എയ്ഞ്ചലീന കിളിപോയ പോലെയെന്ന് റനീഷ: ജയില്‍ ടാസ്കില്‍ കുറ്റങ്ങളും കുറവുകളും നിരന്നു, ഒടുവില്‍ വിധി
ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യ ജയില്‍ ടാസ്കില്‍ നോമിനേഷന്‍ പൂർത്തിയാക്കി മത്സരാർത്ഥികള്‍. മത്സരാർത്ഥികള്‍ എല്ലാവരും തന്നെ രണ്ട് പേരെ ജയില്‍ നോമിനേഷനായി നിർദേശിക്കുകയും അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. സിനിമ താരം കൂടിയായ എയ്ഞ്ചലീനയെയാണ് കൂടുതല്‍ പേരും നിർദേശിച്ചത്. വോട്ടിങ്ങിന്റെ അടിസ്ഥാനത്തില്‍ എയ്ഞ്ചലീനയ്ക്കൊപ്പം മറ്റൊരു താരവും ജയിലിലായി.
വൈബർ ഗുഡ് ദേവു എയ്ഞലീനയെയും ഗോപികയേയുമാണ് ആണ് ആണ് നോമിനേറ്റ് ചെയ്ത. എയ്ഞ്ചലീനയ്ക്ക് കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യം ഇല്ല. ഒരു സീരിയസ്നസ് കൊടുക്കുന്നില്ലെന്നും ശോഭ വിശ്വനാഥ് പറഞ്ഞു. ഒരു ടാസ്ക വരുമ്പോള്‍ അവിടെ കണ്ടന്റുമായി ബന്ധമില്ലാത്ത വിഷയങ്ങള്‍ പറഞ്ഞ് കാര്യങ്ങള്‍ വളച്ചൊടിക്കുന്നു. എല്ലാവരും സ്ക്രീന്‍ സ്പെയിസ് ലക്ഷ്യമിടുന്നുണ്ട്. അതിന് നല്ല രീതിയില്‍ ഗെയിം കളിക്കണമെന്നും വൈബർ ഗുഡ് ദേവു പറഞ്ഞു.

ലക്ഷ്യം എയ്ഞ്ചലീന മരിയ
എയ്ഞ്ചലീന ഒരിക്കലും മികച്ച രീതിയില്‍ കളിച്ചില്ലെന്ന് പറയാന്‍ സാധിക്കില്ലെന്ന വ്യക്തമാക്കിയാണ് വിഷ്ണു തന്റെ നോമിനേഷന്‍ പറഞഞത്. വൈബർ ഗുഡ് ദേവു, റിനോഷ് എന്നിവരെയാണ് അദ്ദേഹം നിർദേശിച്ചത്. ജുനൈസ് ലക്ഷ്മിയേയും റിനോഷിനേയുമായി നോമിനേറ്റ് ചെയ്തത്. ലക്ഷ്മി മികച്ച താരമാണെങ്കിലും എവിടെയൊക്കെയോ പുറകോട്ട് പോയെന്നും ജുനൈസ് വ്യക്തമാക്കി.
മിഥുന്‍ സെറീനയേയും സാഗറിനേയും നോമിനേറ്റ് ചെയ്തപ്പോള്‍ അനിയന്‍ മിഥുനും സാഗറിനേയും സെറീനയേയും നോമിനേറ്റ് ചെയ്തു. റിനോഷിനേയും ഗോപികയേയുമായിരുന്നു അഞ്ചു നോമിനേറ്റ് ചെയ്തത്. നോമിനേഷനിടെ ഗോപികയെ കോമണർ എന്ന് മറ്റ് താരങ്ങള്‍ വിശേഷിപ്പിച്ചപ്പോള്‍ കോമണർ എന്ന വാക്ക് ഉപയോഗിച്ചപ്പോള്‍ അങ്ങനെ യൂസ് ചെയ്യരുതെന്ന് പറഞ്ഞ് ഇടപ്പെട്ടു.
