Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോപിക എന്ന് വിളിച്ചാല്‍ മതി.. എല്ലാവരേയും പോലെയാണ് അവരും; കോമണര്‍ വിളി വേണ്ടെന്ന് മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യ ദിനം തൊട്ട് പ്രേക്ഷകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. വീറും വാശിയും നിറഞ്ഞ പോരാട്ടം കാഴ്ച വെക്കുന്ന മത്സരാര്‍ത്ഥികളെല്ലാം ഒറിജിനല്‍ എന്ന ഈ സീസണിലെ ടാഗ്‌ലൈനിനോട് നീതി പുലര്‍ത്തുന്നുണ്ട് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 18 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസില്‍ ഇപ്പോള്‍ ഉള്ളത്. ഇതില്‍ 17 പേരും വ്യത്യസ്ത മേഖലകളില്‍ അറിയപ്പെടുന്നവരാണ്.

എന്നാല്‍ ഇത്തവണത്തെ ബിഗ് ബോസ് സീസണ്‍ ഒരു സാധാരണക്കാരായ മത്സരാര്‍ത്ഥിയെ കൂടി ഉള്‍പ്പെടുത്തും എന്ന് പറഞ്ഞിരുന്നു. അങ്ങനെ ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യത്തെ കോമണര്‍ എന്ന ടാഗോടെ ഹൗസിലേക്ക് എത്തിയ ആളാണ്‌ഗോപിക ഗോപി. മൂവാറ്റുപുഴ സ്വദേശിനിയായ ഗോപിക ഒരു കൊറിയര്‍ ഏജന്‍സിയില്‍ ജോലി ചെയ്യവെ ആണ് ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്.

BIGG BOSS 5

ആദ്യ ആഴ്ച തന്നെ ബിഗ് ബോസ് ഹൗസില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ഗോപികക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഗോപികയെ മറ്റ് മത്സരാര്‍ത്ഥികളില്‍ പലരും വ്യത്യസ്തമായാണ് അഭിമുഖീകരിക്കുന്നത്. ചിലര്‍ ഗോപികക്ക് പ്രോത്സാഹനം കൊടുക്കുമ്പോള്‍ മറ്റ് ചിലര്‍ ഗോപിക തങ്ങള്‍ക്ക് എതിരാളിയായേക്കും എന്ന ഭയത്തോടെയാണ് ഗോപികയെ കാണുന്നത്. എന്നാല്‍ പലരും ഗോപികയെ കോമണര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

ഇതിന് എതിരെ ശനിയാഴ്ചത്തെ എപ്പിസോഡില്‍ ബിഗ് ബോസ് അവതാരകനും നടനുമായ മോഹന്‍ലാല്‍ രംഗത്തെത്തുകയും ചെയ്തു. ഗോപികയെ ഇനി കോമണര്‍ എന്ന് സംബോധന ചെയ്യേണ്ടതില്ല എന്നാണ് മോഹന്‍ലാലിന്റെ താക്കീത്. പലരും ഗോപികയെ കോമണര്‍ എന്നൊക്കെയാണ് പറയുന്നത് എന്നും ഗോപിക എന്നത് നല്ല പേരല്ലേ എന്നും ആണ് മറ്റ് മത്സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ ചോദിച്ചത്.

പലരും ഗോപികയെ അവിടെ കോമണര്‍ എന്നൊക്കെയാണ് പറയുന്നത്. പക്ഷേ ഗോപിക ഇവിടെ വരുന്നിടം വരെയായിരുന്നു കോമണര്‍ എന്നും ഇപ്പോള്‍ ബിഗ് ബോസിന് അകത്തുള്ള ഒരു സെലിബ്രിറ്റി തന്നെയാണ് ഗോപിക എന്നും മോഹന്‍ലാല്‍ പറഞ്ഞു. ഗോപികയെ ഗോപിക എന്നു തന്നെ വിളിക്കാം എന്നും മോഹന്‍ലാല്‍ നിര്‍ദേശിച്ചു. അല്ലെങ്കില്‍ ഗോപീ, ഗോപു, ഗോ എന്നൊക്കെ വിളിക്കാമല്ലോ എന്നും മോഹന്‍ലാല്‍ പറഞ്ഞു.

Vastu Tips: വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കേണ്ടത് ഇവിടെ.. ഇരട്ടിയാകും, വാസ്തു പറയുന്നത് കേള്‍ക്കാം

അതേസമയം ഈ സീസണിലെ ബിഗ് ബോസിലെ ആദ്യ പുരസ്‌കാരം നേടിയിരിക്കുന്നത് ഗോപിക ആയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്. 18 മത്സരാര്‍ഥികളില്‍ ഏറ്റവും മികച്ച കൗശലം കാഴ്ചവച്ച ആള്‍ക്കുള്ള മികച്ച കൗശലക്കാരി പുരസ്‌കാരമാണ് ഗോപികക്ക് ലഭിച്ചത്. നേരത്തെ ഉദ്ഘാടന ചടങ്ങില്‍ തന്നെ ബിഗ് ബോസ് പോലൊരു പ്ലാറ്റ്‌ഫോമിലേക്ക് എത്തിയതിന്റെ സന്തോഷം ഗോപിക പങ്ക് വെച്ചിരുന്നു.

ബിഗ് ബോസ് ഹൗസില്‍ 100 ദിവസവും നില്‍ക്കുകയും ചെയ്യും സാറിന്റെ കൈയില്‍ നിന്ന് ആ ട്രോഫിയും വാങ്ങിച്ചിരിക്കും എന്നുമായിരുന്നു മോഹന്‍ലാലിനോട് തന്റെ ഇന്‍ട്രോയില്‍ ഗോപിക പറഞ്ഞിരുന്നത്. ആദ്യമായിട്ടായതിനാല്‍ ടെന്‍ഷന്‍ ഉണ്ട് എന്നും താന്‍ സൂപ്പര്‍ ആയിട്ട് ഇവിടെ നില്‍ക്കും എന്നുമായിരുന്നു മോഹന്‍ലാലിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഗോപിക പറഞ്ഞിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+