' അവിടയൊരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്ല.. എന്നെ പുറത്തെത്തിച്ച പ്രേക്ഷകര്‍ക്ക് നന്ദി': ഒമര്‍ ലുലു
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആവേശകരമായി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന എപ്പിസോഡില്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് ഒമര്‍ ലുലു പുറത്തായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് സംവിധായകനായ ഒമര്‍ ലുലു ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. എന്നാല്‍ വെറും 18 ദിവസം കൊണ്ടാണ് ഒമര്‍ ലുലു ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായത്.
അതേസമയം ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായതിന് ശേഷം മറ്റുള്ള മത്സരാര്‍ത്ഥികളില്‍ നിന്ന് വ്യത്യസ്തമായി സന്തോഷത്തോടെയാണ് ഒമര്‍ ലുലു പ്രതികരിച്ചത്. ബിഗ് ബോസില്‍ വെച്ച് താന്‍ പലതും മിസ് ചെയ്തിരുന്നു എന്നും ഇടക്ക് ഓടിപ്പോയാലോ എന്ന് വരെ താന്‍ ചിന്തിച്ചിരുന്നു എന്നും ഒമര്‍ ലുലു മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ എവിക്ഷന് ശേഷം ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലും ഇക്കാര്യമാണ് ഒമര്‍ ആവര്‍ത്തിക്കുന്നത്.

ഒമര്‍ലുലുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
ബിഗ് ബോസ് എനിക്ക് ലൈഫില്‍ കിട്ടിയ വലിയൊരു എക്‌സ്പീരിയന്‍സ് ആണ്. ഫ്രീഡം എന്ന് പറയുന്ന വാക്കിന്റെ അര്‍ത്ഥമെന്താണ് എന്ന് എനിക്ക് മനസിലായി. ലൈഫിലെ പല കാര്യങ്ങളുടേയും വാല്യൂസ് നമുക്ക് മനസിലായി. 18 ദിവസമെ ഞാന്‍ അവിടെ നിന്നുള്ളൂ. എന്നാലും ഒരു ദിവസം ഒരാഴ്ച പോലെയുള്ള ഫീലിംഗ് ആയിരുന്നു. കാരണം ലൈഫ് ഞാന്‍ അത്രയധികം എക്‌സ്‌പ്ലോര്‍ ചെയ്തിരുന്ന വ്യക്തിയാണ്.
എന്നെ പുറത്തിറക്കിയതില്‍ ഞാന്‍ ഓഡിയന്‍സിന്റെ അടുത്ത് നന്ദി പറയുകയാണ്. എന്നെ കൊണ്ട് പറ്റില്ല എന്ന് എനിക്ക് ആദ്യത്തെ മൂന്ന് നാല് ദിവസം കൊണ്ട് തന്നെ മനസിലായതാണ്. ബിഗ് ബോസില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ നന്നായി പ്രിപ്പൈര്‍ ചെയ്ത് അതിന് വേണ്ടി ഫോക്കസ് ചെയ്ത് മാത്രം പോകുക. കാരണം നമ്മള്‍ വിചാരിക്കുന്നത് പോലെ അതൊരു ഈസി പ്ലാറ്റ്‌ഫോമല്ല.
നമ്മള്‍ അതിന് വേണ്ടി മാത്രം പക്കാ ട്രെയിന്‍ ചെയ്ത് പോയാല്‍ മാത്രമെ അത് അച്ചീവ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഞാന്‍ ഇത് സീരിയസായിട്ട് എടുത്ത് പോയതല്ല. ഇത് എന്താണെന്ന് എക്‌സ്പീരിയന്‍സ് ചെയ്യണം എന്നുണ്ടായിരുന്നു. ബിഗ് ബോസ് വീട്ടില്‍ ഒരുപാട് നല്ല മൊമന്റ്‌സുണ്ടായിരുന്നു. ആദ്യം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായതിനാല്‍ എല്ലാവരുടെ അടുത്തും കമ്പനിയാകാന്‍ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.
Astro Tips: ഇവരാണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന രാശിക്കാര്‍
പിന്നെ എല്ലാവരുമായും കമ്പനിയായി. പക്ഷെ നമ്മുടെ ഫ്രീഡം നഷ്ടപ്പെട്ടിട്ട് എന്ത് കിട്ടിയിട്ടും കാര്യമില്ല. അതൊരു യുദ്ധക്കളമാണ്. ആ രീതിയില്‍ യുദ്ധം ചെയ്യാന്‍ തയ്യാറായിട്ട് തന്നെ വേണം നമ്മള്‍ അതിലേക്ക് പോകാന്‍. തന്നെ ടോയ്‌ലറ്റിന്റെ വാതില്‍ ചവിട്ടി പൊളിച്ചതിന്റെ പേരില്‍ അവിടെ വലിയ ഇഷ്യൂ ഉണ്ടായി. അത് ഞാനൊരു ഗെയിമായിട്ട് കണ്ടിട്ടാണ് ചെയ്തത്. പക്ഷെ അവിടെ ശരിക്ക് ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ അല്ല പോയിക്കൊണ്ടിരുന്നത്. ബാത്ത്‌റൂം ഡോര്‍ ചവിട്ടിപ്പൊളിക്കാന്‍ നോക്കിയതില്‍ ഖേദമൊന്നുമില്ല.












Click it and Unblock the Notifications