Get Updates
Get notified of breaking news, exclusive insights, and must-see stories!

'സാബുമോനും ഫുക്രുവും ഉദാഹരണങ്ങളാണ്: ബിഗ് ബോസില്‍ 80 ശതമാനം കാര്യങ്ങളും തീരുമാനിക്കുന്നത് ആ ഘടകം'

സീക്രട്ട് ഏജന്‍റ് സായി, അശ്വന്ത് കോക്ക്, ചെകുത്താന്‍, അഖില്‍ മാരാർ എന്നിവരൊക്കെ ഉണ്ടെങ്കില്‍ ഗെയിം ഉഷാറാവും എന്നാണ് പറയുന്നത്.

mohanlal

ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് സാധാരണക്കാരെ എടുക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന കാർഡിന്റെ സത്യാവസ്ഥ എത്രത്തോളമാണെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് പ്രമുഖ ബിഗ് ബോസ് വ്ളോഗർ രേവതി.

എയർടെല്‍ മുഖേന ഇത്തവണ സാധാരണക്കരാനായ ഒരു വ്യക്തിയെ ബിഗ് ബോസിലേക്ക് എടുക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഒരു നമ്പർ കൊടുത്ത് ആ നമ്പറിലേക്ക് ഒന്ന് മിസ്ഡ്കോള്‍ നല്‍കൂ എന്നും പറഞ്ഞ് ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍കിടന്ന് കറങ്ങുന്നുണ്ട്. ചിലരൊക്കെ ഈ നമ്പറുമായി ബന്ധപ്പെട്ടപ്പോള്‍ പേര് രജിസ്റ്റർ ആയെന്നും ചോദ്യോത്തരങ്ങള്‍ ലഭിച്ചെന്നൊക്കെ പറയുന്നുണ്ട്. എന്നാല്‍ എന്തൊക്കെയായാലും ബിഗ് ബോസ് പറയാതെ ഇതൊന്നും ഓഫീഷ്യലാണെന്ന് കരുതാന്‍ സാധിക്കില്ലെന്നും രേവതി പറയുന്നു.

ചാനലും ലാലേട്ടനും പ്രമോയിലൂടെ വന്ന്

ചാനലും ലാലേട്ടനും പ്രമോയിലൂടെ വന്ന്

ചാനലും ലാലേട്ടനും പ്രമോയിലൂടെ വന്ന് ഇക്കാര്യം വ്യക്തമാക്കണം. അവർ പറഞ്ഞാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമാണെന്ന് വിശ്വസിക്കാനാവൂ, ഓഡീഷന്റെയൊക്കെ കാര്യങ്ങള്‍ ചാനലിലാണ് വരുന്നത്. അല്ലാതെയുള്ളതൊന്നും നമുക്ക് അത്രമാത്രം വിശ്വസിക്കാന്‍ സാധിക്കില്ല. അല്ലാതെയുള്ളതെല്ലാം ചിലപ്പോള്‍ ശരിയായരിക്കാം. ചിലപ്പോള്‍ തെറ്റായിരിക്കാം. ഔദ്യോഗികമായി വന്നാല്‍ മാത്രം വ്യക്തിപരമായ വിവരങ്ങളൊക്കെ പങ്കുവെക്കുന്നതാവും നല്ലതെന്നും രേവതി അഭിപ്രായപ്പെടുന്നു.

ലാലേട്ടന്‍ അഭിനയിക്കുന്ന പ്രമോ ഉടന്‍

ലാലേട്ടന്‍ അഭിനയിക്കുന്ന പ്രമോ ഉടന്‍

ലാലേട്ടന്‍ അഭിനയിക്കുന്ന പ്രമോ ഉടന്‍ തന്നെ പുറത്ത് വരും. ലാലേട്ടന്‍ വരുന്നത് പുതിയ രൂപത്തിലാണെന്നൊക്കെ പറുന്നുണ്ട്. ഏത് പ്രമോ ആയിരിക്കും ആദ്യം വരിക എന്നുള്ളത് സംബന്ധിച്ചും ചില സംശയങ്ങളുണ്ട്. ബിഗ് ബോസിന്റെ പ്രമോ ആയിരിക്കുമോ അതോ സാധാരണക്കാരില്‍ നിന്നും ഒരാളെ വിളിക്കുന്ന പ്രമോ ആണോ വരുന്നതെന്നും അറിയില്ല. എന്തായാലും സാധരണക്കാർക്കുള്ള പ്രമോ വരേണ്ട സമയം കഴിഞ്ഞു. അത് വേഗം വന്നാല്‍ മാത്രം നമുക്ക് ഉറപ്പിക്കാന്‍ കഴിയും.

 ആറാട്ട് അണ്ണന്‍ എന്ന് പറയുന്ന സന്തോഷ് വർക്കി

ആറാട്ട് അണ്ണന്‍ എന്ന് പറയുന്ന സന്തോഷ് വർക്കി

ഏഷ്യാനെറ്റ് കിട്ടാതിരിക്കുന്നത് കേബിളുകാരുമായുള്ള ചില നിരക്ക് പ്രശ്നങ്ങള്‍ കാരണമാണ്. ആറാട്ട് അണ്ണന്‍ എന്ന് പറയുന്ന സന്തോഷ് വർക്കി നേരത്തെ പറഞ്ഞിരുന്നത് എനിക്ക് ബിഗ് ബോസില്‍ പോവാന്‍ സാധിക്കില്ലെന്നായിരുന്നു. എന്നാല്‍ ഇപ്പം പറയുന്നത് ബിഗ് ബോസില്‍ പോവാന്‍ താല്‍പര്യമുണ്ടെങ്കിലും അത്തരമൊരു കോള്‍ തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ്. ചിലതിരക്കുകളൊക്കെ ഉണ്ടെങ്കിലും വിളിച്ചാല്‍ അതേക്കുറിച്ച് ആലോചിക്കാം എന്നാണ് അദ്ദേഹം പറയുന്നതെന്നും രേവതി ചൂണ്ടിക്കാണിക്കുന്നു.

മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: പരിഹാരം അടുക്കളിയിലുണ്ട്, എടുക്കൂ രണ്ട് ബീറ്റ്റൂട്ട്

 സീക്രട്ട് ഏജന്‍റ് സായി, അശ്വന്ത് കോക്ക്,

സീക്രട്ട് ഏജന്‍റ് സായി, അശ്വന്ത് കോക്ക്, ചെകുത്താന്‍, അഖില്‍ മാരാർ എന്നിവരൊക്കെ ഉണ്ടെങ്കില്‍ ഗെയിം ഉഷാറാവും എന്നാണ് പറയുന്നത്. എന്തായാലും പുള്ളിക്കാരനെ സീസണ്‍ ഫൈവിലേക്കോ സിക്സിലേക്കോ ഒക്കെ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. പിആർ അല്ലാതെ കുറച്ച് സപ്പോർട്ടേഴ്സ് ഉണ്ടെങ്കില്‍ നമുക്ക് രക്ഷപ്പെടാന്‍ കഴിയുമോ, അതല്ലെങ്കില്‍ ഹേറ്റേഴ്സ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രശ്നമാവുമോ എന്നതിനെക്കുറിച്ചാണ് അടുത്തതായി പറയുന്നത്.

സത്യം പറയുകയാണെങ്കില്‍ ഇരുപത് ശതമാനം

സത്യം പറയുകയാണെങ്കില്‍ ഇരുപത് ശതമാനം

സത്യം പറയുകയാണെങ്കില്‍ ഇരുപത് ശതമാനം ഇത് കറക്ടാണ്. സപ്പോർട്ടേഴ്സ് ഉണ്ടെങ്കില്‍ നല്ലതും ഹേറ്റേഴ്സ് ഉണ്ടെങ്കില്‍ കുറച്ച് പേടിക്കുകയും വേണം. എന്നാല്‍ എണ്‍പത് ശതമാനത്തോളം കാര്യങ്ങള്‍ തീരുമാനിക്കുന്നത് നിങ്ങള്‍ അതിന് അകത്ത് എങ്ങനെ കളിക്കുന്നു, എത്ര മാത്രം സ്ക്രീന്‍ സ്പേയ്സ് കിട്ടുന്നു എന്നതിന്റെയൊക്കെ അടിസ്ഥാനത്തിലാണ്. പുറത്ത് നമുക്ക് എത്ര വലിയ പിന്തുണയുണ്ടെന്ന് പറഞ്ഞാലും നമ്മളെ അധികം സ്ക്രീനില്‍ കാണിക്കുന്നില്ലെങ്കില്‍ എന്ത് പറഞ്ഞിട്ടും കാര്യമില്ല. പിന്തുണയ്ക്കുന്നവർ തന്നെ നമുക്കെതിരെ തിരിയുന്ന അവസ്ഥ വരും.

സ്ക്രീന്‍ സ്പേസ് കിട്ടുക എന്നുള്ളതാണ് പ്രധാനം

സ്ക്രീന്‍ സ്പേസ് കിട്ടുക എന്നുള്ളതാണ് പ്രധാനം

അവിടെ നമുക്ക് സ്ക്രീന്‍ സ്പേസ് കിട്ടുക എന്നുള്ളതാണ് പ്രധാനം. ഒരുപാട് സപ്പോർട്ടേഴ്സും ഫാന്‍ ഫോളോവേഴ്സുമായി പോയ വ്യക്തിയായിരുന്നു ഫുക്രു. എന്നാല്‍ അവസാനം ഫുക്രുവിന് കുറേ ഹേറ്റോഴ്സിനെ കിട്ടു. സാബുമോന്റെ കാര്യം നോക്കൂ. ഒരുപാട് ഹേറ്റേഴ്സുമായി പോയ അദ്ദേഹം വിന്നറായി. രജിത് കുമാറിനും ഒരുപാട് ഹേറ്റേഴ്സ് ഉണ്ടായിരുന്നെങ്കിലും അതിനേക്കാള്‍ പിന്തുണ ഷോയിലൂടെ ലഭിച്ചു. പേർളിക്ക് തന്റെ സപ്പോർട്ടേഴ്സിനെ നിലനിർത്താന്‍ സാധിച്ചു. ഇതൊക്കെ സൂചിപ്പിക്കുന്നത് എല്ലാം പ്രവചനാതീതമാണെന്നും രേവതി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+