ശോഭ കൂടെ നിന്ന് കാലുവാരും.. അതുകൊണ്ട് ആരും അടുപ്പിക്കില്ല; ഇവരാണ് ഗ്രൂപ്പുകള്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 പകുതിയോട് അടുക്കാനിരിക്കെ കൂടുതല്‍ ആവേശകരമായിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസത്തേയും ടാസ്‌കുകള്‍ മത്സരാര്‍ത്ഥികളെ അക്ഷരാര്‍ത്ഥത്തില്‍ പരീക്ഷിക്കുന്നതാക്കി മാറ്റുന്നുണ്ട്. ബിഗ് ബോസ് സീസണ്‍ 5 ന്റെ തുടക്കം മുതല്‍ ഗ്രൂപ്പുകളുണ്ട്. എന്നാല്‍ ഇപ്പോള്‍ ടാസ്‌കും ഗെയിമും എല്ലാം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കളിക്കുന്നു എന്ന നീരീക്ഷണം ഉയരുന്നുണ്ട്.
അതിനാല്‍ തന്നെ ബിഗ് ബോസ് ഹൗസിനുള്ളിലെ ഗ്രൂപ്പുകളിലും മാറ്റം വന്നിട്ടുണ്ട്. ബിഗ് ബോസ് സംബന്ധിയായ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച് നിരവധിയായ ചര്‍ച്ചകള്‍ വന്നിട്ടുണ്ട്. ഒമര്‍ ലുലുവിന്റെ എവിക്ഷന് ശേഷം ബിഗ് ബോസ് ഹൗസിലെ ഗ്രൂപ്പുകള്‍ എങ്ങനെയാണ് എന്ന് വിലയിരുത്തുകയാണ് ഓതര്‍ ലോറന്‍സ് ബ്ലൂമിംഗ് ബ്ലോസം എന്ന ഫേസ്ബുക്ക് യൂസര്‍. കുറിപ്പ് വായിക്കാം...

ബിഗ് ബോസ്സ് ഒരു വ്യക്തിപരമായി ഒറ്റക്ക് കളിക്കേണ്ട ഒരു ഗെയിം ആണ്. പക്ഷെ, അതെ ബിഗ് ബോസ്സില്‍ തന്നെ ഗ്രൂപ്പ് ആയി കളിക്കേണ്ട ഗെയിം ഉണ്ട്. ഇന്നലത്തെ ഗെയിം എന്നത് ഒറ്റ നോട്ടത്തില്‍ ഇന്‍ഡിവിജ്വല്‍ ഗെയിം ആണെന്ന് തോന്നുമെങ്കിലും അതൊരു ഗ്രൂപ്പ് ഗെയിം തന്നെയാണ്. ഒരുമ ഒണ്ടെങ്കില്‍ ഒലക്ക പുറത്തും കിടക്കാം. ഗെയിം വരുമ്പോള്‍ ആരുടെയൊക്കെ ഫേക്ക് ഫ്രണ്ട്ഷിപ് പൊട്ടിപോകും എന്നറിയാന്‍ കൊടുത്ത ഒരു ടാസ്‌ക് ആണിത്.
വിഷ്ണുവും മാരാരും ഒരുമിച്ച് കെട്ടിപിടിച്ചു കളത്തില്‍ നിന്നാല്‍ ഗെയിം അവിടെ തീരും. രണ്ടുപേരും ജയിക്കും. ഗെയിമില്‍ ഒരു ഫണ്‍ എലമെന്റ് കൊണ്ടുവരാന്‍ ആണ് അവര്‍ പാട്ടും പാടി ഡാന്‍സ് കളിച്ചൊക്കെ നിന്നത്. അവസാനം ഓട്ട മത്സരം വരെ നടത്തി. അതുകൊണ്ട് ഗ്രൂപ്പ് കളിച്ചു തോല്‍പിച്ചു എന്ന വാദം ശരിയല്ല. ഈ സീസണില്‍ ഉള്ള ഗ്രൂപ്പുകള്‍.
ഗ്രൂപ്പ് 1: റെനിഷ, സെറീന, സാഗര്‍, ജുനൈസ് (അഞ്ജുസ് നേരത്തെ ഉണ്ടായിരുന്നു... ഇപ്പോ ട്രാക്ക് മാറി )...
ഗ്രൂപ്പ് 2: മാരാര്‍, ഷിജു, വിഷ്ണു.
ഗ്രൂപ്പ് 3 : മിഥുന്‍, ശ്രുതി, റിനോഷ്. (ശ്രുതി രണ്ടാമത്തെയും മൂന്നാമത്തെയും ഗ്രൂപ്പില്‍ കോമണ്‍ ആണ് ). നാദിറ സാഹചര്യം പോലെ മൂന്ന് ഗ്രൂപ്പിലും വന്നു കേറും എന്നാലും ഒന്നാമത്തെ ഗ്രൂപ്പിനോട് ചായ്വ് കൂടുതല്‍. അനു കൂടുതലും രണ്ടാമത്തെയും മൂന്നാമത്തെയും ഗ്രൂപ്പില്‍ ആണ് നില്‍ക്കുന്നത്.
Vastu Tips: കറിവേപ്പില ഇവിടെ നടല്ലേ... വീട്ടില്‍ കലഹം ഉറപ്പ്
ശോഭ ഗ്രൂപ്പില്‍ ഇല്ല എന്ന് നാഴികയ്ക്ക് നാല്പതു വട്ടം പറയുമെങ്കിലും മാരാറിനെ പൊട്ടിക്കാന്‍ മിക്കവാറും ഒന്നാം ഗ്രൂപ്പിന്റെ കൂടെയാണ് സ്ഥിരം. കണ്ടന്റ് ഇല്ലാതെ വരുമ്പോള്‍ മാരാറിന്റെ പുറകെ ടോം ആന്‍ഡ് ജെറി കളിക്കാനും വരും. പക്ഷെ, മാരാറിന്റെ ഗ്രൂപ്പില്‍ കേറില്ല. കൂടെ നിന്നിട്ട് പുറകില്‍ നിന്നും കുത്തും. ഇതാണ് ഹൗസിന്റെ അവസ്ഥ. എല്ലാര്‍ക്കും ടീം ഉണ്ട് പിന്നെ ശോഭ ഗ്രൂപ്പില്‍ ചേരാത്തത് അല്ല.
ശോഭയെ ആരും കൂട്ടാത്തതാണ്. കാരണം, ശോഭ കൂടെ നിന്നു കാലു വരുന്ന ടീമാണ്. ഫൈനല്‍ 5 വരെ ഏറെക്കുറെ ഇങ്ങനെയൊരു കോര്‍ ഗ്രൂപ്പ് ഉണ്ടാവും. എല്ലാ ഗ്രൂപ്പില്‍ നിന്നും ആരെങ്കിലും ഒരാള്‍ ഫൈനല്‍ 5 ഇല്‍ കാണും. അതാണ് ഗെയിം. ബാക്കി ഫൈനലില്‍ അറിയാം.












Click it and Unblock the Notifications