സെറീനയെ വിവാഹം കഴിക്കുമോ? നടന്നത് വെറും ലൗ സ്ട്രാറ്റജിയോ? ഒടുവിൽ തുറന്ന് പറഞ്ഞ് സാഗർ സൂര്യ
കൊച്ചി: ബിഗ് ബോസ് സീസൺ 5ൽ വളരെ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു സാഗർ സൂര്യ-സെറീന സൗഹൃദം. പ്രണയമാണെന്ന് ഇരുവരും പരസ്പരം പറഞ്ഞിരുന്നില്ലെങ്കിലും ആ രീതിയിലായിരുന്നു പുറത്ത് നടന്ന ചർച്ചകൾ. അതേസമയം സ്ക്രീൻ സ്പേസ് കിട്ടാനുള്ള വെറും ഗെയിം സ്ട്രാറ്റജി മാത്രമാണ് ഇരുവരുടേതും എന്ന വിമർശനങ്ങളും പുറത്ത് ശക്തമായിരുന്നു.
ഇപ്പോഴിതാ സെറീനയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സാഗർ സൂര്യ. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. നടന്നത് വെറും ലൗ സ്ട്രാറ്റജി മാത്രമാണോ ,സെറീനയെ വിവാഹം കഴിക്കുമോയെന്നതിനെക്കുറിച്ചെല്ലാം സാഗർ പ്രതികരിച്ചു. ബിഗ് ബോസ് വീട്ടിലേക്ക് ഇനി റീഎൻട്രി ഉണ്ടാകുമോയെന്നതിനെ കുറിച്ചും സാഗർ മനസ് തുറന്നു. വായിക്കാം.

'റീഎൻട്രി ഒരുപാട് ആൾക്കാർ ചോദിക്കുന്നുണ്ട്. എന്നാൽ വീണ്ടും പോയിട്ട്, എന്തിനാടാ നീ പോയത് എന്ന ചോദ്യം കേൾപ്പിക്കേണ്ടി വരുമോയെന്ന ആശങ്കയുണ്ട്. ഇപ്പോൾ ആളുകളുടെ സ്നേഹം നന്നായി കിട്ടിയിട്ടുള്ളത്. പക്ഷേ ഗെയിം കളിച്ച് വരുന്നതിനിടയിൽ ഔട്ടായതിന്റെ സങ്കടവും ഉണ്ട്.
ബിഗ് ബോസിൽ പോയപ്പോൾ എനിക്ക് എന്നെ കുറിച്ച് വളരെ അധികം മനസിലാക്കാൻ സാധിച്ചു. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉണ്ടായിരുന്ന സെറീന, നാദിറ, ജുനൈസ് എന്നിവരുടെ അടുത്തുനിന്ന് തന്നെയാണ് എനിക്ക് ഏറ്റവും കൂടുതൽ നെഗറ്റീവ് ഉണ്ടായത്. അത് വളരെ അധികം വിഷമിപ്പിച്ചു.
ബിഗ് ബോസിൽ വെച്ച് സെറീനയുമായി ഉണ്ടായ ബന്ധം ഒരിക്കലും ലൗ സ്ട്രാറ്റജി ആയിരുന്നില്ല. എനിക്ക് ഒരിക്കലും അങ്ങനെ സ്ട്രാറ്റജി കാണിച്ച് അവിടെ നിൽക്കേണ്ടതില്ല.അതുപോലൊരു ഷോയുടെ അകത്ത് വെച്ച് നമ്മൾ ആരോടെങ്കിലുമൊക്കെ സംസാരിക്കുമല്ലോ. സെറീന വളരെ നല്ല വ്യക്തിയാണ്. നമ്മുക്ക് പരസ്പരം പല വ്യക്തിപരമായ കാര്യങ്ങളും അറിയാം. അവളുടെ പ്രധാന വീക്ക്നെസ് അവളുടെ അമ്മയാണ്. എന്നെ പോലെ തന്നെയാണത്.
ഞങ്ങൾ തമ്മിൽ വൈകാരികമായി ഒരു കണക്ഷൻ അവിടെ ഉണ്ടായിട്ടുണ്ട്. അവളെ വ്യക്തിപരമായി എനിക്ക് ഇഷ്ടവുമാണ്. അതിനർത്ഥം അവളെ വിവാഹം കഴിക്കുമോയെന്നല്ല. സെറീന വളരെ അധികം സ്നേഹിക്കാൻ അറിയുന്ന ഒരാളാണ്. മോഡേണായിട്ടുള്ള പെൺകുട്ടികളിൽ നിന്ന് വ്യത്യസ്തമായി എല്ലാവരേയും നന്നായി കെയർ ചെയ്യുകയും ഇടപെടുകയുമൊക്കെ ചെയ്യുന്ന ആളാണ്. ആ സ്വഭാവം എനിക്ക് വളരെ അധികം ഇഷ്ടമായി.സെറീനയെ എന്തായാലും ദുബായിൽ പോയിട്ടായാലും കാണും. കാണുമ്പോൾ അവളെ വളരെ അധികം മിസ് ചെയ്തതായി പറയും', സാഗർ സൂര്യ പറഞ്ഞു.
സെറീനയുമായുള്ള സാഗറിന്റെ ബന്ധം ലൗ സ്ട്രാറ്റജിയാണോയെന്ന് തന്നോട് പലരും ചോദിച്ചിരുന്നതായി സാഗറിന്റെ പിതാവും അഭിമുഖത്തിൽ പറഞ്ഞു. ഇതൊരു ഗെയിമാണല്ലോ, പല ട്രാക്കിലും അതിനുള്ളിൽ കാര്യങ്ങൾ പോകും. സാഗറിന്റെ എല്ലാ ഗെയിമുകളും ഞാൻ ഇഷ്ടപ്പെട്ടിരുന്നു. അവന്റെ അമ്മ ബിഗ് ബോസിന്റെ വലിയ ഫാനായിരുന്നു. ബിഗ് ബോസിലേക്ക് സാഗർ പോകണമെന്ന അമ്മ ആഗ്രഹിച്ചിരുന്നു. എന്ത് ഉദ്ദേശത്തിലാണ് അവൾ ആഗ്രഹിച്ചതെന്ന് അറിയില്ല. എന്തായാലും അവൾ ആഗ്രഹിച്ചത് നടന്നുവെന്നതിൽ സന്തോഷമുണ്ട്. പക്ഷേ അത് കാണാൻ അവൾ ഇല്ലെന്നത് ഏറെ വിഷമിപ്പിക്കുന്നുണ്ട്.
മക്കളുടെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ആളാണ് ഞാൻ. ഞാനും ഭാര്യയും തമ്മിൽ ഒരിക്കൽ പോലും ദേഷ്യപ്പെട്ടിട്ടില്ല. അതൊക്കെ കണ്ട് കൊണ്ടാണ് മക്കൾ വളർന്നത്. അതുകൊണ്ട് കൂടിയായിരിക്കാം അവർക്ക് അമ്മയുമായും കുടുംബത്തോടുമൊക്കെ വളരെ സ്നേഹം. സാഗർ ആഗ്രഹിക്കുന്ന രീതിയിൽ അവന് വളരാൻ സാധിക്കട്ടെയെന്നതാണ് ഇനി ആഗ്രഹം. മറ്റുള്ള കാര്യങ്ങളിൽ അവൻ സ്വന്തമായി എടുക്കുന്ന തീരുമാനങ്ങളാണ്', പിതാവ് പറഞ്ഞു.












Click it and Unblock the Notifications