Get Updates
Get notified of breaking news, exclusive insights, and must-see stories!

'മൂന്നര വർഷം ഞാൻ കരയാത്തൊരു ദിവസം പോലും ഉണ്ടായിരുന്നില്ല'; ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് ശോഭ

ബിഗ്‌ബോസ് മലയാളം സീസൺ 5 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ശോഭ. ഫൈനൽ 5 ൽ എത്തുമെന്ന് പ്രേക്ഷകർ കരുതുന്ന മത്സരാർത്ഥി കൂടിയാണ് ശോഭ. തന്റെ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ശോഭ തുറന്നുപറഞ്ഞിരുന്നു. ഇപ്പോൾ അനുഭവങ്ങൾ പാളിച്ചകൾ എന്ന ടാസ്‌കിൽ തന്റെ ജീവിതത്തിൽ സംഭവിച്ച ഉയർച്ചകളെക്കുറിച്ചും താഴ്ച്ചകളെക്കുറിച്ചും ശോഭ തുറന്നുസംസാരിക്കുകയാണ്.

ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിൽ ശോഭ വികാരഭരിതയായി സംസാരിക്കുന്നത് കാണാം. അതേസമയം, ലൈവിൽ ഇപ്പോഴും ശോഭ തന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത് തന്നെയാണ് കാണിക്കുന്നത്. ഏതാണ്ട് മൂന്നോ നാലോ മണിക്കൂറായി ശോഭ സംസാരിക്കാൻ തുടങ്ങിയിട്ടെന്നാണ് മത്സരാർത്ഥികൾ പറയുന്നത്. ഇനി കുറച്ച് ചുരുക്കി പറഞ്ഞോളൂ എന്ന് ജുനൈസ് ശോഭയോട് പറയുന്നുണ്ട്. ഉയർച്ചകളെക്കുറിച്ചും താഴ്ച്ചകളെക്കുറിച്ചുമാണ് പറയേണ്ടതെന്നും മെസേജ് പറയുന്നതൊന്നും പുറത്തേക്ക് പോകില്ലെന്നും അഖിലും പറയുന്നുണ്ട്.

Bigg Boss neww

'അഖിൽ മാരാറെ ഭയന്ന് ഗെയിം പ്ലാൻ മാറ്റിയവർ.. പക്ഷേ ഈ 3 പേർ കുലുങ്ങില്ല,കാരണം'; വൈറൽ കുറിപ്പ്
വിവാഹ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് ശോഭ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഈ ടാസ്‌ക്കിലും ശോഭ അക്കാര്യം പറയുന്നുണ്ട്. എത്രയോ ദിവസം താൻ ബാത്ത്‌റൂമിനകത്ത് കിടന്നുറങ്ങിയിട്ടുണ്ടെന്ന് ശോഭ പറയുന്നു. ഒരു മൂന്നര വർഷം താൻ കരയാത്തതായിട്ട് ഒരു ദിവസം പോലും ഉണ്ടായിരുന്നില്ലെന്ന് ശോഭ പറയുന്നു.

ലഹരിമരുന്ന് കേസിൽ തന്നെ കുടുക്കിയതിനെക്കുറിച്ചും ആ കേസിൽ നിരപരാധി ആണെന്ന് തെളിയിക്കാൻ സാധിച്ചതിനെക്കുറിച്ചും ശോഭ പറയുന്നുണ്ട്, ശോഭ എന്തൊക്കെ കാര്യങ്ങളാണ് പറഞ്ഞതെന്ന് ഇന്നത്തെ എപ്പിസോഡിൽ സംപ്രേക്ഷണം ചെയ്യും.

അതേസമയം, കഴിഞ്ഞദിവസം ബി​ഗ്ബോസ് തന്നെ ശോഭയ്ക്ക് ഒരു പ്രാങ്ക് കൊടുത്തിരുന്നു. ബി​ഗ്ബോസിൽ സ്പോട് എവിക്ഷൻ നടക്കുകയാണെന്നും അതിലൂടെ ശോഭയെ പുറത്താക്കുന്ന രീതിയിൽ മറ്റ് അം​ഗങ്ങൾ വോട്ട് ചെയ്യണമെന്നുമായിരുന്നു ബി​ഗ്ബോസ് അറിയിച്ചത്. ഷിജുവായിരുന്നു കാര്യങ്ങൾ നോക്കിയത്. ശോഭ അറിയാതെ ഇക്കാര്യം എല്ലാവരേയും അറിയിക്കുകയും ഒടുവിൽ ശോഭയെ പുറത്താക്കിയതായി അറിയിക്കുകയും ചെയ്യുകയായിരുന്നു.

ഇതിന് പിന്നാലെ വളരെ രസകരമായി കാര്യങ്ങളാണ് ബി​ഗ്ബോസിനകത്ത് നടന്നത്. തന്റെ സ്പോട് എവിക്ഷനിൽ നോമിനേറ്റ് ചെയ്ത എല്ലാവരോടും ശോഭ വളരെ ദേഷ്യത്തിലാണ് പിന്നീട് പെരുമാറുന്നത്. താൻ ആരോട് മിണ്ടിയാലും നാദിറയോട് മിണ്ടില്ലെന്നും ശോഭ പറയുന്നുണ്ട്. അതിനിടയിൽ അഖിലും രസകരമായ പല തമാശകളും പറയുന്നുണ്ട്. ശോഭ പോകുന്നതിന് മുമ്പ് തനിക്ക് ഒരു സാരി തരുമോ എന്നാണ് അഖിൽ ചോദിക്കുന്നത്.

അങ്ങനെ ഒടുവിൽ ശോഭ പെട്ടിയൊക്കെ പാക്ക് ചെയ്ത് പോകാൻ ഒരുങ്ങുമ്പോഴാണ് ബി​ഗ്ബോസ് ശോഭയോട് എവിടേക്കാണ് പോകുന്നതെന്ന് ചോദിക്കുന്നത്. പിന്നീട് ഷിജുവിനോട് കാര്യങ്ങൾ തുറന്നുപറയാനും പറയുന്നുണ്ട്. അതിന് ശേഷം ആണ് പ്രാങ്കാണെന്ന് ശോഭയോട് ഷിജു തുറന്നുപറഞ്ഞത്. ഇതോടെ എല്ലാരും ശോഭയെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു.

ഇനി പത്ത് മത്സരാർത്ഥികൾ മാത്രമാണ് ബി​ഗ്ബോസിൽ ബാക്കിയുള്ളത്. ഫൈനലിലേക്കെത്താൻ ഇനി കുറച്ച് ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ട് തന്നെ മത്സരാർത്ഥികളെല്ലാം ​ഗെയിമും ടാസ്കും ​ ​ഗൗരവമായി എടുത്തുതുടങ്ങി. ​ഗ്രൂപ്പുകളികളൊക്കെ അവസാനിപ്പിച്ച് തങ്ങളുടെ പ്രകടനത്തിൽ ശ്രദ്ധിക്കാനും തുടങ്ങി. ആകെ മൊത്തം വലിയ മാറ്റം തന്നെയാണ് വീടിനകത്ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+