Hair Care: മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നില്‍ക്കണോ? തേക്കൂ റോസ് മേരീ ഓയില്‍
സെറീനയുടെ നോമിനേഷന്‍ ലിസ്റ്റ്
സെറീനയുടെ നോമിനേഷന്‍ ലിസ്റ്റില്‍ വന്നത് റിനോഷും എയ്ഞ്ചലീനയുമായിരുന്നു. തന്റെ തീരുമാനത്തിനുള്ള കൃത്യമായ കാരണങ്ങളും റിനോഷ് വ്യക്തമാക്കി. എയ്ഞ്ചലീന ഒരു കിളി പോയത് പോലെ പോവുന്നുണ്ട് . പക്ഷെ അതല്ല പുള്ളിക്കാരിയെന്നാണ് എനിക്ക് തോന്നുന്നത്. എന്തൊക്കെയോ പ്ലാന്‍ ചെയ്താണ് പുള്ളി വന്നത്. ആളുകളുമായി സംസാരിക്കുമ്പോള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും സെറീന പറഞ്ഞു.
സീരിയല്‍ താരമായ ഷിജുവിന്റെ ലിസ്റ്റില്‍ വന്നത് റിനോഷും സാഗറുമാണ്. രണ്ടില്‍ അധികം പേരെ ഈ ഒരു കാറ്റഗറിയിലേക്ക് കൊണ്ടുവരാമെന്നാണ് സംവിധായകന്‍ അഖില്‍ മാരാർ പറഞ്ഞത്. റിനോഷും സാഗറുമാണ് അഖിലിന്റെ ലിസ്റ്റില്‍ വന്ന ഒരു താരം. കൃത്യമായ അഭിപ്രായങ്ങള്‍ പറയാതെ വിട്ടുനില്‍ക്കുന്ന താരമാണ് സാഗർ. ഗോപിക കുറച്ച് കൂടി ആക്ടീവാകണമെന്നും അഖില്‍ കൂട്ടിച്ചേർത്തു.
റിനോഷിന്റെ മറുപടിയും എയ്ഞ്ചലീനയുടെ നോമിനേഷനും
അതേസമയം, ഞാന്‍ ജയിലില്‍ കിടക്കാന്‍ അർഹനാണെന്ന് പറഞ്ഞുകൊണ്ടാണ് റിനോഷ് തുടങ്ങിയത്. ഷിജുവിനേയും വിഷ്ണുവിനേയും അദ്ദേഹം നോമിനേറ്റ് ചെയ്യുകയും ചെയ്തു. ലക്ഷ്മിയും റിനോഷിനേയും എയ്ഞ്ചലീനയേയും നിർദേശിച്ചു. മറ്റ് താരങ്ങളും തങ്ങളുടെ നോമിനേഷനും അതിനുള്ള കാരണങ്ങളും നിരത്തി. വളരെ ശക്തമായ കാരണങ്ങളാണ് എയ്ഞ്ചലീന ഗോപികയ്ക്ക് എതിരെ നിരത്തിയത്.
ഇവിടെ എല്ലാം പ്രവചനാതീതമാണ്. മുമ്പത്തെ സീസണൊക്കെ കണ്ട് എന്തോ പഠിച്ച് വെച്ച് പരീക്ഷയ്ക്ക് കാണാപ്പാഠം പഠിച്ച് എഴുതുന്നത് പോലെ ചെയ്യേണ്ട കാര്യമല്ല ബിഗ് ബോസ്. അങ്ങനെ ചില കാര്യങ്ങള്‍ ഗോപികയുടെ കാര്യത്തില്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇക്കാര്യ പറയുന്നതെന്നും എഞ്ചലീന കൂട്ടിച്ചേർത്തു. റിനോഷിനെ ആകെ 12 പേർ നിർദേശിച്ചപ്പോള്‍ എയ്ഞ്ചലീനയെ 7 പേരാണ് നിർദേശിച്ചത്. അങ്ങനെ ഏറ്റവും കൂടുതല്‍ പേര് നിർദേശിച്ച റിനോഷും എയ്ഞ്ചലീനയും ബിഗ് ബോസ് സീസണ്‍ ഫൈവില്‍ ആദ്യമായി ജയിലിലേക്ക് പോവുന്ന താരങ്ങളായി.












Click it and Unblock the Notifications