'അണ്ണനും തമ്പിക്കും സെക്സ് ജോക്ക് പറയാം, അവർ സ്ത്രീ ആയത് കൊണ്ടാണോ?'; വിഷ്ണുവിനെ പറപ്പിച്ച് റിനോഷ്
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഫൈനലിലേക്ക് അടുക്കുമ്പോൾ കൂടുതൽ സംഘർഷഭരിതമാകുകയാണ്. ആരോപണ-പ്രത്യാരോപണങ്ങളുമായി മത്സരാർത്ഥികൾ പരസ്പരം കൊമ്പ് കോർക്കുമ്പോൾ ഷോ കൂടുതൽ ആവേശകരമാകുന്നുണ്ട്. 'സെക്സ് ജോക്ക്' ആരോപണമാണ് ഇപ്പോൾ ബിഗ് ബോസിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ടാസ്കിനിടയിൽ റിനോഷിനെതിരെ വിഷ്ണു ജോഷിയാണ് ആരോപണം ഉന്നയിച്ചത്. സഹോദരിയെ പോലെ കരുതുന്നുവെന്ന് പറഞ്ഞ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായ ഒരു മത്സരാർത്ഥിയോട് റിനോഷ് സെക്സ് ജോക്ക് പറഞ്ഞുവെന്നായിരുന്നു വിഷ്ണുവിന്റെ ആരോപണം. എന്നാൽ വിഷ്ണുവിനെതിരെ ഇതോടെ റിനോഷ് തുറന്നടിച്ചു. വിഷ്ണു സദാചാരം ചമയുകയാണെന്നായിരുന്നു റിനോഷിന്റെ വിമർശനം.

താന്‍ സെക്സ് ജോക്ക് പറഞ്ഞുവെന്ന് സമ്മതിച്ച റിനോഷ് അതില്‍ അവര്‍ പരാതി പറഞ്ഞിട്ടുണ്ടോ എന്ന് വിഷ്ണുവിനോട് ചോദിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷ്ണുവിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് റിനോഷ്. വിഷ്ണു വെറും 'ഹിപ്പോക്രാറ്റ്' ആണെന്നാണ് റിനോഷ് കുറ്റപ്പെടുത്തുന്നത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചാണ് ഇത്തരമൊരു വിഷയം ഇപ്പോൾ വിഷ്ണു ഉന്നയിച്ചിരിക്കുന്നതെന്നും എന്നാൽ ജനം വിഷ്ണുവിനെ പുച്ഛിച്ച് തള്ളുമെന്നും റിനോഷ് പറയുന്നു.
റിനോഷിന്റെ വാക്കുകളിലേക്ക്-''ഈ പറയുന്ന വ്യക്തി പുറത്ത് പോയിട്ട് നാലാഴ്ച ആയിക്കാണും. അത്രയും ദിവസം നിന്നപ്പോഴും വിഷ്ണു തുടക്കത്തിൽ പറഞ്ഞിരുന്നത് പുള്ളിക്കാരി എന്നേയും മിഥുനേയും യൂസ് ചെയ്താണ് ഇവിടെ നിൽക്കാൻ നോക്കുന്നതെന്നാണ്. 50 ദിവസം ആ പുള്ളിക്കാരി ഇവിടെ നിന്നപ്പോൾ വിഷ്ണുവിന് ഇതൊന്നും പറയാനില്ല.
അവർ പോയപ്പോൾ പറയുന്നതിന് പിന്നിലെ ലക്ഷ്യം കൃത്യമായ വ്യക്തിഹത്യയാണ്. ഈ ആരോപണങ്ങൾക്കൊന്നും യാതൊരു മാന്യതയുമില്ല വിഷ്ണു.വിഷ്ണുവും അഖിൽ മാരാരും അണ്ണനും തമ്പിയും ആണല്ലോ. അണ്ണനും തമ്പിക്കും എന്ത് വേണമെങ്കിലും സംസാരിക്കാം. അങ്ങനെയെങ്കിൽ എന്റെ പെങ്ങളോട് എന്തുകൊണ്ട് എനിക്ക് എന്തും സംസാരിച്ച് കൂടെ? അവർ സ്ത്രീ ആയത് കൊണ്ടാണോ? ഇതൊക്കെ വെറും ഹിപ്പോക്രസി ആണ്.
ഞാൻ ഫേയ്ക്ക് ക്യാരക്ടർ ആണെന്നാണ് വിഷ്ണു എപ്പോഴും പറഞ്ഞ് കൊണ്ടിരുന്നത്. ഞങ്ങൾ ദാസനും വിജയനും ഓരോ മത്സരാർത്ഥികൾക്കും ഒരു ക്യാരക്ടർ ഇട്ടിട്ടുണ്ട്. അപ്പോൾ വിഷ്ണുവിന് ഒരു ക്യാരക്ടർ ഇടാൻ പറ്റിയിട്ടില്ല. കാരണം നിങ്ങൾക്ക് അങ്ങനെയൊരു ക്യാരക്ടറും ഇല്ല.
ഇവിടെ പോയൊരു വ്യക്തിയെ കുറിച്ചാണ് വിഷ്ണുവിന്റെ ആരോപണം. അവർക്ക് വേണ്ടി സംസാരിക്കാൻ ഇവിടെ ആരുമില്ല. വിഷ്ണുവിന്റെ വായിൽ നിന്നും വന്നുപോയതാണെങ്കിൽ ശരി എന്നാൽ അതിനെ ന്യായീകരിച്ച് , അതിനൊപ്പം മാസ് ഡയലോഗും. ഇതൊക്കെ കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചായിരിക്കും വിഷ്ണു പറയുന്നത്.
കാരണം സെക്സ് എന്ന് കേൾക്കുമ്പോൾ തന്നെ ചെവി പൊത്തുന്ന പ്രേക്ഷകർ ഉള്ളത് കൊണ്ടായിരിക്കും വിഷ്ണു ഇതൊക്കെ ഇട്ട് കൊടുക്കാൻ നോക്കിയത്. എന്നാൽ ഇതൊന്നും എത്രനാൾ മുന്നോട്ട് പോകുമെന്ന് അറിയില്ല. പക്ഷേ ഞാൻ പറയുന്നു മുന്നോട്ട് നടക്കുന്ന മനുഷ്യരുണ്ട്. അവർ ഇതിനെ പുച്ഛിച്ച് തള്ളുക തന്നെ ചെയ്യും', റിനോഷ് പറഞ്ഞു.
അതേസമയം വിഷ്ണുവിന്റെ ആരോപണത്തിനെതിരെ ബിഗ് ബോസ് ആരാധകരിൽ ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ഹൗസിൽ ഏറ്റവും കൂടുതൽ സെക്സ് ജോക്ക് സംസാരിച്ചയാൾ ഇത്തരത്തിൽ പ്രതികരിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഹൗസിൽ ഇല്ലാത്ത ഒരാളെ കുറിച്ച് ഇത്തരത്തിൽ ആരോപണം ഉന്നയിച്ച വിഷ്ണുവിന്റെ നടപടിയെ വീക്കെന്റ് എപ്പിസോഡിൽ അവതാരകനായ മോഹൻലാൽ ചോദ്യം ചെയ്യണമെന്നും ശക്തമായ നടപടിയെടുക്കണമെന്നും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications