ശോഭയുടെ സംസാരം ഭയങ്കര ഫേക്കാണ്, വിന്നറാവുക മാത്രമാണ് മൈന്‍ഡ് സെറ്റെന്ന് അഖില്‍ മാരാര്‍
ബിഗ് ബോസ് അവസാനിക്കാന്‍ ഇനി നാല് ദിവസം കൂടി ബാക്കി നില്‍ക്കെ വീണ്ടും അഖില്‍ മാരാര്‍-ശോഭ പോര്. പക്ഷേ ഇത്തവണ പ്രത്യക്ഷത്തില്‍ അല്ലെന്ന് മാത്രം. ചൊവ്വാഴ്ച്ച പണപ്പെട്ടി എന്ന പ്രധാനപ്പെട്ട ടാസ്‌കിന്റെ ആദ്യ ദിനമായിരുന്നു നടന്നത്. ഷോയില്‍ തുടര്‍ന്ന് മുന്നോട്ട് പോകാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്ക് പണപ്പെട്ടിയുമായി വീട്ടിലേക്ക് പോകാം. ഇതായിരുന്നു ടാസ്‌ക്.
നാദിറ പെട്ടിയെടുത്തപ്പോള്‍ 6,50000 രൂപയായിരുന്നു ഉണ്ടായിരുന്നത്. നാളെയും തുക മാറുമെന്ന് നിര്‍ദേശം വന്നതോടെ നാദിറ ഇത് ക്യാന്‍സല്‍ ചെയ്ത് ഹൗസില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അതിനെ ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍. ആ സമയത്താണ് അഖില്‍ മാരാര്‍ ശോഭയ്‌ക്കെതിരെ രംഗത്തെത്തിയത്.നാദിറ പണപ്പെട്ടി എടുത്തപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചത് ശോഭ ആയിരുന്നു. ഈ വിഷയത്തില്‍ നാദിറയോടാണ് ശോഭയെ കുറിച്ച് മാരാര്‍ സംസാരിച്ചത്.

ശോഭ കപ്പടിക്കണം എന്ന ഉറച്ച മൈന്റ് സെറ്റായിട്ടിരിക്കുന്ന ആളാണ്. ഈ ബിഗ് ബോസ് ട്രോഫിയും പൈസയും നിനക്ക് വിട്ടുതരുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു അഖില്‍ നാദിറയോട് ചോദിക്കുന്നത്. ശോഭയുടെ സംസാരം കേള്‍ക്കുമ്പോള്‍ തന്നെ ഭയങ്കര ഫേക്ക് ഫീല്‍ ചെയ്യുന്നുണ്ട്. ഇറിറ്റേഷന്‍ തോന്നുന്ന കാര്യമാണ് ഞാനീ പറയുന്നത്. ഇങ്ങനെ ഒരു തീരുമാനം എടുക്കരുതെന്ന് ഒന്നുകില്‍ ശോഭ നിന്നോട്ട് പറയണമായിരുന്നു. പണപ്പെട്ടി നീ എടുത്ത് പോയി കഴിഞ്ഞാല്‍ ശോഭ ഹാപ്പിയാണ്. ഈ പ്രൊമോ നിനക്ക് നെഗറ്റീവായിരിക്കുമെന്നും അഖില്‍ പറയുന്നു.
നാദിറ, നീയൊന്ന് ചിന്തിച്ച് നോക്ക്, നിനക്ക് വോട്ട് ചെയ്ത് ഫിനാലെയ്ക്ക് എത്തിക്കാന്‍ നില്‍ക്കുന്നവര്‍ ഇതെല്ലാം തെറ്റായല്ലേ കാണൂ. ക്വിറ്റ് ആയിപ്പോകാന്‍ നില്‍ക്കുന്ന ആളായിട്ടാണ് നിന്നെ എല്ലാവരും കാണുക. ശോഭ പറയുന്നത് പ്രൊമോ ഗംഭീരമായിരിക്കും എന്നാണ്. ഒരു നല്ല സുഹൃത്ത് ഇങ്ങനെയല്ല സംസാരിക്കേണ്ടത്. ഉപദേശിക്കുകയായിരുന്നു വേണ്ടത്. നീ പോയാല്‍ ആ വോട്ട് കൂടി അവള്‍ക്ക് കിട്ടും. വിന്നറാകുക എന്നത് മാത്രമാണ് ശോഭയുടെ മൈന്‍ഡ് സെറ്റ്. ഒരു ടാസ്‌ക്കില്‍ പോലും ഒരു കാര്യം വിട്ടുകൊടുക്കാന്‍ ശോഭ തയ്യാറല്ല. അങ്ങനെയുള്ളപ്പോള്‍ ബിഗ് ബോസ് ട്രോഫിയൊന്നും ശോഭ വിട്ടുതരുമെന്ന് കരുതേണ്ടെന്നും അഖില്‍ മരാര്‍ നാദിറയോട് പറഞ്ഞു.

അതേസമയം നാദിറയ്ക്ക് ശേഷം ഷിജുവിനോടും ഇതേ കാര്യം തന്നെ അഖില്‍ പറയുന്നുണ്ട്. അവള്‍ നാദിറയെ വിളിച്ചുവരുത്തി ഭയങ്കര പ്രോത്സാഹനമായിരുന്നു. നീ സൂപ്പര്‍ സ്റ്റാര്‍ ആയെടാ, എന്നൊക്കെയാണ് പറയുന്നത്. നാദിറയോട് വിളിച്ച് കാര്യം പറയാന്‍ കാരണം അ താണ്. ഈ സാധനം, മനസ്സിലൊരു ശുദ്ധതയും ഇല്ലാത്തവളാണ്. ഫേക്ക് നേച്ചറാണ് അവള്‍ക്കുള്ളത്. പ്രാങ്കില്‍ അവള്‍ നാദിറയോട് കാണിച്ചതൊക്കെ നമ്മള്‍ കണ്ടതാണെന്ന് അഖില്‍ പറയുന്നു.
ബാക്കിയുള്ളവര്‍ക്ക് മനസിലാകാതെ കളിച്ചാല്‍ ഓക്കെ, നമ്മളെന്നും ബുദ്ധിയില്ലാത്തവര്‍ അല്ലല്ലോ എന്നാണ് ഷിജു മറുപടി പറഞ്ഞത്. പലരും നിന്നെ ഉപദേശിക്കും, ആരുടെ ഉപദേശത്തിലും ചെന്ന് വീഴരുത്, ഫസ്റ്റ് വരുന്ന വ്യക്തിയുടെ സമ്മാനത്തുകയില്‍ നിന്നാണ് ഈ പണം കുറയുന്നതെന്നും ജുനൈസ് നാദിറയോട് പറഞ്ഞു.












Click it and Unblock the Notifications