Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്സിലുള്ള മറ്റ് പെണ്ണുങ്ങള്‍ മിണ്ടാതിരിക്കുമോ: ഇതാണ് രീതിയെങ്കില്‍ മാരാർ കുറച്ച് പാടുപെടും: സായി കൃഷ്ണ

ബിഗ് ബോസ് താരം അഖില്‍ മാരാരുടെ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി വ്ളോഗർ സായി കൃഷ്ണ. നമ്മള്‍ വളരെ പുരോഗമനപരമായ സമൂഹത്തിലാണ് ജീവിച്ച് പോവുന്നതെന്നാണ് ആളുകള്‍ പൊതുവേ പറയുന്നത്. അല്ലെങ്കില്‍ ആണ്‍-പെണ്‍ വേർതിരിവൊന്നും ഇല്ലാത്ത സമൂഹത്തിലാണ് നമ്മള്‍ എല്ലാവരും മുന്നോട്ട് പോവുന്നത്. എല്ലാ കാര്യങ്ങളിലും പരസ്പരം ബഹുമാനം കൊടുത്താണ് ഒരു സമൂഹവും രാജ്യവുമൊക്കെ മുന്നോട്ട് പോവേണ്ടതെന്നും സായി ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ബിഗ് ബോസ് പോലത്തെ ഒരു പരിപാടിയില്‍ വന്നിരിന്നിട്ട് ഒരാള്‍ പറയുന്നതെ എന്തൊക്കെയാണ്. മാരാരുടെ തട്ട് ഇപ്പോഴും താഴ്ന്ന് തന്നെ ഇരിക്കുകയാണ്. ഞാന്‍ ഒരു റൈറ്റ് വിങ്ങ് അനുഭാവിയാണ് എന്നൊക്കെ പോവുന്നതിന് മുന്നെ തന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ വേണം. അയാളുടെ വൃക്തിത്വം പുള്ളി നിലനിർത്തുന്നതില്‍ പ്രശ്നമൊന്നും ഇല്ല.

 akhilmarar

അഖില്‍ മാരാറും ഇന്ത്യന്‍ ഭരണഘടനയും

പക്ഷെ ഇത്തരത്തില്‍ സംസാരിക്കുന്നവർക്ക് വേണ്ടി ഇറങ്ങുന്നവരുടെ അവസ്ഥ വളരെ മോശമാണ്. സ്ത്രീയെക്കുറിച്ചുള്ള മാരാരുടെ കാഴ്ചപ്പാട് വൈബർ ഗുഡ് ദേവു മറ്റുള്ളവരോട് പോയി പറയുന്നുണ്ട്. ഇന്ത്യന്‍ ഭരണ ഘടന, സ്ത്രീയുടെ തുല്യത എന്നൊക്കെ എന്തൊക്കെയോ പറഞ്ഞ് വിടുകയാണ്. ഏതൊരു രാജ്യത്തെ നിയമവും മനുഷ്യന് വേണ്ടി നിയമിച്ചതാണെന്ന് മനസ്സിലാക്കണം.

പുരുഷാധിപത്യ സമൂഹത്തില്‍ നിന്നും പുറത്തേക്ക് വരാനും അതിന് സഹായം നല്‍കാനും വേണ്ടിയാണ് സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന വകുപ്പുകള്‍ വെച്ചിട്ടുള്ളത്. അതിന് ആർക്കാണ് പ്രശ്നം. അതില്‍ പ്രശ്നം ഉള്ളവരാണ് ഇങ്ങനെ സംസാരിക്കുക. ഷിജു അതിന്റെ ബാക്കിലിരുന്ന് ഇതൊക്കെ ഏറ്റ് പിടിക്കുന്നുണ്ട്. എന്ത് അറിഞ്ഞിട്ടാണ് അയാള്‍ പിന്തുണയ്ക്കുന്നതെന്ന് അറിയില്ല. ബാക്കിയുള്ളവർ എന്തായാലും അത് അംഗീകരിക്കുന്നില്ല.

sai krishna

അഖില്‍ മാരാരും ബസിലെ സ്ത്രീകളും

ഒരു ബസില്‍ ചെയ്യുന്ന സ്ത്രീയെ ഒരു പുരുഷന്‍ ആക്രമിക്കുമ്പോള്‍ എന്തുകൊണ്ടാണ് മറ്റ് പുരുഷന്‍മാർ അതില്‍ ഇടപെടണമെന്ന അവസ്ഥ ക്രിയേറ്റ് ചെയ്യപ്പെടുന്നതെന്നാണ് അഖില്‍ മാരാർ ചോദിക്കുന്നത്. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ അക്രമിക്കുമ്പോള്‍ ആര് ആയാലും നോക്കി നില്‍ക്കുമോ. അവിടെ സ്ത്രീയാണോ പുരുഷനാണോ എന്നൊന്നും നോക്കില്ല. അവിടെ ഒരു മനുഷ്യന്‍ ആക്രമിക്കപ്പെടുന്നതായി മാത്രമാണ് കാണുക.

Hair Care: മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നില്‍ക്കണോ? തേക്കൂ റോസ് മേരീ ഓയില്‍

ഈ ആക്രമണം കാണുമ്പോള്‍ ബസ്സിലുള്ള മറ്റ് പെണ്ണുങ്ങള്‍ മിണ്ടാതിരിക്കുമോ. സ്ത്രീ-പുരുഷന്‍ വേർതിരിവൊക്കെ തലയില്‍ കൊണ്ടു നടന്നുവർക്കാണ് ഈ ചിന്ത. അല്ലാതെ ഒരു മനുഷ്യന്‍ എന്ന നിലയില്‍ മാത്രം കണ്ടാല്‍ മതി. പക്ഷെ അയാള്‍ക്ക് അങ്ങനെ ചിന്തിക്കാന്‍ പറ്റുന്നില്ല. ആമ്പിയറുള്ള ആണ്‍, ആമ്പിയറുള്ള പെണ്‍ എന്നൊക്കെ പറയുന്നത് കൊണ്ട് എന്താണ്. അത് ആർക്കെങ്കിലും അറിയുമെങ്കില്‍ എന്ന് പറഞ്ഞ് തരുമോ.

ഇതൊക്കെയാണ് ഇയാളുടെ തന്ത്രമെങ്കില്‍

ആണ്‍-പെണ്‍ സംസാരത്തിലേക്ക് പോവണ്ട എന്ന് വൈബർ പറയുമ്പോള്‍ ഇയാള്‍ നേരെ പോവുന്നത് നാദിറയുടെ അടുത്തേക്കാണ്. അപ്പോള്‍ ഇയാള്‍ ആരേയും മനുഷ്യന്മാരായി കണക്കാക്കുന്നില്ല. ഇതൊന്നും പുറത്ത് പോവുന്നുണ്ട് എന്ന കാര്യം ഇയാള്‍ക്ക് അറിയില്ലേ. എന്തൊക്കെയാണ് പറയുന്നത്. അത് അല്ല ഇതൊക്കെയാണ് ഇയാളുടെ തന്ത്രമെങ്കില്‍ ഇയാള്‍ എയറില്‍ നിന്നും ഇറങ്ങാന്‍ പോവുന്നില്ല.

ഒരു ചിരിപ്പിച്ച് മയക്കുന്ന രീതിയുള്ളത് കൊണ്ട് ആളുകള്‍ പലതും നോക്കാതെ പോവുകയാണ്. ഇവന്‍ എന്തോ പറഞ്ഞ് പോവുകയാണെന്ന കാര്യത്തിലാണ് ഇതിനെയൊക്കെ എടുക്കുന്നത്. ഇങ്ങനെയൊക്കെയാണ് അഖില്‍ മാരാർ ധരിച്ച് വെച്ചിരിക്കുന്നതെങ്കില്‍ വലിയ രീതിയില്‍ തന്നെ ബുദ്ധിമുട്ടും. തട്ട് താണ് തന്നെ ഇരിക്കും. മുകളിലേക്ക് പോവില്ല.

എന്റെ കാര്യം, ദൈവം, ഭക്തി, പുരുഷന്‍, സ്ത്രീ ഇതൊക്കെ വെച്ചാണ് ഞാന്‍ കളിക്കാന്‍ പോവുന്നതെന്ന് അഖില്‍ മാരാർ ആദ്യമേ തന്നെ പറഞ്ഞിട്ടുണ്ട്. വീട്ടിലിരിക്കുന്ന കുലസ്ത്രീകളും പുരുഷന്മാരുമായിരിക്കും ഇതൊക്കെ കാണുന്നത്, അവരുടെ വോട്ട് ലഭിച്ചാല്‍ ഞാന്‍ സേഫ് ആവും എന്നൊക്കെ ചിന്തിച്ചിട്ടാവും മാരാർ ഇതൊക്കെ അടിച്ച് വെക്കുന്നത്. എന്നാല്‍ ഈ ഷോ എല്ലാവരും കാണുന്നുണ്ട് എന്നാണ് ആദ്യംതിരിച്ച് അറിയേണ്ടതെന്നും സായി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+