Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം കഴിക്കണം, ഉറങ്ങണം.. ആ ഫോണൊന്നു തരാമോ ബിഗ് ബോസേ..!!?; ഒമര്‍ ലുലുവിനെക്കുറിച്ച് ദേവു

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം നാല് എവിക്ഷനും മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയും ബിഗ് ബോസ് ഹൗസില്‍ നടന്ന് കഴിഞ്ഞു. ഏറ്റവും ഒടുവിലായി ബിഗ് ബോസ് ഹൗസില്‍ നിന്ന് എവിക്ട് ആയത് മനീഷയും വൈബര്‍ ഗുഡ് ദേവു എന്ന ശ്രീദേവിയും ആയിരുന്നു. ഇപ്പോഴിതാ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ ഒമര്‍ ലുലുവിനെ കുറിച്ചുള്ള ദേവുവിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സ്‌കൂള്‍ കുട്ടികളുടെ പ്രകൃതമാണ് ഒമര്‍ ലുലുവിന്റേത് എന്നാണ് ദേവു പറയുന്നത്. ടി വി കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദേവു. ഇത്തവണ നോമിനേഷനില്‍ ഉണ്ടായിരുന്നെങ്കില്‍ ഒമര്‍ ലുലു എന്തായാലും പുറത്തായേനെ എന്ന് ദേവു പറയുന്നു. ബിഗ് ബോസിനെ പോലും ചോദ്യം ചെയ്യുന്ന തരത്തിലാണ് ഒമര്‍ ലുലുവിന്റേ പെരുമാറ്റം എന്നും ദേവു പറയുന്നു. ദേവുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

omar

ഒമര്‍ ലുലു ഒരു രക്ഷയുമില്ലാത്ത ക്യാരക്ടറാണ്. പുള്ളിക്ക് ഫുഡ് കറക്ട് ടൈമിന് കിട്ടണം, ഉറങ്ങണം. ഫോണ്‍ തരുമോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു ബിഗ് ബോസിനോട്. വന്നപ്പോള്‍ തന്നെ പുള്ളി ജെല്‍ ആകുന്നില്ല. വന്ന ഉടനെ പുള്ളി സെറ്റ് ചെയ്തത് പോകാനുള്ള ഡേറ്റ് ആണ്. സിനിമാ ടോക്ക് ആണ് കൂടുതലും. അത് മാത്രമല്ല എന്തൊക്കയോ ഇങ്ങനെ പറയുന്നുണ്ട്. പുള്ളിയിപ്പോള്‍ മോര്‍ണിംഗ് ടാസ്‌ക് ഒക്കെ നടക്കുമ്പോള്‍ അതിന്റെ ഇടയില്‍ എഴുന്നേറ്റ് പോകാന്‍ പാടില്ല എന്നുള്ളതാണ്.

അത് കംപല്‍സറി ആണ്. അത്ര എമര്‍ജന്‍സി ആണെങ്കില്‍ മാത്രമെ പോകാന്‍ പാടുള്ളൂ എന്നാണ്. ബിഗ് ബോസിനെ ചോദ്യം ചെയ്യുന്ന രീതിയില്‍ ആണ് പുള്ളിയുടെ സംസാരം. അതാണ് പുള്ളിക്ക് ജയില്‍ നോമിനേഷന്‍ വന്ന് ജയിലിലേക്ക് പോകേണ്ട അവസ്ഥ വന്നത്. ജയിലില്‍ പോയിട്ടും പുള്ളി കിടന്നുറങ്ങുകയായിരുന്നു. നാദിറയാണ് പണി മുഴുവന്‍ എടുത്തത്. സ്‌കൂള്‍ പിള്ളേരെ പോലെയാണ്.

ഞാനവനെ ഇങ്ങനെ ചെയ്യും എന്ന് പറയും. എന്നാല്‍ അവന്റെ കൈയില്‍ നിന്ന് എന്തെങ്കിലും കിട്ടിയാല്‍ ഇറങ്ങി ഓടും ആരുടെയെങ്കിലും അടുത്തേക്ക്, അവന്‍ എന്നെ അങ്ങനെ പറഞ്ഞു എന്ന് പറഞ്ഞിട്ട്. നനഞ്ഞ പടക്കം എന്നൊന്നും പറയാന്‍ പറ്റില്ല. ഇത്തവണ നോമിനേഷനില്‍ ഉണ്ടായിരുന്നെങ്കില്‍ പുള്ളി എന്തായാലും പുറത്തായേനെ. കാരണം ഒരു വോയ്‌സുമില്ല. പറയുന്നതാണെങ്കില്‍ തികച്ചും ആ ഒരു ബിഗ് ബോസ് ഹൗസില്‍ നിന്ന് പറ്റാത്ത കാര്യങ്ങളാണ്.

ഞാനും അങ്ങേരോട് സംസാരിച്ചിട്ടുണ്ട്. ഈ കോണ്‍ട്രാക്ട് ഒക്കെ ഒപ്പിട്ട ശേഷം അവിടെ വന്നത് ഇതൊക്കെ അറിഞ്ഞിട്ടല്ലേ എന്ന് ചോദിച്ചിട്ടുണ്ട്. അപ്പോള്‍ പുള്ളിയുടെ സ്വാതന്ത്ര്യത്തിന് ആരും ചോദ്യം ചെയ്യാന്‍ പാടില്ല എന്നുള്ളതാണ്. ആ പുള്ളി മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ കയറി വെരകുന്നുണ്ട്. നമ്മള്‍ പിസ്ഡ് ഔട്ടായിട്ടിരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ വന്ന് സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ എന്താണ് എന്ന രീതിയിലൊക്കെ മുഖത്തേക്ക് നോക്കി പോയിട്ടുണ്ട്.

Cleaning Tips: വെള്ള ഷൂ വൃത്തിയാക്കാന്‍ ഇനി ബുദ്ധിമുട്ടില്ല.. ഇതാ ചില ലളിതമാര്‍ഗങ്ങള്‍

അയാള്‍ എത്രത്തോളം നില്‍ക്കും എന്ന് അറിയില്ല. പക്ഷെ ഒരു ആപ്റ്റ് ആയിട്ട് തോന്നിയിട്ടില്ല എന്നാണ് ദേവു പറയുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് ഒമര്‍ ലുലു എത്തിയത്. ആദ്യം ഹനാന്‍ ആയിരുന്നു ബിഗ് ബോസ് ഹൗസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയിരുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് നടി അനു ജോസഫും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസില്‍ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+