'മാരാര്‍ നല്ല ഗെയിമറല്ല.. ശോഭയുടെ ഗെയിം കണ്ടാല്‍ പാവം തോന്നിപ്പോകും, .ടോപ് 5 ല്‍ ഇവര്‍'; ഒമര്‍ ലുലു
ബിഗ് ബോസ് മലയാളം സീസണ് 5 അമ്പതാം ദിവസത്തിലേക്ക് കടക്കാനിരിക്കുകയാണ്. ഇതിനിടെ ഈ സീസണില്‍ ഇതിനോടകം മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ എത്തിയിരുന്നു. എന്നാല്‍ നിലവില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ അനു ജോസഫ് മാത്രമാണ് ബിഗ് ബോസ് ഹൗസില്‍ ഉള്ളത്. ആദ്യം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഹനാന് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ബിഗ് ബോസ് ഹൗസില്‍ നിന്നിറങ്ങി.
പിന്നീട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത് ഒമര്‍ ലുലുവായിരുന്നു. എന്നാല്‍ 18 ദിവസങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു എവിക്ട് ആവുകയും ചെയ്തു. ഇന്നലെയായിരുന്നു ഒമര്‍ ലുലുവിന്റെ എവിക്ഷന്. എന്നാല്‍ എവിക്ഷന് താന്‍ ആഗ്രഹിച്ചിരുന്നു എന്നാണ് പുറത്തായതിന് ശേഷം ഒമര്‍ ലുലു പറഞ്ഞിരുന്നത്. താന്‍ ബിഗ് ബോസില്‍ ഗെയിം കളിക്കാന്‍ വേണ്ട മുന്നൊരുക്കങ്ങളോടെ അല്ല പോയത് എന്നാണ് ഒമര്‍ ലുലു പറയുന്നത്.

ഒമര്‍ ലുലുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
എനിക്ക് അവിടെ ആരേയും ഫ്രണ്ട്സായിട്ട് തോന്നിയില്ല. അവിടെ ശരിക്ക് റിയല്‍ ഫ്രണ്ട്ഷിപ്പൊന്നുമില്ല. അവിടെ ബാറ്റില്‍ ഓഫ് ഫേക്ക് ആണ്. അവിടെ ഏറ്റവും നല്ല ഫേക്കിനായിരിക്കും ഫസ്റ്റ് കിട്ടുക എന്നാണ് ഞാന്‍ അതിനുള്ളില്‍ വെച്ചിട്ട് തന്നെ പറഞ്ഞത്. എനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ ഗെയിം കളിക്കുന്നതായിട്ട് തോന്നിയത് വിഷ്ണുവിനെ ആണ്. വിഷ്ണു നന്നായി ഗെയിം പഠിച്ച് മനസിലാക്കി വന്നിട്ട് ഗെയിം നല്ല രീതിയില്‍ കളിച്ച് പോകുന്നുണ്ട്.
പിന്നെ എനിക്ക് അവിടെ നല്ല ഗെയിമായിട്ടൊന്നും തോന്നിയില്ല. അഖില്‍ മാരാര്‍ നല്ല ഗെയിമറായിട്ടൊന്നും തോന്നിയിട്ടില്ല. ശോഭയുടെ ഹാര്‍ഡ് വര്‍ക്ക് കണ്ട് കഴിഞ്ഞാല്‍ അവര്‍ക്ക് എങ്ങനെയെങ്കിലും കപ്പ് കിട്ടട്ടെ എന്ന് തോന്നിപ്പോകും. അവരൊക്കെ അത്രയും ആഗ്രഹിച്ച് എന്ത് ചെയ്യാന്‍ തയ്യാറായിട്ടാണ് വന്നത്. എനിക്ക് അവിടെ എത്തിയപ്പോള്‍ തന്നെ അവര്‍ക്ക് കപ്പ് കിട്ടിക്കോട്ടെ എന്ന് തോന്നിപ്പോയി. കാരണം ഞാന്‍ അത്രക്കൊന്നും ഹാര്‍ഡ് വര്‍ക്ക് ചെയ്യില്ല.
Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍
അവിടത്തെ റിലേഷന്‍ഷിപ്പ് കംപ്ലീറ്റ് ഫേക്കായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. റെനീഷയും സെറീനയും തമ്മിലുള്ള റിലേഷനില്‍ കുറച്ച് ഡെപ്ത് തോന്നിയിട്ടുണ്ട്. അഖില്‍ മാരാരിന്റെ ഗാംഗിലുള്ളര് നില്‍ക്കുന്നത് നിലനില്‍പ്പിന് വേണ്ടിയാണ്. ബിഗ് ബോസിന് ഞാന്‍ കൊടുക്കുന്ന ടാഗ് ലൈന്‍ ആന്‍ ഒമര്‍ കഷ്ടപ്പാട് എന്നുള്ളതാണ്. നല്ല കഷ്ടപ്പാടിലാണ് ഓരോ ആഴ്ചയും ഞാന്‍ അവിടെ കഴിച്ചുകൂട്ടിയത്.
അഖിലുമായിട്ട് ഞാന്‍ ഒരു തവണ മോശമായിട്ട് സംസാരിച്ചിട്ടുണ്ട്. പിന്നെ ഞാന്‍ ആലോചിച്ചു. ഒന്നാമത് എനിക്ക് അവിടെ നിന്ന് എങ്ങനെയെങ്കിലും പോരണം. അതിനാല്‍ തന്നെ അഖിലുമായി ഫൈറ്റ് ചെയ്യാനൊന്നും എനിക്ക് താല്പര്യമില്ലായിരുന്നു. വിഷ്ണു ജോഷി, ജുനൈസ്, അഖില്‍ മാരാര്‍, ശോഭ വിശ്വനാഥ്, സെറീന അല്ലെങ്കില്‍ റെനീഷ എന്നിവരായിരിക്കും അവസാന അഞ്ചില്‍ എത്തുക.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications