വന്നവനും നിന്നവനും അടി ഉണ്ടാക്കുന്നു: പക്ഷെ വെറുതെ ഇരുന്ന് ഈ താരം ബിഗ് ബോസ് കപ്പ് കൊണ്ടുപോയേക്കാം
സീസണ്‍ ഓഫ് ഓർജിനല്‍ എന്ന ടാഗ് ലൈനുമായാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ആരാധകർക്ക് മുന്നില്‍ എത്തിയത്. എന്നാല്‍ ഭൂരിപക്ഷം താരങ്ങളും തങ്ങളുടെ യഥാർത്ഥ സ്വഭാവം ഷോയില്‍ കാണിക്കുന്നില്ലെന്ന വിമർശനം ശക്തമാണ്. ആളുകള്‍ അറിയുന്ന താരങ്ങളായതു കൊണ്ട് തന്നെ ബിബിക്ക് അകത്ത് അവർ ഒർജിനലായി നില്‍ക്കുമെന്ന് എത്ര പറഞ്ഞാലും അത് ഒരു തരത്തിലും പറ്റാത്ത കാര്യമാണെന്നാണ് ഒരു പ്രേക്ഷകർ വിലയിരുത്തുന്നത്. ആ പ്രേക്ഷകന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നമ്മൾ ഇപ്പോ കാണുന്ന ഗോപിക ഗോപി ഒഴികേ ഉള്ള ബാക്കി 18 പേരും പുറത്ത് നല്ല രീതിയിൽ ഫെമസ് ആയ ആളുകൾ ആണ്. സോഷ്യൽ മിഡിയയിൽ ആണെങ്കിലും അല്ലാത്ത മേഖലയിൽ ആണെങ്കിലും അവരെ അറിയാത്ത ചുരുക്കം ചിലരെ കാണു.

അത് കൊണ്ട് തന്നെ ബിബിക്ക് അകത്ത് അവർ ഒർജിനലായി നില്‍ക്കുമെന്ന് എത്ര പറഞ്ഞാലും അത് ഒരു തരത്തിലും പറ്റാത്ത കാര്യമാണ്. അഭിനയിക്കാതെ നില്കാൻ എത്ര ശ്രമിച്ചാലും നടക്കില്ല. അവരിൽ പലരും അഭിനയിച്ചു നിക്കാൻ അവരുടെ 100% ശ്രമിക്കുന്നു. പക്ഷേ അവരിൽ പലരുടെയും അവരുടെ പുറത്തു ഉള്ള ഫാൻസ് കാണാത്ത യഥാർത്ഥ മുഖം പുറത്തു വരികയാണ്
1.ദേവു
തുടക്കത്തിൽ പലരെയും കൈയിൽ എടുത്ത്.. ഏയ്ഞ്ചൽ എന്നാ മത്സരർത്തിയുടെ ഗെയിം പ്ലാൻ പൊളിച്ച് പുറത്തു ഉള്ള ചിലരുടെ എകിലും മനസ്സിൽ ദേവു സ്ഥാനം നേടി. എന്നാ അടുത്ത വീക്ക് മുതൽ ദേവു ആരാണ് എന്നു പലർക്കും മനസിലായി തുടങ്ങി.
അവരുടെ ഉള്ളിൽ ഉള്ള യഥാർത്ഥ സ്വഭാവം.. അവർ തന്നെ കാണിച്ചു തന്നു
2. ഏയ്ഞ്ചൽ
ഗെയിം പ്ലാൻ ചെയ്തു തുടക്കം തന്നെ പാളിപോയി. പുറത്തു പോണേ എന്നു പലരും ആഗ്രഹിച്ച വ്യക്തി. പക്ഷേ ഇപ്പോ പലർക്കും വെറുത്ത് വെറുത്ത്, കുട്ടിയെ ഇഷ്ടയി തുടങ്ങി.
പുറത്ത് ഉള്ള നെഗറ്റീവ് അകത്ത് കേറി പലരുടെയും മനസ്സിൽ നിന്നും മായിക്കുന്നു.
3. മാരാർ
മാരാർ പുറത്ത് എന്താണോ അത് തന്നെ അകത്തും കാണിക്കുന്നു.
പല്ലിനു പല്ല് കണിന് കണ്ണ്. പക്ഷേ പറയുന്ന കാര്യങ്ങൾ കാണുന്ന പലർക്കും അത്ര അങ്ങ് ഇഷ്ടം ആകില്ല. അയാൾക്കു തമാശ ആയിരിക്കും അയാളുടെ ആർമികും . പക്ഷേ എല്ലാർക്കും അതെ മനസ്സിലാകണം എന്നില്ല.
Travel Tips: സോളോ യാത്ര ഇഷ്ടപ്പെടുന്ന സ്ത്രീകളാണോ: എങ്കില്‍ ശ്രദ്ധിക്കണം ഈ 5 കാര്യങ്ങള്‍

4. സാഗർ-അഭിനയം ഗംഭീരം. യഥാർത്ഥ സ്വഭാവം കാണിക്കാൻ മടി. എത്ര അഭിനയിച്ചു നിക്കാമോ ആ ലെവൽ അതെ പോലെ പോകുന്നു. 5. റെനിഷ- സെയിം ബിഗ് ബോസില്‍ അഭിനയം കൊണ്ട് ഞെട്ടിക്കുന്നു.. വേറെ ലെവൽ. 6. മോനിഷ- സെയിം അഭിനയം. ചിലർ എന്ത് കാണിച്ചാലും മിണ്ടില്ല ഇടപെടില്ല. 7.അനിയൻ- സ്വന്തം സ്വഭാവം പുറത്ത് കാണിക്കാതെ ഒളിച്ചു നടക്കുന്നു..

8.ശ്രുതി- അഭിനയം തന്നെ. 9. ജുനൈസ്- എന്തും തുറന്നു പറയുന്നു. ഇത്ര ദിവസം പോകും എന്നു നോകാം. 10. അഞ്ജുസ്- ആരോടും ഒരു പ്രശ്നത്തിനും പോകാതെ ഒതുങ്ങി എല്ലാരെയും അളിയാ അളിയാ എന്നു വിളിച്ചു നടക്കുന്ന പാവം. 11. നാദിറ- ഒരു എവിഷൻ വന്നാല്‍ ആദ്യം പോകുന്ന മുതൽ. എങ്ങനെ പ്രശ്നം ഉണ്ടാകാം എന്നു ദേവുവിൽ നിന്നും പഠിക്കുന്നു
12.ശോഭ- ശബ്ദം ഉണ്ടാക്കി സംസാരിക്കാൻ അറിയാം. പക്ഷേ മറ്റുവരുടെ ശബ്ദതിന് മുൻപിൽ വീണു പോകുന്നു. 13.സെറീന- ഫൈനൽ ഫൈവില്‍ കാണും എന്നു ഞാൻ കരുതുന്ന ഒരാൾ. 14. ലച്ചു- മിണ്ടാതെ പോകുന്ന പൂച്ച. പക്ഷേ യഥാർത്ഥ സ്വഭാവം ഇത് വരെ കാണിച്ചില്ല. 15.വിഷ്ണു- എന്റെ അഭിപ്രായത്തിൽ നലൊരു ഗെയിംമാർ ആണ്. പക്ഷേ.. ഗെയിം പുറത്ത് വരുന്നില്ല. മൈൻഡ് ഗെയിമാർ ദേവുനെ പറ്റിച്ചു ഗെയിം കളിച്ചു പറയാൻ അതെ ഉള്ളു
16.ഷിജു
ഒച്ചയും ഇല്ല മിണ്ടലും ഇല്ല ഒന്നും ഇല്ല. താൻ വല്ലതും ചെയ്ത പുറത്ത് അത് നെഗറ്റീവ് ആയി പോകും എന്നു പേടി ഉള്ളത് കൊണ്ട് തന്നെ. ഒന്നും മിണ്ടാതെ പോകുന്നു. 17. ഹനാൻ- ഈ കൊച്ച് എത്ര തന്നെ ഒച്ച ഉണ്ടാക്കിയാലും.. ഫിസിക്കൽ ആയ ടാസ്ക് വരുബോൾ പോലും ഒന്നും ചെയ്യാനോ പറയാനോ പറ്റാതെ പോകും. പിടിച്ചു നിക്കാൻ പ്രയാസം.

18. റിനേഷ് ബ്രോ
ഒരു പരസ്യം ഓർമ വരുന്നു. നിങ്ങൾ ഒന്നും ചെയ്യാതെ ഇരിക്കു do nothing.. ബിഗ് ബോസ് പോലും ബ്രോ എന്നു വിളിക്കുന്ന തരത്തിൽ ബ്രോ എത്തി. വെറുതെ ഇരുന്നd പുറത്ത് നല്ല സപ്പോർട് ഉണ്ടാക്കി ഫൈനൽ ഫൈവ് അല്ല.. വെറുതെ ഇരുന്നു ബിഗ് ബോസ് ഫൈവ് ജേതാവ് ആകാൻ സത്യത കാണുന്നു. വന്നവനും നിന്നവനും അടി ഉണ്ടാകുബോൾ ബ്രോ ആ അടി ലൈവ് ആയി ഇരുന്നു കാണുന്നു
19.ഗോപിക
തുടക്കം ഗോപികയ്ക്ക് പ്രയാസം ആയിരിന്നു. അവിടെ ഉള്ളവരുടെ മുൻപിൽ പിടിച്ചു നിക്കാൻ. എന്നാൽ ഇപ്പോ ഗോപിക വേറെ ലെവൽ ആയി കേറി വരുന്നു. മുൻപ് ഗോപികയുടെ വാക് കേൾക്കാൻ പലർക്കും അവിടെ താല്പര്യ കുറവ് ഉണ്ടായിരുന്നു. പലരും ഗോപികയെ യെ അവഗണിച്ചു. ഇപ്പോ നേരെ തിരിച്ചും, ബിഗ്ബോസ് മലയാളത്തിലെ ആദ്യ കോമൺ വിന്നർ ഗോപിക ആകട്ടെ എന്നു നമ്മൾക്കും പ്രാർത്ഥിക്കാം.












Click it and Unblock the Notifications