Get Updates
Get notified of breaking news, exclusive insights, and must-see stories!

സെറീനയോട് സാ​ഗറിന് ശരിക്കും പ്രണയമാണോ? മാറിയിരുന്ന് സംസാരം, നാണം; എന്തോ പറയാനൊരുങ്ങി സാ​ഗർ

ബിഗ്‌ബോസ് മലയാളം സീസൺ 5 അഞ്ചാം വാരം പൂർത്തിയാക്കി ആറാം ആഴ്ചയിലേക്ക് കടക്കുകയാണ്. അഞ്ച് ആഴ്ചകൾ പൂർത്തിയാക്കിയിട്ടും മുൻപുള്ള സീസണുകൾ ഉണ്ടാക്കിയ ഓളം ഉണ്ടാക്കാൻ ഇത്തണത്തെ സീസണിലെ മത്സരാർത്ഥികൾ സാധിച്ചിട്ടില്ലെന്നാണ് പ്രേക്ഷകരുടെ പരാതി. ഇങ്ങനെ പോയാൽ ഏറെ വൈകാതെ ഈ സീസൺ കാണുന്നത് നിർത്തുമെന്നാണ് പ്രേക്ഷകർ പറയുന്നത്. മത്സരാർത്ഥികൾക്ക് തന്നെ മത്സരത്തോട് ഒരു ആവേശമോ, മത്സര ബുദ്ധിയോ, വാശിയോ ഒന്നും ഇല്ലെന്നാണ് പരാതി...എല്ലാവരും അവരുടെ നിലനിൽപ്പിന് വേണ്ടി സേഫ് ആയി ഗെയിം കളിക്കുന്നു, കണ്ടന്റുകൾ ഉണ്ടാക്കുന്നമില്ല.

കഴിഞ്ഞ സീസണുകളിൽ മത്സരാർത്ഥികൾ തമ്മിൽ വാശിയേറിയ പോരാട്ടമായിരുന്നു. ബിഗ്‌ബോസിനകത്ത് തുടങ്ങിയവാശി പുറത്തിറങ്ങിയിട്ടുംതീർന്നിരുന്നില്ല. റോബിനും ജാസ്മിനും ദിൽഷയും റിയാസും വാശിയേറിയ പോരാട്ടമായിരുന്നു, പ്രണയ സ്ട്രാറ്റജി അടിക്കം പ്രയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണെ ഇതുവരെ ആയിട്ടും ഒന്നും നടന്നിട്ടില്ല.

Bigg Boss Malayalam

ഇനി ആകെ പ്രതീക്ഷയുള്ളത് സാഗറിന്റെയും സെറീനയുടേയും ബന്ധത്തിലാണെന്നാണ് പ്രേക്ഷകർ പറയുന്നത്. രണ്ടാൾക്കിടയിലും പ്രണയം പൂക്കുമെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ സാഗർ ഒന്നും വിട്ടുപറയുന്നില്ല.റെനീഷയും സെറീനയും സാഗർ സെറീനയുടെ അടുത്ത് ലൗ സ്ട്രാറ്റർജി ഇട്ടുനോക്കുമെന്ന് നേരത്തെ സംസാരിച്ചിരുന്നു. ഇപ്പോൾ സെറീനയും സാഗറും കൂടുതൽ സമയം ഒരുമിച്ച് ചെലവിടുന്നുണ്ട്.

കഴിഞ്ഞ എപ്പിസോഡിലും ഇവർ ഒരുമിച്ചിരുന്നിരുന്നു. സാഗർ പലപ്പോഴും തനിക്ക് എന്തോ പറയാനുണ്ടെന്ന സൂചന സെറീനക്ക് നൽകുന്നുമുണ്ട്. കഴിഞ്ഞദിവസം എന്താ ഇങ്ങനെ നോക്കുന്നതെന്ന് സാഗറിനോട് സെറീന ചോദിക്കുന്നുണ്ട്... വെറുതേ എന്നായിരുന്നു സാഗർ പറയുന്നത്. എന്നാൽ മാധവൻ നോക്കിയതൊക്കെ കട്ടുകൊണ്ടുപോകും എന്ന് സെറീന പറയുന്നുണ്ട്. എന്നാൽ ബിഗ്‌ബോസിൽ നിന്ന് കട്ടത് ബിഗ്‌ബോസിൽ തന്നെ വെച്ചിട്ടേ പോകൂവെന്നാണ് സാഗർ പറയുന്നത്.

ഇവർക്ക് ഇടയിൽ എന്തോ ഒരു ഇഷ്ടം ഉണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ മത്സരത്തിന് വേണ്ടിയുള്ള തന്ത്രമാകാം ഇതെന്നും പ്രേക്ഷകർ പറയുന്നു. അഥവാ സാഗറും സെറീനയും പ്രണയം ഉണ്ടായാൽ അത് റെനീഷ.-സെറീന-അഞ്ചൂസ് കൂട്ടുകെട്ടിനെ മോശമായി ബാധിക്കാൻ കാരണമാകുമെന്നും പ്രേക്ഷകർ പറയുന്നു. ഇവർ തമ്മിൽ ഭയങ്കര കൂട്ടുകെട്ടാണ്. പക്ഷേ സാഗർ കടന്നുവന്നാൽ അത് ഒരുപക്ഷേ ഈ കൂട്ടുകെട്ട് പൊളിയും. അതുപോലെ തന്നെ സാ​ഗറും ജുനൈസും തമ്മിൽ ഉള്ള ഫ്രണ്ട്ഷിപ്പിനും ചിലപ്പോൾ വിള്ളൽ വന്നേക്കാം,,

ഇനി ഇവർ തമ്മിൽ പ്രണയം ഉണ്ടായാൽ മാത്രമേ ഇനി കണ്ടന്റുകൾ ഉണ്ടാവൂ എന്നാണ് പ്രേക്ഷകർ പറയുന്നത്. ആദ്യം മുതൽക്ക് കണ്ടന്റ് കുറവാണെന്ന ആരോപണം ഉയർന്നുവന്നിരുന്നു, അപ്പോഴാണ് വൈൽഡ് കാർഡ് എൻട്രിയായി ഹനാൻ വരുന്നത്. എന്നാൽ ആരോ​ഗ്യപ്രശ്നങ്ങൾ കാരണം ഹനാൻ പുറത്തുപോയി. അതിന് പിന്നാലെ ഏയ്ഞ്ചലിനും പുറത്തുപോയി, പിന്നീട് ​ഗോപികയാണ് പുറത്തായത്. പിന്നാലെ ലച്ചു ആരോ​ഗ്യപ്രശ്നങ്ങൾ കാരണം പുറത്തുപോയി.

ഇവരൊക്കെ പോയതോടെ ബി​ഗ്ബോസ് ആകെ ശോകമായെന്നാണ് പ്രേക്ഷർ‌ പറയുന്നത്. ഓളമുണ്ടാക്കുമെന്ന് കരുതിയ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഒമർ ലുലു പ്രത്യേകിച്ച് ഒന്നും ചെയ്യുന്നിമില്ല. അഖിലും വിഷ്ണുവും അനിയൻ മിഥുനമാണ് കുറച്ചെങ്കിലും മുന്നിട്ട് നിൽക്കുന്നത്. ദേവു ആദ്യമൊക്കെ കളിച്ചെങ്കിലും ഇപ്പോൾ ആരുടേയും കാര്യത്തിലൊന്നും ഇടപെടാതെ ​ഗെയിം കളിച്ച് പോകുന്നു.

Skin Care: ജീരക വെള്ളത്തിൽ മുഖം കഴുകിയാൽ തിളങ്ങുമോ? ഇതാ നിങ്ങൾക്കറിയാത്ത ചില ടിപ്പുകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+