ലേഡി റോബിന്‍ കളിക്കാന്‍ വന്ന ദേവുവിനെ പൊളിച്ചടുക്കി.. മികച്ച മത്സരാര്‍ത്ഥികള്‍ ഇവര്‍; വൈറല്‍ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 5 വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഷോ തുടങ്ങി വെറും ഒരാഴ്ച പിന്നിട്ടപ്പോഴേക്കും മത്സരാര്‍ത്ഥികളും വാശിയേറിയ പ്രകടനമാണ് കാഴ്ച വെക്കുന്നത്. ആദ്യ ആഴ്ചയില്‍ ഏയ്ഞ്ചലിന്‍, റിനോഷ് എന്നിവര്‍ക്ക് ജയില്‍ നോമിനേഷനും ലഭിച്ചിരുന്നു. എങ്കിലും ടാസ്‌കുകളിലെ വാശിയേറിയ പോരാട്ടം വഴി എല്ലാ മത്സരാര്‍ത്ഥികളും ആദ്യം ദിനം തൊട്ട് കളം നിറയുകയാണ്.
ഇതിനിടെ പലപ്പോഴും മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള ഗംഭീര വഴക്കിനും ബിഗ് ബോസ് ഹൗസ് വേദിയായിട്ടുണ്ട്. അതിനാല്‍ തന്നെ ഈ സീസണ്‍ ബിഗ് ബോസ് മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമാകും എന്ന നിരീക്ഷമാണ് പലരും പങ്ക് വെക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ആദ്യ ആഴ്ച പിന്നിടുമ്പോള്‍ റിനോഷ്, വിഷ്ണു, റെനീഷ എന്നിവരാണ് ഏറ്റവും മികച്ച മത്സരാര്‍ത്ഥികള്‍ എന്നാണ് വിലയിരുത്തല്‍.

ഫേസ്ബുക്കിലെ ബിഗ് ബോസ് ഗ്രൂപ്പില്‍ ഇത് സംബന്ധിച്ച വിലയിരുത്തലും നടക്കുന്നുണ്ട്. ആദ്യത്തെ ആഴ്ചയില്‍ പ്രേക്ഷകരുടെ മനംകവര്‍ന്ന മൂന്ന് മത്സരാര്‍ത്ഥികള്‍ ഇവര്‍ മൂന്ന് പേരുമാണ് എന്നാണ് മുഹമ്മദ് ഷാസ് എന്ന പ്രൊഫൈല്‍ പങ്ക് വെച്ച കുറിപ്പില്‍ പറയുന്നത്. അതിന് ചില കാരണങ്ങളും ഇദ്ദേഹം തന്റെ പോസ്റ്റില്‍ നിരത്തുന്നുണ്ട്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.
റിനോഷ്
ഈ സീസണിലെ മറ്റു മത്സരാര്‍ഥികളെ അപേക്ഷിച്ച് വളരെ ഇന്‍ട്രസ്റ്റിംഗ് ആയിട്ടുള്ള പേഴ്‌സണാലിറ്റി ഉള്ള വ്യക്തിയാണ് റിനോഷ് എന്നാണ് കുറിപ്പില്‍ പറയുന്നത്. ആ ഒരു കൗതുകം പക്ഷെ എത്രനാള്‍ ഉണ്ടാകുമെന്ന് കണ്ടറിയണം. ടാസ്‌കുകള്‍ ചെയ്യുന്ന കാര്യത്തിലുള്ള മടി മാറ്റിനിര്‍ത്തിയാല്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്നും വിലയിരുത്തുന്നു
Vastu Tips: വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കേണ്ടത് ഇവിടെ.. ഇരട്ടിയാകും, വാസ്തു പറയുന്നത് കേള്‍ക്കാം
വിഷ്ണു
ഈ സീസണിലെ ഏറ്റവും ചങ്കൂറ്റം ഉള്ള മത്സരാര്‍ത്ഥി താനായിരിക്കുമെന്ന സൂചന ആദ്യത്തെ ആഴ്ചയില്‍ പ്രേക്ഷകര്‍ക്ക് തന്നിട്ടുണ്ട് വിഷ്ണു എന്നാണ് കുറിപ്പില്‍ പറയുന്നത്. ലേഡി റോബിന്‍ കളിക്കാന്‍ വന്ന ദേവുവിന്റെ കളിയെ മൂന്ന് ദിവസം കൊണ്ട് പുറത്ത് കൊണ്ട് വന്ന വ്യക്തിയെന്ന നിലയില്‍ ഇനിയങ്ങോട്ട് മികച്ച നീക്കങ്ങള്‍ വിഷ്ണുവില്‍ നിന്ന് പ്രതീക്ഷിക്കാം എന്നും വിഷ്ണു പറയുന്നു.
റെനീഷ
പറയേണ്ട കാര്യങ്ങള്‍ കൃത്യസമയത്ത് പറയുന്ന വ്യക്തിയാണ് റെനീഷ. താന്‍ ആക്ടീവ് ആണെന്ന് കാണിക്കാന്‍ അനാവശ്യമായ ഷോ ഓഫ് ഒന്നും റെനീഷയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നും പക്ഷെ പുള്ളിക്കാരി നല്ല ആക്ടീവ് തന്നെയാണ് എന്നും മുഹമ്മദ് ഷാസ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications