കാലത്തെ വിവരക്കേട് വിളമ്പി നില്‍ക്കാനെ നിങ്ങള്‍ക്ക് എല്ലാ സീസണുകളിലും സാധിക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+