അനു കള്ളം പറഞ്ഞതാണോ.. കേട്ട സാക്ഷികളോ? സത്യം നാദിറയുടെ ഭാഗത്ത്, വെളിപ്പെടുത്തി മോഹൻലാൽ
ബിഗ്‌ബോസ് മലയാളം സീസൺ 5ൽ കഴിഞ്ഞദിവം മോഹൻലാൽ വന്ന എപ്പിസോഡായിരുന്നു. കഴിഞ്ഞ ആഴ്ച ബിഗ്‌ബോസ് ഹൗസില് നടന്ന കാര്യങ്ങളൊക്കെ മോഹൻലാൽ വിശകലനം ചെയ്യും. ടാസ്‌ക്കിനിടെ പ്രോപ്പർട്ടി നശിപ്പച്ചത് ഉൾപ്പെടെ ഉള്ള കാര്യങ്ങൾ മോഹൻ സംസാരിച്ചിരുന്നു. എന്നാൽ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇന്നലെ വെളിപ്പെടുത്തി. അത് വരെ മത്സരാർത്ഥികൾ മറ്റൊരു തരത്തിീൽ വിചാരിച്ചിരുന്ന കാര്യത്തിന്റെ യാഥാർത്ഥ്യം എന്താണെന്നാണ് മോഹൻലാൽ വെളിപ്പെടുത്തിയത്.
അതുപോലെ തന്നെ ശോഭയെക്കുറിച്ചുള്ള തെറ്റിദ്ധാരണയും ചില മത്സരാർത്ഥികൾക്ക് കഴിഞ്ഞ ദിവസമാണ് മാറിയത്. ടാസ്‌ക്ക് തുടങ്ങും മുമ്പ് പൂട്ടിൽ അരികുഴച്ച് വെച്ചതിന്റെ പേരിൽ തർക്കം നടന്നിരുന്നു. ശോഭയാണ് അരികുഴച്ച് വെച്ചതെങ്കിലും അതിന് പിന്നിലെ പദ്ധതി ഇട്ടത് ഷിജുവും അഖിലും ആയിരുന്നു. എന്നാൽ ഇന്നലെയാണ് ഇക്കാര്യം ചിലർക്ക് മനസ്‌സിലായത്. എന്നാൽ അതിനെക്കൾ വലിയ വഴക്കിന് വഴിവെച്ച മറ്റൊരു സംഭവം ഉണ്ടായിരുന്നു. അനുവും നാദിറയും തമ്മിലുള്ള വഴക്ക്.

കഴിഞ്ഞ വീക്കിലി ടാസ്ക് ആരംഭിക്കുന്നതിന് മുൻപ് തന്നെ മത്സരാർഥികൾക്കിടയിൽ ഒരു തർക്കം ഉണ്ടായിരുന്നു. ടാസ്ക് പ്രോപ്പർട്ടി ആയിരുന്ന ഫ്യൂസുകൾ ബിഗ് ബോസ് നൽകിയ സമയത്ത് തന്നെ ടീം ആൽഫ കരസ്ഥമാക്കി ഒളിപ്പിച്ചത് ആയിരുന്നു തർക്കത്തിന് കാരണമായത്. ഈ തർക്കത്തിനിടെ ഡൈനിംഗ് ഏരിയയിൽ വച്ച് അഖിൽ മാരാർ വലിയ ബഹളമുണ്ടാക്കിയിരുന്നു. അതിനിടെ ഒരു പ്രോപ്പർട്ടി മേശപ്പുറത്തേക്ക് അടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
അതേ സമയം അഖിലിനെ അനു തടയുകയായിരുന്നു, രണ്ടുപേരും ഒരേ ടീമിലായിരുന്നു. ആ സമയത്താണ് നാദിറ തന്നോട് അപമര്യാദയായി സംസാരിച്ചുവെന്ന് പറഞ്ഞ് അനു നാദറക്ക് നേരെ ദേഷ്യപ്പെട്ട് ചെല്ലുന്നത്. മറ്റു മത്സരാർഥികൾ ആകെ ഞെട്ടിപ്പോയി. പ്രോപ്പർട്ടി താഴെവെക്കാൻ അഖിലിനോട് പറയുന്നതിനിടെ നാദിറ പറയാൻ പാടില്ലാത്തത് പറഞ്ഞെന്നായിരുന്നു അനു പറഞ്ഞത്.
എന്നാൽ അങ്ങനെ പറഞ്ഞില്ലെന്ന് നാദിറ പറയാൻ ശ്രമിച്ചെങ്കിലും അനു വിട്ടില്ല, ഇതോടെ നാദിറ മാപ്പ് പറയുകയായിരുന്നു. താൻ മോശമായി ഉദ്ദേശിച്ച് പറഞ്ഞിട്ടില്ലെന്നും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ആണ് നാദിറ പറഞ്ഞത്. എന്നാൽ ഇന്നലത്തെ എപ്പിസോഡിൽ ഈ വിഷയം മോഹൻലാൽ നാദിറയോടും അനുവിനോടും മറ്റ് മത്സരാർഥികളോടും ചോദിച്ചു.
ആ സംഭവത്തിന്റെ ക്ലിപ്പിംഗ് കാണിച്ചതിനു ശേഷം മോഹൻലാൽ ഓരോരുത്തരോടും അഭിപ്രായം ചോദിച്ചു. ഒടുവിൽ എന്താണ് സംഭവിച്ചതെന്ന് മോഹൻലാൽ വ്യക്തമാക്കുന്നു. അനു പറഞ്ഞത് പോലെ മോശം ഭാഷാപ്രയോഗം നാദിറ നടത്തിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. തുടർന്ന് അനു നാദിറയോട് ക്ഷമ ചോദിക്കുകയും ചെയ്തു. തർക്കം നടന്ന സമയത്ത് നാദിറ പറഞ്ഞത് കേട്ടുവെന്ന് പറഞ്ഞവർ ആരും അക്കാര്യം പറയുന്നില്ലെന്ന് മോഹൻ പറഞ്ഞു.
എന്തായാലും തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് കഴിഞ്ഞ എപ്പിസോഡിൽ നടന്നത്. ഇത് എങ്ങനെയാണ് നാദിറയ്ക്ക് അനുകൂലമായി മാറുക എന്നത് കണ്ടുതന്നെ അറയണം.
Eye Care: കണ്ണിനടിയിലെ കറുത്തപാടുകൾ ഇനി പഴങ്കഥ, വീട്ടിൽ ഈ 4 സാധനങ്ങൾ ഉണ്ടോ?












Click it and Unblock the Notifications