Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ ആ മീന്‍ വെച്ചത് എന്തിനാണെന്നറിയാമോ? രഹസ്യം വെളിപ്പെടുത്തി മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം പതിപ്പിന്റെ അഞ്ചാമത്തെ പതിപ്പിന് ഇന്ന് തുടക്കമായിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ ഇതുവരെയുള്ള നാല് സീസണുകളും മലയാളികള്‍ ഏറ്റെടുത്ത് കഴിഞ്ഞു. പുതിയ സീസണും മലയാളികള്‍ നെഞ്ചിലേറ്റും എന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. സൂപ്പര്‍താരം മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും ബിഗ് ബോസ് അവതരിപ്പിക്കാന്‍ എത്തുന്നത്.

ഒറിജിനില്‍ എന്ന ടാഗ് ലൈനോടെ എത്തുന്ന ബിഗ് ബോസ് സീസണ്‍ 5 നെ വിവിധ പ്രോമോയിലൂടെ മോഹന്‍ലാല്‍ പരിചയപ്പെടുത്തിയിരുന്നു. ആധുനിക സംവിധാനങ്ങളോടെ ഒരുക്കിയ ബിഗ് ബോസ് വീട്ടിലെ പ്രത്യേകതകള്‍ മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തിട്ടുണ്ട്. കണ്‍ഫഷന്‍ റൂമില്‍ എത്തി ബിഗ് ബോസുമായി സംസാരിച്ച ശേഷമാണ് മോഹന്‍ലാല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ ആദ്യ എപ്പിസോഡ് ആരംഭിച്ചത്.

bigg 5

കഴിഞ്ഞ സീസണുകളിലേതിന് പോലെ പോരാട്ടം കനക്കും എന്നതിനാല്‍ പോരാട്ടം തീം ആയ ഒരു വീടാണ് ഇത്തവണത്തെ ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. എന്നാല്‍ എല്ലാവരേയും ആകാംക്ഷഭരിതമാക്കുന്നത് ബിഗ് ബോസ് ഷോയിലെ വീട്ടില്‍ എല്ലാ ഇരിപ്പിടങ്ങളും വ്യത്യസ്ത രീതിയിലാണ് എന്നതാണ്. എന്നാല്‍ ഇതിന് പിന്നിലെ സസ്‌പെന്‍സ് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

ബിഗ് ബോസ് ഷോയിലെ എല്ലാ മത്സരാര്‍ത്ഥികളുടെയും സ്വഭാവം വ്യത്യസ്തമായിരിക്കും എന്നും അത് പോലെയാണ് ഇരിപ്പിടങ്ങളും എന്നുമാണ് മോഹന്‍ലാല്‍ ഇതിന് കാരണമായി പറയുന്നത്. ഇതോടൊപ്പം ബിഗ് ബോസ് ഹൗസിലെ മറ്റൊരു ആകര്‍ഷണം വീട്ടിലെ അംഗങ്ങള്‍ എല്ലാം ഒന്നിച്ചിരിക്കുന്ന തീന്‍മേശയ്ക്ക് മുകളില്‍ വലിയൊരു മത്സ്യത്തിന്റെ രൂപം ഉണ്ട് എന്നുള്ളതാണ്.

ഇതിന് പിന്നിലെ കൗതുകവും മോഹന്‍ലാല്‍ വെളിപ്പെടുത്തി. ലോകത്ത് ആദ്യമായി നട്ടെല്ല് ഉണ്ടായ ജീവി മീനാണ് എന്നും അതിനാല്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ നട്ടെല്ലിന് ഒരു പ്രധാന പങ്കുണ്ട് എന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. താന്‍ ഉദ്ദേശിച്ചത് എന്താണ് എന്ന് എല്ലാവര്‍ക്കും മനസിലായി കാണുമല്ലോ എന്നാണ് ഇത് സംബന്ധിച്ച് തന്റെ സ്വതസിദ്ധമായ ചിരിയോടെ മോഹന്‍ലാല്‍ പറഞ്ഞത്.

Hair Care Tips: വേഗം പോയി മരത്തിന്റെ ചീപ്പ് വാങ്ങിക്കോ... മുടി വേഗം വളരും

ഇത്തവണയും മുംബൈയില്‍ തന്നെയാണ് ബിഗ് ബോസ് സീസണ്‍ 5 ന്റെ സെറ്റ് ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും പ്രശസ്ത പ്രൊജക്റ്റ് ഡിസൈനറുമായ ഒമംഗ് കുമാറാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ ഹൗസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലും ഇദ്ദേഹം തന്നെ ആയിരുന്നു ഹൗസ് രൂപകല്‍പന ചെയ്തിരുന്നത്.

ബിഗ് ബോസ് മലയാളത്തിന്റെ എല്ലാ സീസണിലും പ്രേക്ഷകരേയും മത്സരാര്‍ത്ഥികളേയും ഒരുപോലെ ആകര്‍ഷിക്കുന്നത് വീടിന്റെ മുന്‍വശമാണ്. പരമ്പരാഗത കേരള തറവാട് വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ വീടിന്റെ മുന്‍വശം തയ്യാറാക്കിയിരിക്കുന്നത്. ചുവരില്‍ തൂണുകളും മ്യൂറല്‍ ആര്‍ട്ടും ഉണ്ടാകും. വീടിന്റെ അകത്തളങ്ങളില്‍ ആദ്യ കാഴ്ചയില്‍ തന്നെ പേടിപ്പെടുത്തുന്ന ഘടകങ്ങളും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+