Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയിലിലായതില്‍ ഒമറിന് പിണക്കം, ' ഇനി ഞാനൊരു പണിയുമെടുക്കില്ല'; എന്നാല്‍ ഭക്ഷണമില്ലെന്ന് മനീഷ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ചത് മുതല്‍ മത്സരാര്‍ത്ഥികളെല്ലാം ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഇതിനിടെ രണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിക്കും രണ്ട് എവിക്ഷനും ബിഗ് ബോസ് ഹൗസ് സാക്ഷിയായിരുന്നു. ഗോപികയും ഏഞ്ചലീനുമാണ് എവിക്ട് ആയ മത്സരാര്‍ത്ഥികള്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത് ഹനാനും ഒമര്‍ ലുലുവും ആയിരുന്നു. ഇതില്‍ ഹനാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം തിരികെ പോകുകയും ചെയ്തു.

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 4 നെ അപേക്ഷിച്ച് ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി അത്ര പോര എന്ന അഭിപ്രായമാണ് പ്രേക്ഷകര്‍ക്കുള്ളത്. സീസണ്‍ 4 ല്‍ ഷോയുടെ വഴിത്തിരിവായത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ റിയാസ് സലീമിന്റെ പ്രകടനമായിരുന്നു. എന്നാല്‍ ഈ സീസണിലാകട്ടെ ഒമര്‍ ലുലുവിന് പ്രതീക്ഷിച്ച ഓളമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

omar lulu

എന്നാല്‍ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഒമര്‍ലുലുവിനെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച. ഒമര്‍ ലുലുവിനെ ഇതിന് മുന്‍പ് ജയിലിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു. അതിലുള്ള നീരസം ഒമര്‍ ലുലു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്നെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതിനാല്‍ ഇനി ബിഗ് ബോസ് ഹൗസിലെ പണിയൊന്നും എടുക്കില്ല എന്ന നിലപാടുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു.

വീക്കിലി ടാസ്‌കിലെയും കഴിഞ്ഞ വാരത്തിലെ മൊത്തത്തിലുള്ള പ്രകടനവും വെച്ചാണ് മറ്റു മത്സരാര്‍ഥികള്‍ ഒമറിനെയും നാദിറയെയും ഇക്കുറി ജയിലിലേക്ക് നോമിനേറ്റ് ചെയ്തത്. ഇതാണ് ഒമര്‍ ലുലുവിനെ ചൊടിപ്പിച്ചത്. വീട്ടിലെ ജോലികളും ടാസ്‌കുകളുമൊക്കെ താന്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ അതൊന്നും ചെയ്യുന്നില്ലെന്ന മട്ടില്‍ ജയിലിലേക്ക് അയക്കപ്പെട്ട സ്ഥിതിക്ക് ഇനി ജോലികളൊന്നും ചെയ്യുന്നില്ല എന്നുമായിരുന്നു ഒമര്‍ ലുലു പറഞ്ഞത്.

Vastu Tips: തുളസിക്ക് സമീപം ഈ ചെടികളുണ്ടോ..? എന്നാല്‍ വേഗം പിഴുതെറിഞ്ഞോ, ഇല്ലെങ്കില്‍ ദോഷം

ഇത് പറയുന്നതിന് മുന്‍പ് അഖില്‍ മാരാരോടും ഷിജുവിനോടും ഇങ്ങനെ ചെയ്യുന്നതിന്റെ പ്രത്യാഘാതം ആരായുകയും ചെയ്തിരുന്നു. എന്നാല്‍ ജോലി ചെയ്യാത്തതിന്റെ പേരില്‍ ബിഗ് ബോസ് പുറത്താക്കില്ലെന്നായിരുന്നു അഖില്‍ മാരാരുടെ പ്രതികരണം. ഇതോടെ ഒമര്‍ ലുലു കിച്ചണ്‍ ഏരിയക്ക് സമീപത്ത് നിന്ന് തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. എന്നാല്‍ ആ സമയം അവിടെ ഉണ്ടായിരുന്ന മനീഷ അതിനെ എതിര്‍ത്തു.

ജോലി ചെയ്യുന്നില്ലെങ്കില്‍ ഭക്ഷണവും ഉണ്ടാവില്ല എന്നായിരുന്നു മനീഷ ഇതിന് മറുപടിയായി പറഞ്ഞത്. എന്നാല്‍ ഇവിടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ തന്റെ റേഷനും ഉണ്ടെന്ന് ഒമര്‍ തിരിച്ചടിച്ചു. റേഷന്‍ ഇരിക്കുന്നു എന്നതുകൊണ്ട് കാര്യമില്ലെന്നും അത് ഭക്ഷണമാക്കാന്‍ പണിയെടുക്കണമെന്നുമായിരുന്നു മനീഷ പറഞ്ഞത്. ഇതോടെ താന്‍ ജോലികളിലും ടാസ്‌കുകളിലുമൊക്കെ ആക്റ്റീവ് ആയിരുന്നിട്ടും തന്നെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതിലെ നീരസം ഒമര്‍ ലുലു പ്രകടമാക്കി.

കിച്ചണ്‍ ടീമില്‍ ചേരാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നു എന്നും പക്ഷേ അടുക്കളയില്‍ ആള് കൂടി എന്നും അദ്ദേഹം പറഞ്ഞു. ഇനിയും കിച്ചണില്‍ പണിയെടുക്കാന്‍ തയ്യാറാണ്. അധികം കാര്യങ്ങളൊന്നും അറിയില്ലെങ്കിലും സഹായിക്കാന്‍ സാധിക്കും. പിന്നീട് താന്‍ ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തരുത് എന്നും ഒമര്‍ ലുലു പറഞ്ഞു. എന്നാല്‍ അങ്ങനെ ആരും കുറ്റപ്പെടുത്തില്ലെന്ന് പറഞ്ഞ് അഖിലും മനീഷയും ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+