Get Updates
Get notified of breaking news, exclusive insights, and must-see stories!

അവന്റേത് ലൗ സ്ട്രാറ്റജിയാണോ...? എന്നാ ഞാന്‍ ഉറപ്പായും നോ പറയും; സംശയവുമായി റെനീഷയും സെറീനയും

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യ ദിനം തൊട്ട് മത്സരാര്‍ത്ഥികള്‍ ആവേശകരമായ ഗെയിം ആണ് പുറത്തെടുക്കുന്നത്. ഇതിന് പിന്നാലെ ആദ്യ വാരത്തില്‍ തന്നെ മത്സരാര്‍ത്ഥികള്‍ ലൗ ട്രാക്ക് ഓണ്‍ ആക്കുകയാണ് എന്ന് പല പ്രേക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 1 ന്റെ സമയത്ത് മറ്റു മത്സരാര്‍ഥികള്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും സജീവ ചര്‍ച്ചയായത് പേളി മാണിയുടേയും ശ്രീനിഷ് അരവിന്ദിന്റേയും ബന്ധമായിരുന്നു.

ഇരുവരും ബിഗ് ബോസ് വീട്ടിനുള്ളില്‍ ലൗ സ്ട്രാറ്റജി പിന്തുടരുകയാണ് എന്ന് അന്ന് ആരോപണം ഉയര്‍ന്നെങ്കിലും പിന്നീട് ബിഗ് ബോസ് അവസാനിച്ചതിന് ശേഷം ഇരുവരും വിവാഹിതരായതോടെ സംശയങ്ങളുടെ മുനയൊടിഞ്ഞു. അതിന് ശേഷം നടന്ന പല സീസണുകളിലും മത്സരാര്‍ത്ഥികള്‍ ലൗ സ്ട്രാറ്റജിയുമായി വന്നിരുന്നു. സൂര്യ-മണിക്കുട്ടന്‍, റോബിന്‍-ദില്‍ഷ തുടങ്ങിയബന്ധങ്ങളെല്ലാം ഇത്തരത്തില്‍ പ്രേക്ഷകര്‍ ലൗ സ്ട്രാറ്റജി എന്ന വിലയിരുത്തലില്‍ ആയിരുന്നു.

BIGG BOSS

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലും ലൗ സ്ട്രാറ്റജി ഉണ്ട് എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും മത്സരാര്‍ത്ഥികളില്‍ നിന്ന് അത്തരത്തില്‍ ഒരു നിരീക്ഷണവും ഇതുവരെ വന്നിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ കഴിഞ്ഞ എപ്പിസോഡില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 ലും ലൗ സ്ട്രാറ്റജി ഓണായിരിക്കുന്നു എന്ന് സംശയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രണ്ട് മത്സരാര്‍ത്ഥികള്‍.

ഈ സീസണിലെ അടുത്ത സുഹൃത്തുക്കളായ സെറീനയും റെനീഷയും തമ്മിലാണ് ഇത്തരമൊരു നിരീക്ഷണവുമായി വന്നിരിക്കുന്നത്. സഹ മത്സരാര്‍ത്തിയായ സാഗര്‍ സൂര്യയെ കുറിച്ചാണ് ഇരുവരും തമ്മില്‍ ചര്‍ച്ച നടത്ത്. റെനീഷയാണ് സാഗര്‍ സൂര്യ ലൗ സ്ട്രാറ്റജി പ്രയോഗിക്കുകയാണ് എന്ന സംശയവുമായി എത്തിയിരിക്കുന്നത്. സെറീനയോടുള്ള സാഗറിന്റെ പെരുമാറ്റമാണ് റെനീഷയുടെ സംശയത്തിന് ആധാരം.

ഇക്കാര്യം റെനീഷ, സെറീനയോട് പറയുന്നുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സാഗറിനെ കാണുമ്പോള്‍ സെറീനയോട് ഒരു അടുപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണോ എന്ന് താന്‍ സംശയിക്കുന്നു എന്നാണ് റെനീഷ പറയുന്നത്. നേരത്തെ സാഗര്‍ ബിഗ് ബോസ് ഹൗസില്‍ തനിക്ക് കംഫര്‍ട്ടബിള്‍ ആയ വ്യക്തിയാണ് എന്ന് സെറീന അഭിപ്രായപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് റെനീഷ സംശയം ഉന്നയിക്കുന്നത്.

Marriage Tips: ദാമ്പത്യജീവിതത്തില്‍ ഇങ്ങനെ പെരുമാറരുത്... മനസിലുണ്ടാകണം ഇക്കാര്യങ്ങള്‍

എന്നാല്‍ തനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ലെന്നാണ് സെറീന പറയുന്നത്. ഇതോടെ അങ്ങനെ തോന്നാത്തതിനാല്‍ പ്രശ്‌നമില്ലെന്നും അങ്ങനെ തോന്നുന്നത് വരെ ഇപ്പോഴത്തേതുപോലെ പെരുമാറിയാല്‍ മതി എന്നുമാണ് റെനീഷ സെറീനയെ ഉപദേശിക്കുന്നത്. അതേസമയം തന്റെ പുരുഷ സുഹൃത്തുക്കളോടൊക്കെ താന്‍ ഇതേ രീതിയിലാണ് പെരുമാറുന്നത് എന്നാണ് സെറീന പറയുന്നത്.

അഥവാ സാഗര്‍ പ്രൊപ്പോസലുമായി വന്നാല്‍ എന്തായിരിക്കും പ്രതികരണം എന്ന് സെറീനയോട് റെനീഷ ചോദിക്കുന്നുമുണ്ട്. അതിന് താന്‍ നോ പറയും എന്ന് തന്നെയാണ് സെറീന പറയുന്നത്. സാഗറിന്റേത് ലൗ സ്ട്രാറ്റജി ആണെന്ന് ഉറപ്പായാല്‍ അയാളില്‍ നിന്ന് അകലം പാലിക്കും എന്നാണ് സെറീനയുടെ മറുപടി. ബിഗ് ബോസ് സീസണ്‍ ഒന്നില്‍ മാത്രമായിരുന്നു യഥാര്‍ത്ഥ പ്രണയം ഉണ്ടായിരുന്നത് എന്നും സെറീന ഇതിനിടെ പറയുന്നുണ്ട്.

അതേസമയം സാഗറിനെ പൂര്‍ണ്ണമായും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും റെനീഷയും സെറീനയും മുതിരുന്നില്ല. സാഗര്‍ പൊതുവെ എല്ലാവരോടും ഒരുപോലെ പെരുമാറാന്‍ ശ്രമിക്കുന്ന ആളായിരിക്കാം എന്നാണ് ഇരുവരുടേയും അഭിപ്രായം. അല്ലെങ്കില്‍ ഏതെങ്കിലും ഒരാളുമായി ഒരു സ്ട്രാറ്റജി എന്ന നിലയില്‍ പ്രണയം സ്ഥാപിക്കാനുള്ള ശ്രമമായിരിക്കാം. ലച്ചുവിനോടും അടുത്തിടെയായി സാഗര്‍ വളരെ അടുത്ത് പെരുമാറുന്നുണ്ടെന്നും റെനീഷ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+