Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് ഹൗസിനെ നയിക്കാന്‍ ശോഭ വരുന്നു... പുതിയ ക്യാപ്റ്റനായത് ഇങ്ങനെ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ആദ്യ ദിനം തൊട്ട് വളരെ ഏറെ സംഭവബഹുലമാണ്. വാക്കേറ്റവും തര്‍ക്കവും സൗഹൃദവും വഴക്കും മാപ്പ് പറച്ചിലും എല്ലാം ആയി ബിഗ് ബോസ് ബോസ് മലയാളം സീസണ്‍ 5 മൂന്ന് ആഴ്ച പിന്നിടുകയാണ്. ഇതിനിടെ പല ടാസ്‌കുകളും ബിഗ് ബോസ് ഹൗസില്‍ നടന്നിരുന്നു. ഇക്കഴിഞ്ഞ ആഴ്ച വെള്ളിയാങ്കല്ല് എന്ന വീക്ക്‌ലി ടാസ്‌ക് ആയിരുന്നു നടന്നിരുന്നത്.

മത്സരാര്‍ത്ഥികളുടെ ബുദ്ധിയും കൗശലവും കായികശേഷിയും എല്ലാം പരീക്ഷിക്കുന്ന തരത്തിലുള്ള ടാസ്‌ക് ആയിരുന്നു വെള്ളിയാങ്കല്ല്. ഈ ടാസ്‌കില്‍ വിജയിച്ച രണ്ട് പേരായിരുന്നു അടുത്ത ആഴ്ചയിലേക്കുള്ള ക്യാപ്റ്റന്‍സി ടാസ്‌കിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ശോഭ വിശ്വനാഥും, നാദിറയും ആയിരുന്നു ഇത് പ്രകാരം അടുത്ത ആഴ്ചയിലേക്കുള്ള ക്യാപ്റ്റന്‍സി ടാസ്‌കില്‍ പങ്കെടുത്തത്.

sobha

ക്യാപ്റ്റനായാല്‍ നോമിനേഷനില്‍ നിന്ന് മുക്തരാകാം എന്നതിനാല്‍ നാദിറയും ശോഭയും വാശിയേറിയ പോരാട്ടമാണ് ടാസ്‌കില്‍ കാഴ്ച വെച്ചത്. ബിഗ് ബോസ് ഹൗസിലെ ഗാര്‍ഡന്‍ ഏരിയയില്‍ ക്യാപ്റ്റന്‍സി മത്സരാര്‍ത്ഥികള്‍ക്കായി രണ്ട് ചരിഞ്ഞ പ്രതലങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇതിന്റെ മധ്യഭാഗത്തായി വൃത്താകൃതിയില്‍ ഉള്ള ഒരു പ്രതലവും സജ്ജമാക്കിയിരുന്നു. ഇതിന് സമീപത്തായി രണ്ട് മത്സരാര്‍ത്ഥികള്‍ക്കും ചെറിയ സുഷിരങ്ങള്‍ ഉള്ള പലകകള്‍ വെച്ചിട്ടുണ്ട്.

ഓരോ പലകകളിലും ഉള്ള സുഷിരങ്ങളുടെ എണ്ണം വ്യത്യസ്തമാകും. സുരക്ഷ ഉപകരണങ്ങള്‍ ധരിച്ചതിന് ശേഷം ബസര്‍ ശബ്ദം കേള്‍ക്കുമ്പോള്‍ രണ്ട് മത്സരാര്‍ത്ഥികളും ഓരോ പലകകള്‍ വീതം എടുത്ത് പടികള്‍ കയറി ചരിഞ്ഞ പ്രതലത്തിന്റെ താഴത്തെ ഭാഗം മുതല്‍ വെക്കുക എന്നതായിരുന്നു ടാസ്‌ക്. എന്നാല്‍ ഒരു പലക വെച്ച ശേഷം ഇറങ്ങി വന്നിട്ട് വേണം അടുത്ത പലക വെക്കാന്‍.

Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്

എടുത്ത പലക വെക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ തിരികെ കൊണ്ടുവന്ന് മാറ്റി വെച്ച ശേഷം അടുത്തത് എടുക്കണം. ഏറ്റവും ആദ്യം വൃത്താകൃതിയിലുള്ള പ്രതലത്തില്‍ പലകകള്‍ വച്ച് പൂര്‍ത്തിയാക്കുന്ന വ്യക്തിയെ ഈ ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്ന രീതിയില്‍ ആയിരുന്നു ടാസ്‌ക്. ഇതോടെ വാശിയേറിയ പോരാട്ടമാണ് നാദിറയും ശോഭ വിശ്വനാഥും തമ്മില്‍ നടന്നത്.

ടാസ്‌ക് ആരംഭിച്ചത് മുതല്‍ ശോഭ വിശ്വനാഖിനേയും നാദിറയേയും പ്രോത്സാഹിപ്പിച്ച് കൊണ്ട് മറ്റ് മത്സരാര്‍ത്ഥികളും ഒപ്പം കൂടി. വാശിയേറിയ മത്സരത്തിനൊടുവില്‍ ശോഭ വിശ്വനാഥ് അടുത്ത ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലെ മൂന്നാമത്തെ ക്യാപ്റ്റനാണ് ശോഭ വിശ്വനാഥ്. അതേസമയം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതോടെ ശോഭ നോമിനേഷനില്‍ നിന്നും മുക്തയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+