'അനു പറഞ്ഞ ഹിന്റിൽ നിന്ന് അക്കാര്യം മനസ്സിലായി'; കപ്പ് കൊണ്ടുപോകുന്ന ആ ആളെക്കുറിച്ച് ജുനൈസ്
ബിഗ്ബോസ് മലയാളം സീസൺ 5 അമ്പത് ദിവസങ്ങൾ പിന്നിട്ടുകഴിഞ്ഞിരിക്കുകയാണ്. എന്നാൽ ആരാണ് ഷോയിൽ മുന്നിട്ട് നിൽക്കുന്നത് എന്ന് എടുത്തുപറയാൻ പറ്റാത്ത അവസ്ഥയാണ്. സാധാരണ ഫാൻ ഫൈറ്റ് തുടങ്ങേണ്ട സമയം ആയെങ്കിലും നിലവിൽ അത്തരം ഫാൻ ഫൈറ്റുകളൊന്നും പുറത്ത് നടക്കുന്നില്ല. അഖിലിനും വിഷ്ണുവിനുമാണ് അത്യാവശ്യം ഫാൻസ് ഇപ്പോൾ ഉള്ളത്. ഇവർ അത്യാവശ്യം കണ്ടന്റ് ഉണ്ടാക്കുന്നുമുണ്ട്.
അതുപോലെ തന്നെ ജുനൈസ് അടുത്തിടെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും ഫാൻബേസ് കുറവാണ്. ശോഭയും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. പക്ഷേ കഴിഞ്ഞ സീസണുകളിൽ ഉണ്ടായിരുന്ന മത്സരാർത്ഥികൾക്ക് കിട്ടിയ സ്വീകാര്യത ഈ സീസണിൽ ലഭിച്ചിട്ടില്ല. പകരം പ്രേക്ഷകർ പരാതി ഉയർത്തി തുടങ്ങി. എന്തായാലും 50 ദിവസം എത്തിയതോടെ ആരൊക്കെ ഫൈനൽ 5 ൽ ഉണ്ടാവും ആർക്കാണ് കപ്പ് കിട്ടാൻ സാധ്യത എന്നീ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. ഇപ്പോൾ അതേപറ്റി ജുനൈസും നാദിറയും തമ്മിലുള്ള സംസാരമാണ് ചർച്ചയായിരിക്കുന്നത്. ലൈവിലാണ് ഇവർ ഇക്കാര്യം സംസാരിക്കുന്നത് കാണിച്ചിരിക്കുന്നത്.

80 ദിവസത്തിനുള്ളിൽ അഖിൽ ബിഗ്ബോസ് വീട്ടിൽ നിന്ന് പുറത്താകുമോ? റിനോഷിന്റെ ഊഹം ശരിയാകുമോ?
രജിത് വന്നതിനെക്കുറിച്ചും പുറത്തുനടക്കുന്ന സംസാരത്തെക്കുറിച്ചൊക്കെ ഇവർ പറയുന്നുണ്ട്. അതേസമയം രജിത്തിന് റിനോഷിനോടുള്ള മനോഭാവത്തെക്കുറിച്ചും ഇവർ സംസാരിക്കുന്നത്. റിനോഷ് നല്ല മത്സരാർത്ഥിയായിട്ടും രജിത് അത് അംഗീകരിക്കാത്ത പോലെയാണ് സംസാരിച്ചത് എന്നാണ് ജുനൈസ് പറയുന്നത്. റിനോഷിന് പുറത്ത് നല്ല ഫാൻസ് ഉണ്ടാവുമെന്ന രീതിയിലാണ് ജുനൈസ് സംസാരിക്കുന്നത്.
റിനോഷ് നല്ല വ്യക്തിയാണെങ്കിലും ഷോയ്ക്ക് ആവശ്യമായ കണ്ടന്റ് ഉണ്ടാവുന്നുണ്ടോ എന്ന സംശയം നാദിറ മുന്നോട്ട് വെയ്ക്കുന്നുണ്ട്. എന്നാൽ നല്ല ഫാൻസ് റിനോഷിന് ഉണ്ടെന്നാണ് ജുനൈസ് പറയുന്നത്. വൈൽഡ് കാർഡ് ആയി എത്തിയ അനുവിന്റെ സംസാരത്തിൽ നിന്ന് തനിക്കത് മനസ്സിലായെന്നാണ് ജുനൈസ് പറയുന്നത്. ഭൂരിഭാഗം ഓഡിയൻസിന് മനസ്സിലായി, അധികം മിണ്ടാത്ത ആൾ കപ്പ് കൊണ്ട് പോകുമെന്നാണ് അനു പറഞ്ഞതെന്നാണ് ജുനൈസ് പറയുന്നത്. ആ ആൾ റിനോഷ് ആണെന്നാണ് ജുനൈസ് പറയുന്നത്.
അനവാശ്യമായി കാര്യങ്ങളിൽ ഇടപെടാത്ത വ്യക്തിയാണ് റിനോഷ്. എന്നാൽ തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുകയും ചെയ്യും. അതുകൊണ്ട് തന്നെ റിനോഷിന്റെ ഈ സ്വഭാത്തിന് ധാരാളം ഫാൻസ് പുറത്തുണ്ട്. അതുകൊണ്ട് ഫൈനൽ 5 ൽ റിനോഷ് ഉണ്ടാവുമെന്നാണ് എല്ലാവരും കരുതുന്നത്. അതേസമയം, 100 എപ്പിസോഡ് വരെ അഖിൽ മാരാർ വേണമെന്നാണ് റിനോഷ് പറയുന്നത്. പക്ഷേ 70- 80 ദിവസം കൊണ്ട് അഖിൽ പോകുമെന്നാണ് റിനോഷ് പറയുന്നത്. അഖിൽ വന്നതിനെക്കാൾ മാറിയിട്ടുണ്ടെന്നും റിനോഷ് പറയുന്നുണ്ട്.
അതേസമയം, ഫൈനൽ 5 ൽ താൻ ഉണ്ടാകുമെന്നാണ് അഖിൽ പറയുന്നത്. പലതവണ അഖിലത് പറയുന്നുണ്ട്. എന്നാൽ ജുനൈസുമായി ഉണ്ടായ പ്രശ്നത്തിന്റെ പേരിൽ അഖിൽ ഏതാണ്ട് പുറത്താകേണ്ട അവസ്ഥയിൽ എത്തിയിരുന്നു, ഒടുവിൽ പ്രശ്നം പരിഹരിക്കുകയായിരുന്നു. തന്നെ തല്ലി എന്ന പരാകി ജുനൈസ് ബിഗ്ബോസിനോട് പറഞ്ഞിരുന്നു, എന്നാല് തള്ളിയതേ ഉള്ളൂവെന്ന് അഖിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications